ഫ്രാന്‍സ് പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച

May 04th, 10:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 4ന് കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുത്തുമടങ്ങുംവഴി ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.

രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടി

May 04th, 07:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.

ഫിൻലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 04th, 04:33 pm

രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയ്ക്കിടെ കോപ്പൻഹേഗനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിൻലൻഡ് പ്രധാനമന്ത്രി ശ്രീമതി സന്ന മരിനുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഐസ്‌ലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 04th, 03:04 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്‌ലൻഡ് പ്രധാനമന്ത്രി ശ്രീമതി കാട്രിൻ ജേക്കബ്സ്‌ഡോട്ടിറുമായി ഉഭയകക്ഷി ചർച്ച നടത്തി.

സ്വീഡൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 04th, 02:28 pm

കോപ്പൻഹേഗനിൽ നടക്കുന്ന 2-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി സ്വീഡൻ പ്രധാനമന്ത്രി ശ്രീമതി മഗ്ദലീന ആൻഡേഴ്സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 04th, 02:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ നോർഡിക് ഉച്ചകോടിയ്ക്കിടെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി . 2021 ഒക്ടോബറിൽ പ്രധാനമന്ത്രി സ്റ്റോർ അധികാരമേറ്റതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെന്മാർക്കിൽ നടത്തിയ പത്രപ്രസ്താവന

May 03rd, 07:11 pm

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്നെയും എന്റെ പ്രതിനിധികളെയും ഡെന്മാർക്കിൽ ആശ്ചര്യകരമായ സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നിങ്ങൾക്കും നിങ്ങളുടെ ടീമിനും നന്ദി. നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സന്ദർശനങ്ങളിലൂടെ ബന്ധങ്ങളിൽ അടുപ്പവും ചടുലതയും കൊണ്ടുവരാൻ കഴിഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുക മാത്രമല്ല, പരസ്പര പൂരകമായ നിരവധി ശക്തികളും നമുക്കുണ്ട്.

ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ

October 09th, 03:54 pm

ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മിസ് മെറ്റ് ഫ്രെഡറിക്‌സണുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം

October 09th, 01:38 pm

കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഗവണ്‍മെന്റ് മേധാവികളുടെയും രാഷ്്രടത്തലവന്മാരുടെയും സ്വീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയായിരുന്നു ഈ ഹൈദരാബാദ് ഹൗസ്. എന്നാല്‍, കഴിഞ്ഞ 18-20 മാസങ്ങളായി ഈ സമ്പ്രദായം നിലച്ചു. ഇന്ന് ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഒരു പുതിയ തുടക്കം കുറിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.

ഇന്ത്യ – നോര്‍ഡിക് ഉച്ചകോടിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

April 18th, 12:57 pm

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റസ്മുസെന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ജുഹ സിപില, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കര്‍ടിന്‍ ജേക്കോബ്‌ഡോയിറ്റര്‍, നോര്‍വെ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ്, സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ എന്നിവരുടെ ഉച്ചകോടി ഇന്ന് സ്വീഡന്റെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാരുടെ ആതിഥേയത്വത്തില്‍ സറ്റോക്ക്‌ഹോമില്‍ നടന്നു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനം (2018 ഏപ്രിൽ 16 -17 )

April 17th, 11:12 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഇന്ത്യ-നോർഡിക് സമ്മിറ്റ് ഷെയേർഡ് വാല്യൂസ് , മ്യൂച്വൽ പ്രോസ്പർറ്റി എന്ന പേരിൽ സ്വീഡൻ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ആതിഥ്യമരുളി. ഡെൻമാർക്ക്, ഫിൻലാന്റ്, ഐസ്ലാൻഡ്, നോർവെ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുത്തു. നോർഡിക് രാജ്യങ്ങളുമായി ഇന്ത്യക്ക് ഗണ്യമായ സാമ്പത്തിക ബന്ധം ഉണ്ട്. ഇന്ത്യ-നോർഡിക് വാർഷിക വ്യാപാരം 5.3 ബില്ല്യൺ ഡോളറാണ്. ഇന്ത്യയിലേക്കുള്ള മൊത്തം നോർഡിക് എഫ്.ഡി.ഐ 2.5 ബില്യൺ ഡോളറാണ്.

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 17

April 17th, 07:40 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സ്വീഡനിലേക്കും ബ്രിട്ടനിലേക്കും യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

April 15th, 08:51 pm

” ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഇന്തോ-നോര്‍ഡിക് ഉച്ചകോടിക്കും കോമണ്‍വെല്‍ത്ത് ഗവണ്‍മെന്‍റ് തലവന്മാരുടെ യോഗത്തിലും പങ്കെടുക്കുന്നതിനായി ഞാന്‍ 2018 ഏപ്രില്‍ 17 മുതല്‍ 20 വരെ സ്വീഡനും ബ്രിട്ടനും സന്ദര്‍ശിക്കും.