ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 22nd, 03:02 am
ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളോടൊപ്പം ചേർന്നതിന് ആദ്യം തന്നെ, പ്രസിഡൻ്റ് ഇർഫാൻ അലിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വന്നതിന് ശേഷം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും എന്നെ ആഴത്തിൽ സ്പർശിച്ചു. തന്റെ വീടിന്റെ വാതിലുകൾ എനിക്കായി തുറന്നു തന്നതിന് ഞാൻ പ്രസിഡൻ്റ് അലിയോട് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ നന്ദി പറയുന്നു. ആതിഥ്യമര്യാദ നമ്മുടെ സംസ്കാരത്തിൻ്റെ അന്തസ്സത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രസിഡൻ്റ് അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഒപ്പം ഞങ്ങളും ഒരു മരം നട്ടു. ഏക് പേഡ് മാ കേ നാം, അതായത്, അമ്മയ്‌ക്കായി ഒരു മരം എന്ന ഞങ്ങളുടെ സംരംഭത്തിൻ്റെ ഭാഗമാണിത്. ആ വൈകാരിക നിമിഷം ഞാൻ എല്ലായ്പ്പോഴും ഓർക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
November 22nd, 03:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” - ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:57 pm
ഗയാനയിലെ ജോർജ്ജ്ടൗണിൽ നവംബർ 20-ന് നടന്ന 2-ാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റ് ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രനാഡ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:44 pm
രണ്ടാമതു ക്യാരികോം ഉച്ചകോടിക്കിടെ, ഗയാനയിലെ ജോർജ്‌ടൗണിൽ നവംബർ 20ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രനാഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചലുമായി കൂടിക്കാഴ്ച നടത്തി.ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
November 21st, 10:42 pm
ഗയാനയിലെ ജോർജ്‌ടൗണിൽ നവംബർ 20ന്, രണ്ടാമതു ഇന്ത്യ-ക്യാരികോം ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി ഡോ. കീത്ത് റൗളിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൊമിനിക്ക പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:29 pm
ഗയാനയിലെ ജോർജ്‌ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി സെൻ്റ് ലൂസിയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:13 am
രണ്ടാം ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 20-ന് സെൻ്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ പിയറിയുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:37 am
ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ ഭാഗമായി നവംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണെയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹാമസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:25 am
ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ രണ്ടാമത് പതിപ്പിന്റെ ഭാഗമായി നവംബർ 20-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹാമാസ് പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ യോഗമായിരുന്നു ഇത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലിയുമായി കൂടിക്കാഴ്ച നടത്തി. നവംബർ 20-ന് ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന ഇന്ത്യ-ക്യാരികോം ഉച്ചകോടിക്ക് ഇടയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും ബാർബഡോസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനും കൂടുതൽ ശക്തിപ്പെടുത്താനും ഈ യോഗം ഇരു നേതാക്കൾക്കും അവസരമൊരുക്കി.ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
November 21st, 05:39 am
രാഷ്ട്രതന്ത്രജ്ഞത, കോവിഡ് മഹാമാരി സമയത്ത് നൽകിയ പിന്തുണ, ഇന്ത്യ-ഡൊമിനിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ -ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ പ്രസിഡൻ്റ് സിൽവാനി ബർട്ടൺ സമ്മാനിച്ചു. ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗയാന പ്രസിഡൻ്റ് ഡോ ഇർഫാൻ അലി, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി, ഗ്രെനഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ, സെൻ്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ. പിയറി, ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
November 21st, 02:21 am
നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം എല്ലാ വിശദാംശങ്ങളും നിങ്ങളുമായി പങ്കിടും. എല്ലാ വിഷയങ്ങളിലും ഞങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകും.Be it COVID, disasters, or development, India has stood by you as a reliable partner: PM in Guyana
November 21st, 02:15 am
PM Modi and Grenada PM Dickon Mitchell co-chaired the 2nd India-CARICOM Summit in Georgetown. PM Modi expressed solidarity with CARICOM nations for Hurricane Beryl's impact and reaffirmed India's commitment as a reliable partner, focusing on development cooperation aligned with CARICOM's priorities.രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടി
November 21st, 02:00 am
ജോർജ്‌ടൗണിൽ 2024 നവംബർ 20ന് നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗ്രനാഡ പ്രധാനമന്ത്രിയും നിലവിലെ ക്യാരികോം അധ്യക്ഷനുമായ ഡിക്കൺ മിച്ചലും അധ്യക്ഷതവഹിച്ചു. ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനു ഗയാന പ്രസിഡന്റ് ഇർഫാൻ അലിക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആദ്യത്തെ ഇന്ത്യ-ക്യാരികോം ഉച്ചകോടി 2019-ൽ ന്യൂയോർക്കിലാണു നടന്നത്. ഗയാന പ്രസിഡന്റിനും ഗ്രനഡ പ്രധാനമന്ത്രിക്കും പുറമേ, ഉച്ചകോടിയിൽ ഇനി പറയുന്നവർ പങ്കെടുത്തു:പ്രധാനമന്ത്രിയുടെ ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (നവംബർ 19-21, 2024)
November 20th, 09:55 pm
ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രംഅഞ്ച് ദിവസത്തെ നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
November 16th, 12:45 pm
ബഹുമാന്യ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം, പശ്ചിമാഫ്രിക്കൻ മേഖലയിലെ നമ്മുടെ അടുത്ത പങ്കാളിയായ നൈജീരിയയിലേക്കുള്ള എൻ്റെ ആദ്യ സന്ദർശനമാണിത്. ജനാധിപത്യത്തിലും ബഹുസ്വരതയിലും ഇരുകൂട്ടർക്കുമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള അവസരമായിരിക്കും എൻ്റെ സന്ദർശനം. ഹിന്ദിയിൽ എനിക്ക് ഊഷ്മളമായ സ്വാഗത സന്ദേശങ്ങൾ അയച്ച നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.