പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും സവിശേഷമായ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

June 24th, 08:52 pm

പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും ചേര്‍ന്ന് ലിസ്ബണില്‍വെച്ച് സവിശേഷ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലായ ദ് ഇന്ത്യ-പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഹബ് (ഐ.പി.ഐ.എസ്.എച്ച്.) ഉദ്ഘാടനം ചെയ്തു.പരസ്പര സഹായകമായ സംരംഭകത്വ പങ്കാളിത്തം സാധ്യമാക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടേ നേതൃത്വത്തില്‍ ആരംഭിച്ചതും വാണിജ്യ, വ്യവസായ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് പോര്‍ച്ചുഗലും പിന്‍താങ്ങുന്നതുമാണ് ഈ സംവിധാനം

പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന

June 24th, 08:15 pm

നമ്മുടെ ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ ആഴത്തിലുള്ള ചരിത്രപരവും ശക്തവുമായ സാമ്പത്തിക ബന്ധമുണ്ട്. പോര്‍ച്ചുഗീസ് സമ്പദ്ഘടനയുടെ കുതിപ്പും ഇന്ത്യയുടെ ശക്തമായ വളര്‍ച്ചയും നമ്മുടെ ഈ രണ്ടു രാജ്യങ്ങള്‍ക്കും ഒന്നിച്ച് വളരുന്നതിനുള്ള മികച്ച അവസരമാണ് നല്‍കുന്നത്.