ഊർജ മേഖലയിലെ ഉന്നത സിഇഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
February 06th, 09:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഊർജ മേഖലയിലെ ഉന്നത സിഇഒമാരുമായി സംവദിച്ചു.ഗോവയില്‍ ഇന്ത്യ ഊര്‍ജ്ജ വാരം 2024ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 06th, 12:00 pm
ഗോവ ഗവര്‍ണര്‍, ശ്രീ പി.എസ് ശ്രീധരന്‍ പിള്ള, ഗോവയുടെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി, ശ്രീ പ്രമോദ് സാവന്ത്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഹര്‍ദീപ് സിംഗ് പുരി, രാമേശ്വര്‍ തേലി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹുമാനപ്പെട്ട അതിഥികളെ, മഹതികളെ, മഹാന്മാരേ!പ്രധാനമന്ത്രി ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തു
February 06th, 11:18 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഊർജസംക്രമണ ലക്ഷ്യങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി മുഴുവൻ ഊർജ മൂല്യശൃംഖലയും ഒരുമിച്ച് കൊണ്ടുവരുന്ന, ഇന്ത്യയുടെ ഏറ്റവും വലുതും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഊർജപ്രദർശനവും ഉച്ചകോടിയുമാണ് ഇന്ത്യ ഊർജവാരം 2024. പരിപാടിയുടെ ഭാഗമായി ആഗോള എണ്ണ-വാതക സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ഫെബ്രുവരി 6നു (നാളെ) ഗോവ സന്ദർശിക്കും
February 05th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി ആറിനു ഗോവ സന്ദർശിക്കും. പകൽ 10.30ന് അദ്ദേഹം ഒഎൻജിസി സീ സർവൈവൽ സെന്റർ ഉദ്ഘാടനം ചെയ്യും. പകൽ 10.45ന് അദ്ദേഹം ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 2.45ന് അദ്ദേഹം ‘വികസിത ഭാരതം, വികസിത ഗോവ 2047’ പരിപാടിയിൽ പങ്കെടുക്കും.കർണ്ണാടകയിലെ ബംഗളൂരുവിൽ 2023ലെ ഇന്ത്യ ഊർജ്ജ വാര ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 11:50 am
ഭൂകമ്പത്തിൽ നാശം വിതച്ച തുർക്കിയിലെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. നിരവധി ദാരുണ മരണങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. തുർക്കിക്ക് ചുറ്റുമുള്ള രാജ്യങ്ങളും നാശനഷ്ടങ്ങൾ നേരിടുമെന്ന് ഭയപ്പെട്ടു. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സഹതാപം എല്ലാ ഭൂകമ്പബാധിതർക്കൊപ്പമാണ്. ഭൂകമ്പബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.ഇന്ത്യ ഊർജവാരം 2023ന് ബംഗളൂരുവിൽ പ്രധാനമന്ത്രി തുടക്കംകുറിച്ചു
February 06th, 11:46 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ഇന്ത്യ ഊർജ വാരം (ഐഇഡബ്ല്യു) 2023 ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിലിന്റെ ‘അൺബോട്ടിൽഡ്’ പദ്ധതിപ്രകാരം യൂണിഫോമും പ്രധാനമന്ത്രി പുറത്തിറക്കി. പുനഃചംക്രമണം ചെയ്ത പിഇടി കുപ്പികൾ കൊണ്ടാണ് ഈ യൂണിഫോമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സൗരോർജ പാചകസംവിധാനത്തിന്റെ ട്വിൻ-കുക്ക്ടോപ്പ് മാതൃക അദ്ദേഹം സമർപ്പിക്കുകയും അതിന്റെ വാണിജ്യപരമായ പുറത്തിറക്കലിനു തുടക്കം കുറിക്കുകയും ചെയ്തു.