ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു

September 22nd, 12:03 pm

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.

യു.പിയിലെ ഗോരഖ്പൂരില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 07th, 01:10 pm

ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! മതത്തിന്റെയും ആത്മീയതയുടെയും വിപ്ലവത്തിന്റെയും നഗരമായ ഗോരഖ്പൂരിലെ ദൈവിക ജനതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. പരമഹംസ യോഗാനന്ദ, മഹായോഗി ഗോരഖ്നാഥ് ജി, ബഹുമാന്യനായ ഹനുമാന്‍ പ്രസാദ് പോദ്ദാര്‍ ജി, കടുത്ത വിപ്ലവകാരിയായ പണ്ഡിറ്റ് രാം പ്രസാദ് ബിസ്മില്‍ എന്നിവര്‍ക്കും ഈ പുണ്യഭൂമിക്കും ഞാന്‍ ആദരവ് അര്‍പ്പിക്കുന്നു. രാസവള ഫാക്ടറിക്കും എയിംസിനും വേണ്ടി നിങ്ങളെല്ലാവരും ഏറെക്കാലമായി കാത്തിരുന്ന ആ നിമിഷം ഇന്ന് വന്നിരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് അഭിനന്ദനങ്ങള്‍.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു

December 07th, 01:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു.

ജയ്പ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് ടെക്‌നോളജി ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

September 30th, 11:01 am

രാജസ്ഥാന്റെ മകനും രാജ്യത്തെ ഏറ്റവും വലിയ പഞ്ചായത്തിന്റെ ചുമതലക്കാരനുമായ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള ജീ, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ. അശോക് ഗെഹ്ലോട്ട് ജീ, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. മന്‍സൂഖ് മാണ്ഡവ്യ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ഗജേന്ദ്ര സിങ് ഷെഖാവത് ജി, ഭൂപേന്ദ്ര യാദവ് ജി, അര്‍ജുന്‍ രാം മേഘ്വാള്‍ ജി, കൈലാഷ് ചൗധരി ജി, ഡോ. ഭാരതി പവാര്‍ ജി, ഭഗ്വന്ത് ഖുബ ജി, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ ജി, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ ജി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാരെ, എം.പിമാരെ, എം.എല്‍.എമാരെ, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു വിശിഷ്ട വ്യക്തിത്വങ്ങളെ, രാജസ്ഥാനിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ,

രാജസ്ഥാനിലെ ജയ്പൂരിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽസ് ടെക്നോളജി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 30th, 11:00 am

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി, സിഐപിഇടി, രാജസ്ഥാനിലെ ജയ്പൂരിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ബൻസ്വാര, സിരോഹി, ഹനുമാൻഗഡ്, ദൗസ ജില്ലകളിലെ നാല് പുതിയ മെഡിക്കൽ കോളേജുകൾക്കുള്ള ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. 4 പുതിയ മെഡിക്കൽ കോളേജുകൾക്കും സിപെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും രാജസ്ഥാനിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2014 ന് ശേഷം 23 മെഡിക്കൽ കോളേജുകൾ രാജസ്ഥാനിലേക്ക് കേന്ദ്ര സർക്കാർ അംഗീകരിച്ചതായും 7 മെഡിക്കൽ കോളേജുകൾ ഇതിനകം പ്രവർത്തനക്ഷമമായതായും അദ്ദേഹം അറിയിച്ചു.

തങ്ങളുടെ ചരിത്രവും പൈതൃകവും പരിപോഷിപ്പിക്കാത്ത രാജ്യങ്ങള്‍ക്ക് പുരോഗമിക്കാന്‍ കഴിയില്ല: പ്രധാനമന്ത്രി മോദി

October 17th, 11:05 am

തങ്ങളുടെ ചരിത്രവും പൈതൃകവും പരിപോഷിപ്പിക്കാത്ത രാജ്യങ്ങള്‍ക്ക് പുരോഗമിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ പൈതൃകം ഉപേക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നത് വിധികല്‍പ്പിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചു

October 17th, 11:04 am

തദ്ദവസരത്തില്‍ സംസാരിക്കവെ, ധന്വന്തരി ജയന്തി ആയുര്‍വേദ ദിവസമായി ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി സദസിനെ അഭിനന്ദിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിച്ചതിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തെയും അദ്ദേഹം അനുമോദിച്ചു.