78-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 03:04 pm
അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
August 15th, 01:09 pm
ജീവിതത്തിലുടനീളം പോരാടിയതും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യങ്ങളോടെ തൂക്കുമരത്തെ ധീരമായി സ്വീകരിച്ചതുമായ, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത അസംഖ്യം ആദരണീയരും ധീരന്‍മാരുമായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ആ സുപ്രധാന നിമിഷം ഇന്നാണ്. അവരുടെ സ്ഥൈര്യവും ദൃഢനിശ്ചയവും ദേശസ്‌നേഹവും സ്മരിക്കാനുള്ള ഉത്സവമാണിത്. സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവത്തില്‍ നമുക്ക് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഈ ധീരഹൃദയന്മാര്‍ മൂലമാണ്. രാജ്യം അവരോട് വളരെ കടപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ മഹത്തായ വ്യക്തികളോടും നാം ആദരവ് പ്രകടിപ്പിക്കുന്നു.ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
August 15th, 07:30 am
78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് മുതൽ മതേതര സിവിൽ കോഡ് നടപ്പിലാക്കുന്നത് വരെ, ഇന്ത്യയുടെ കൂട്ടായ പുരോഗതിക്കും ഓരോ പൗരൻ്റെയും ശാക്തീകരണത്തിനും പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. അഴിമതിക്കെതിരായ പോരാട്ടം നവോന്മേഷത്തോടെ തുടരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നവീകരണം, വിദ്യാഭ്യാസം, ആഗോള നേതൃത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2047-ഓടെ ഇന്ത്യയെ ഒരു വികസിത ഭാരത് ആകുന്നതിൽ നിന്ന് ഒന്നിനും തടയാനാവില്ലെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു.കേരളത്തിലെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 27th, 12:24 pm
കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജി, എന്റെ സഹപ്രവര്‍ത്തകനും സഹമന്ത്രിയുമായ ശ്രീ വി. മുരളീധരന്‍, ഐഎസ്ആര്‍ഒ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍, നമസ്‌കാരം!പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിച്ചു
February 27th, 12:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിച്ചു. ഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ SLV ഇന്റഗ്രേഷൻ ഫെസിലിറ്റി (PIF); മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ പുതിയ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; തിരുവനന്തപുരം വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്ത ശ്രീ മോദി, നാലു ബഹിരാകാശസഞ്ചാരികൾക്കു ‘ബഹിരാകാശ ചിറകുകൾ’ നൽകുകയും ചെയ്തു. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണു ബഹിരാകാശ സഞ്ചാരികൾ.ഗഗൻയാൻ ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി അവലോകനം ചെയ്തു
October 17th, 01:53 pm
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.ലോകം ഇന്ത്യയെയും അതിന്റെ പുരോഗതിയെയും പുകഴ്ത്തുന്നുവെങ്കിൽ അതിന്റെ കാരണം മോദിയല്ല. കേന്ദ്രത്തിൽ ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തത് നിങ്ങളും നിങ്ങളുടെ വോട്ടും കൊണ്ടാണ്: പ്രധാനമന്ത്രി മോദി മുദ്ബിദ്രിയിൽ
May 03rd, 11:01 am
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.കർണാടകയിലെ മുദ്ബിദ്രി, അങ്കോള, ബൈൽഹോംഗൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 03rd, 11:00 am
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.എൽ വി എം 3 യുടെ വിജയകരമായ വിക്ഷേപണത്തിൽ എൻ എസ് ഐ എൽ ഇൻ സ്പേസ് , ഐ എസ് ആർ ഒ എന്നിവയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 26th, 07:30 pm
എൽ വി എം 3 യുടെ വിജയകരമായ വിക്ഷേപണത്തിൽ എൻ എസ് ഐ എൽ ഇൻ സ്പേസ് , ഐ എസ് ആർ ഒ എന്നിവയെ അഭിനന്ദിച്ചുസൗരോർജ്ജ, ബഹിരാകാശ മേഖലകളിലെ ഇന്ത്യയുടെ അത്ഭുതങ്ങളിൽ ലോകം അമ്പരന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പവിത്രമായ 'ഛഠ്' പൂജയെക്കുറിച്ച് സംസാരിച്ചു, സൂര്യദേവന്റെ ഉപാസനയെക്കുറിച്ചു സംസാരിച്ചു. സൂര്യോപാസനയെക്കുറിച്ചു സംസാരിക്കുന്നതോടൊപ്പം സൂര്യന്റെ വരദാനത്തെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. സൂര്യദേവന്റെ വരദാനമാണ് 'സൗരോര്‍ജ്ജം.' Solar Energy പ്രധാനപ്പെട്ടൊരു വിഷയമാണ്. ലോകം മുഴുവന്‍ തങ്ങളുടെ ഭാവിക്കായി അതിനെ ഉറ്റുനോക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം സൂര്യദേവന്‍ നൂറ്റാണ്ടുകളായി ഉപാസനയുടെ മാത്രമല്ല, ജീവിതരീതിയുടെതന്നെ കേന്ദ്രമായി വര്‍ത്തിക്കുന്നു. ഇന്ന് ഭാരതം പരമ്പരാഗത അനുഭവങ്ങളെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് നാം സൗരോര്‍ജ്ജത്തില്‍നിന്നു വിദ്യൂച്ഛക്തി ഉല്പാദിപ്പിക്കുന്ന വന്‍കിട രാജ്യങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നത്. സൗരോര്‍ജ്ജംകൊണ്ട് നമ്മുടെ രാജ്യത്തെ നിര്‍ധനരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കിയെടുക്കാമെന്നുള്ളതും ഇന്നു പഠനവിഷയമാണ്.പിഎം-കിസാൻ പദ്ധതിയുടെ 10-ാം ഗഡു സാമ്പത്തിക ആനുകൂല്യത്തിന്റെ പ്രകാശന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 01st, 12:31 pm
ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ ബഹുമാന്യരായ പ്രമുഖരേ ... . മാതാ വൈഷ്ണോദേവി പരിസരത്ത് നടന്ന ദാരുണമായ സംഭവത്തിൽ ഞാൻ ആദ്യം അനുശോചനം രേഖപ്പെടുത്തുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവർക്കും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവർക്കും എന്റെ സഹതാപം. ജമ്മു കശ്മീരിലെ ഭരണസംവിധാനവുമായി കേന്ദ്രഗവണ്മെന്റ് നിരന്തര സമ്പർക്കത്തിലാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും സംസാരിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പരിക്കേറ്റവരുടെ ചികിത്സയിലും പൂർണ ശ്രദ്ധ ചെലുത്തുന്നുണ്ട്.പിഎം-കിസാന്‍ പത്താം ഗഡു പ്രധാനമന്ത്രി വിതരണംചെയ്തു
January 01st, 12:30 pm
താഴേത്തട്ടിലുള്ള കര്‍ഷകരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധതയുടെയും ദൃഢനിശ്ചയത്തിന്റെയും ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ പത്താം ഗഡു സാമ്പത്തിക ആനുകൂല്യം വിതരണം ചെയ്തു. ഗുണഭോക്താക്കളായ പത്തുകോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിലൂടെ 20,000 കോടിയിലേറെ രൂപ കൈമാറാനായി. പരിപാടിയില്‍ ഏകദേശം 351 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്കായി (എഫ്പിഒകള്‍) 14 കോടിയിലധികം രൂപയുടെ ഓഹരി ധനസഹായവും പ്രധാനമന്ത്രി വിതരണം ചെയ്തു. 1.24 ലക്ഷത്തിലധികം കര്‍ഷകര്‍ക്കാണ് ഇതു പ്രയോജനപ്പെടുന്നത്. ചടങ്ങിനിടെ പ്രധാനമന്ത്രി എഫ്പിഒകളുമായി സംവദിച്ചു. കേന്ദ്രമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്‍ജിമാരും കൃഷിമന്ത്രിമാരും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.ഇന്ത്യൻ സ്പേസ് അസോസിയേഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 11th, 11:19 am
രാജ്യത്തെ രണ്ട് മഹാന്മാരായ ഭാരതരത്ന ശ്രീ ജയപ്രകാശ് നാരായൺ ജിയുടെയും ഭാരത രത്ന ശ്രീ നാനാജി ദേശ്മുഖിന്റെയും ജന്മദിനം കൂടിയാണ് ഇന്ന്. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ദിശാബോധം നൽകുന്നതിൽ ഈ രണ്ട് മഹത് വ്യക്തിത്വങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നതിലൂടെയും എല്ലാവരുടെയും പരിശ്രമങ്ങളിലൂടെയും രാജ്യത്ത് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാനുള്ള അവരുടെ ജീവിത തത്ത്വചിന്ത ഞങ്ങൾക്ക് പ്രചോദനം നൽകുന്നു. ഞാൻ ജയപ്രകാശ് നാരായൺ ജിയേയും നാനാജി ദേശ്മുഖ് ജിയേയും വണങ്ങുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷനു തുടക്കം കുറിച്ച് പ്രധാനമന്ത്രി
October 11th, 11:18 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷന് (ഐഎസ്പിഎ) ഇന്ന് തുടക്കം കുറിച്ചു. ബഹിരാകാശ വ്യാവസായിക പ്രതിനിധികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.ഇന്ത്യൻ സ്പേസ് അസോസിയേഷന് പ്രധാനമന്ത്രി ഒക്ടോബർ 11 ന് തുടക്കം കുറിക്കും
October 09th, 03:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 11 ന് രാവിലെ 11 മണിക്ക് ഇന്ത്യൻ സ്പേസ് അസോസിയേഷന് (ഐ എസ് പി എ ) വീഡിയോ കോൺഫറൻസിംഗിലൂടെ സമാരംഭം കുറിക്കും . ഈ സുപ്രധാന വേളയിൽ അദ്ദേഹം ബഹിരാകാശ വ്യവസായ പ്രതിനിധികളുമായി സംവദിക്കും.