സെൻട്രൽ വിസ്റ്റയിലെ പ്രതിവാര സാംസ്‌കാരിക പരിപാടിയായ കലാഞ്ജലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 21st, 10:20 am
എല്ലാ വാരാന്ത്യത്തിലും ഡൽഹിയിലെ സെൻട്രൽ വിസ്റ്റ, ഇന്ത്യാ ഗേറ്റിൽ വിവിധ തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്ന സാംസ്കാരിക മന്ത്രാലയത്തിന്റെ അതുല്യ സാംസ്കാരിക പരിപാടിയായ കലാഞ്ജലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ന്യൂ ഡല്‍ഹിയില്‍ കര്‍ത്തവ്യ പഥ് ഉദ്ഘാടനമ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 08th, 10:41 pm
രാജ്യം മുഴുവന്‍ ഇന്നത്തെ ചരിത്രപ്രധാനമായ ഈ പരിപാടി വീക്ഷിക്കുകയും ഇതില്‍ പങ്കുകൊള്ളുകയും ചെയ്യുന്നുണ്ട്. ഞാന്‍ നിങ്ങളെയെല്ലാവരെയും സ്വാഗതം ചെയ്യുന്നു, ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാകാന്‍ അവസരം ലഭിച്ച എല്ലാപൗരന്മാരെയും അഭിനന്ദിക്കുന്നു. ഈ ചരിത്ര നിമിഷത്തില്‍ കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ.ഹര്‍ദീപ് പുരി ജി, ശ്രീ. ജി കൃഷ്ണ റെഡ്ഡി ജി, ശ്രീ. അര്‍ജുന്‍ റാം മേഖ്വാള്‍ ജി, ശ്രീമതി മീനാക്ഷി ലെഖി ജി, ശ്രീ.കൗശല്‍ കിഷോര്‍ ജി എന്നിവനരും എന്നോടൊപ്പം വേദിയിലുണ്ട്. രാജ്യമെമ്പാടും നിന്നുള്ള ധാരാളം വിശിഷ്ടാതിഥികളും ഇവിടെ സന്നിഹിതരായിട്ടുണ്ട്്.PM inaugurates 'Kartavya Path' and unveils the statue of Netaji Subhas Chandra Bose at India Gate
September 08th, 07:00 pm
PM Modi inaugurated Kartavya Path and unveiled the statue of Netaji Subhas Chandra Bose. Kingsway i.e. Rajpath, the symbol of colonialism, has become a matter of history from today and has been erased forever. Today a new history has been created in the form of Kartavya Path, he said.ഇന്ത്യാ ഗേറ്റില്‍ 'കര്‍ത്തവ്യപഥി'ന്റെ ഉദ്ഘാടനവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമാ അനാച്ഛാദനവും പ്രധാനമന്ത്രി സെപ്തംബര്‍ 8-ന് നിര്‍വഹിക്കും
September 07th, 01:49 pm
കര്‍ത്തവ്യപഥ് 2022 സെപ്തംബര്‍ 8 ന് രാത്രി 7 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അധികാരത്തിന്റെ പ്രതിരൂപമായിരുന്ന പഴയ രാജ്പഥ് തില്‍ നിന്ന് കര്‍ത്തവ്യ പഥിലേക്കുള്ള മാറ്റം പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണത്തെ പ്രകടമാക്കുന്നതാണ്. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി ഈ അവസരത്തില്‍ അനാച്ഛാദനം ചെയ്യും. അമൃത് കാലിലെ നവ ഇന്ത്യക്കായുള്ള പ്രധാനമന്ത്രിയുടെ 'പഞ്ചപ്രാണി'ല്‍ 'കോളനി വാഴ്ചയുടെ ചിന്താഗതിയിലെ ഏതെങ്കിലും അടയാളമുണ്ടെങ്കില്‍ നീക്കം ചെയ്യുക' എന്ന രണ്ടാമത്തേതിന് അനുസൃതമാണ് ഈ നടപടികള്‍.പ്രധാനമന്ത്രി ജൂൺ 23 ന് വാണിജ്യഭവന്റെ ഉദ്ഘാടനവും നിര്യാത് പോർട്ടലിന്റെ സമാരംഭവും കുറിക്കും
June 22nd, 03:55 pm
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഓഫീസായ - ‘വാണിജ്യ ഭവൻ’ - 2022 ജൂൺ 23 ന് രാവിലെ 10:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ, ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ വിവരങ്ങളും പങ്കാളികൾക്ക് ലഭിക്കുന്നതിന് ഒരു ഏകജാലക പ്ലാറ്റ്‌ഫോമായി വികസിപ്പിച്ച ഒരു പുതിയ പോർട്ടൽ - NIRYAT (National Import-export Record for Yearly Analysis of Trade)-ഉം പ്രധാനമന്ത്രി അവതരിപ്പിക്കും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധനയും ചെയ്യും.ഇന്ത്യൻ സംസ്‌കാരത്തിന്റെ ചടുലത എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 30th, 11:30 am
പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാര്‍ അവാര്‍ഡ് ജേതാക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
January 24th, 03:11 pm
Prime Minister Modi interacted with Pradhan Mantri Rashtriya Bal Puraskar awardees. He lauded that the children of India have shown their modern and scientific thinking towards vaccination programme. The PM also appealed to them to be an ambassador for Vocal for Local and lead the campaign of Aatmanirbhar Bharat.പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
January 24th, 11:53 am
Prime Minister Modi interacted with Pradhan Mantri Rashtriya Bal Puraskar awardees. He lauded that the children of India have shown their modern and scientific thinking towards vaccination programme. The PM also appealed to them to be an ambassador for Vocal for Local and lead the campaign of Aatmanirbhar Bharat.ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
January 23rd, 05:24 pm
Prime Minister Narendra Modi paid tribute to Netaji Subhas Chandra Bose on his 125th birth anniversary. Addressing the gathering, he said, The grand statue of Netaji, who had established the first independent government on the soil of India, and who gave us the confidence of achieving a sovereign and strong India, is being installed in digital form near India Gate. Soon this hologram statue will be replaced by a granite statue.നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
January 23rd, 05:23 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു. നേതാജിയുടെ പ്രതിമ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമയുടെ കാലാവധി. ഇതേ വേദിയില്‍ നേതാജിയുടെ ഒരു വര്‍ഷം നീളുന്ന 125ാം ജന്മവാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രതിമ അനാച്ഛാദനം ചെയ്യും. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ദുരന്തനിവാരണ രംഗത്ത് രാജ്യത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കും.
January 21st, 07:46 pm
മഹാനായ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ സ്മരണയ്ക്കും ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായും ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍പ്രതിമ സ്ഥാപിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു. കരിങ്കല്ലില്‍ തീര്‍ത്ത ഈ പ്രതിമ, നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേതാജിയുടെ മഹത്തായ സംഭാവനകള്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയും രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാടിന്റെ പ്രതീകവുമായിരിക്കും. പ്രതിമയുടെ പണി പൂര്‍ത്തിയാകുന്നത് വരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് സ്ഥാപിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 23 ന് വൈകുന്നേരം 6 മണിക്ക് ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബൃഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി
January 21st, 03:00 pm
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബൃഹത്തായ പ്രതിമ പൂർത്തിയാകുന്നതുവരെ, 2022 ജനുവരി 23-ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.