ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള തത്സമയ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്ന ചടങ്ങിന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിച്ചു
February 21st, 11:00 am
ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) സിംഗപ്പൂരിലെ പേയ്‌നൗവും തമ്മിലുള്ള തത്സമയ പേയ്‌മെന്റ് ലിങ്കേജിന്റെ ഉദ്‌ഘാടന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ശ്രീ ലീ സിയാൻ ലൂംഗും വെർച്വലായി പങ്കെടുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ശ്രീ ശക്തികാന്ത ദാസ്, സിംഗപ്പൂർ മോണിറ്ററി അതോറിറ്റി മാനേജിംഗ് ഡയറക്ടർ രവി മേനോൻ എന്നിവർ തങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പരസ്പരം അതിർത്തി കടന്നുള്ള ഇടപാടുകൾ നടത്തി.ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള തത്സമയ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്ന ചടങ്ങിന് ഫെബ്രുവരി 21ന് (നാളെ) ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിക്കും
February 20th, 12:52 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്ങും ഇന്ത്യയുടെ യുപിഐ - സിംഗപ്പൂരിന്റെ പേ നൗ ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങൾ ബന്ധിപ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കും. ഫെബ്രുവരി 21ന് രാവിലെ 11ന് വിദൂരദൃശ്യസംവിധാനത്തിലൂടെയാണ് ചടങ്ങ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ. ശക്തികാന്ത ദാസ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (എംഎഎസ്) മാനേജിങ് ഡയറക്ടര്‍ രവി മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.India regards Singapore as an essential ally in the implementation of our Look and Act East Policy: PM at Singapore
November 24th, 03:48 pm