സിംഗപ്പൂര്‍ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

September 05th, 03:00 pm

ഇന്ത്യ സിംഗപ്പൂര്‍ പങ്കാളിത്തത്തിന് പ്രസിഡന്റ് തര്‍മന്റെ ആവേശകരമായ പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരു നേതാക്കളും ഉഭയകക്ഷി, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ ദീര്‍ഘകാല സൗഹൃദവും സഹകരണവും അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍, നിലവിലെ ബന്ധങ്ങള്‍ സമഗ്രമായ നയതന്ത്ര പങ്കാളിത്തത്തിലേക്ക് ഉയരുന്നത് സംയുക്ത സഹകരണത്തിന് ശക്തമായ മുന്നോട്ടുള്ള വഴി സൃഷ്ടിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നൂതന ഉല്‍പ്പാദനം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയ പുതിയ മേഖലകളില്‍ ഇന്ത്യയ്ക്കും സിംഗപ്പൂരിനും എങ്ങനെ സഹകരണം വിപുലീകരിക്കാം എന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അവര്‍ പങ്കുവെച്ചു. അടുത്ത വര്‍ഷം പ്രസിഡന്റ് തര്‍മനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സിംഗപ്പൂരിലെ മുതിര്‍ന്ന മന്ത്രി ലീ സിയാന്‍ ലൂംഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

September 05th, 02:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂരിലെ മുതിര്‍ന്ന മന്ത്രിയും മുന്‍ പ്രധാനമന്ത്രിയുമായ ശ്രീ. ലീ സിയാന്‍ ലൂംഗുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി അദ്ദേഹം ഉച്ചഭക്ഷണ വിരുന്ന് നല്‍കി.