പരിണിതഫലങ്ങളുടെ പട്ടിക: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം

September 09th, 07:03 pm

എമിറേറ്റ്സ് ന്യൂക്ലിയർ പവർ കമ്പനിയും (ENEC) ന്യൂക്ലിയർ പവർ കോഓപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (NPCIL) തമ്മിൽ ബറാക ആണവോർജ നിലയത്തിന്റെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച ധാരണാപത്രം

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാസന്ദർശനം (സെപ്റ്റംബർ 9-10, 2024)

September 09th, 07:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2024 സെപ്റ്റംബർ 9, 10 തീയതികളിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. ഈ പദവിയിൽ കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാസന്ദർശനമാണിത്. ഇന്നലെ ഡൽഹിയിലെത്തിയ അദ്ദേഹത്തെ വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വൻകിട വ്യവസായ പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു.