ബംഗ്ലാദേശിലെ ഇടക്കാല ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവില്‍ നിന്ന് പ്രധാനമന്ത്രിക്ക് ടെലിഫോണ്‍ കോള്‍ ലഭിച്ചു

August 16th, 04:30 pm

ബംഗ്ലാദേശ് ഇടക്കാല ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫ. മുഹമ്മദ് യൂനുസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണില്‍ സംഭാഷണം നടത്തി.

Our connectivity initiatives emerged as a lifeline during the COVID Pandemic: PM Modi

November 01st, 11:00 am

PM Modi and President Sheikh Hasina of Bangladesh jointly inaugurated three projects in Bangladesh. We have prioritized the strengthening of India-Bangladesh Relations by enabling robust connectivity and creating a Smart Bangladesh, PM Modi said.

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാര്‍ നവംബര്‍ ഒന്നിന് മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും

October 31st, 05:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ആദരണീയയായ ഷെയ്ഖ് ഹസീനയും ഇന്ത്യന്‍ സഹായത്തോടെയുള്ള മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും. 2023 നവംബര്‍ 1 ന് ഏരോവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം. അഖൗറ - അഗര്‍ത്തല ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക്; ഖുല്‍ന - മോംഗ്ല പോര്‍ട്ട് റെയില്‍ ലൈന്‍; മൈത്രീ സൂപ്പര്‍ താപവൈദ്യുതി നിലയം യൂണിറ്റ് - II എന്നിവയാണ് മൂന്ന് പദ്ധതികള്‍

ഇന്ത്യ ടുഡേ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 18th, 11:17 pm

ഇന്ത്യാ ടുഡേ കോൺക്ലേവിൽ നമ്മോടൊപ്പമുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ആശംസകൾ! ഡിജിറ്റൽ മീഡിയത്തിലൂടെ ഞങ്ങളോടൊപ്പം ചേർന്ന ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രേക്ഷകർക്കും വായനക്കാർക്കും ആശംസകൾ. ഈ കോൺക്ലേവിന്റെ പ്രമേയം - ദി ഇന്ത്യ മൊമെന്റ് എന്നതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും ചിന്തകരും ഇത് ഇന്ത്യയുടെ നിമിഷമാണെന്ന് ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഈ ശുഭാപ്തിവിശ്വാസം ഉയർത്തിക്കാട്ടുമ്പോൾ, അത് 'എക്സ്ട്രാ സ്പെഷ്യൽ' ആണ്. 20 മാസം മുമ്പ് ഞാൻ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പറഞ്ഞിരുന്നു - ഇതാണ് സമയം, ശരിയായ സമയം. എന്നാൽ ഈ സ്ഥാനത്ത് എത്താൻ 20 മാസമെടുത്തു. അപ്പോഴും മാനസികഭാവം ഒന്നുതന്നെയായിരുന്നു - ഇതാണ് ഇന്ത്യയുടെ നിമിഷം.

പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു

March 18th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു.

ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈനിന്റെ സംയുക്ത വെർച്വൽ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

March 18th, 05:10 pm

ആസാമിൽ നിന്ന് വരുന്ന ഇന്ത്യൻ സർക്കാരിലെ മന്ത്രി ശ്രീ രാമേശ്വർ തേലി,

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈൻ ഉദ്ഘാടനം ചെയ്തു.

March 18th, 05:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈൻ (ഐബിഎഫ്പി) ഇന്ന് വെർച്വൽ രൂപത്തിൽ ഉദ്ഘാടനം ചെയ്തു. 2018 സെപ്റ്റംബറിൽ രണ്ട് പ്രധാനമന്ത്രിമാരും ഈ പൈപ്പ് ലൈൻ നിർമ്മാണത്തിന് തറക്കല്ലിട്ടു. നുമാലിഗഡ് റിഫൈനറി ലിമിറ്റഡാണ് 2015 മുതൽ ബംഗ്ലാദേശിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് . ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ അതിർത്തി കടന്നുള്ള ഊർജ്ജ പൈപ്പ് ലൈനാണിത്.

ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്‌ലൈൻ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാർ സംയുക്തമായി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനംചെയ്യും

March 16th, 06:55 pm

ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി മുറിച്ചുകടക്കുന്ന ആദ്യത്തെ ഊർജ പൈപ്പ്‌ലൈനാണിത്. ഏകദേശം 377 കോടി രൂപ ചെലവിലാണ് ഇതു നിർമിച്ചത്. പൈപ്പ്‌ലൈനിന്റെ ബംഗ്ലാദേശ് ഭാഗത്തിന്റെ നിർമാണച്ചെലവ് ഏകദേശം 285 കോടി രൂപയാണ്. പ്രത്യേക ധനസഹായത്തിലൂടെ ഇന്ത്യാ ഗവൺമെന്റാണ് ഇതിന്റെ ചെലവുവഹിച്ചത്.