ഇന്ത്യയുടെ അടുത്ത ആയിരം വർഷത്തേക്ക് ഞങ്ങൾ ശക്തമായ അടിത്തറയിടുകയാണ്: പ്രധാനമന്ത്രി മോദി ഓസ്ട്രിയയിൽ
July 10th, 11:00 pm
പ്രധാനമന്ത്രി മോദി വിയന്നയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച പരിവർത്തനപരമായ പുരോഗതിയെക്കുറിച്ച് സംസാരിക്കുകയും 2047-ഓടെ വികസിത ഭാരത് എന്ന നിലയിലേക്ക് ഇന്ത്യ സമീപഭാവിയിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 10th, 10:45 pm
പ്രവാസി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെയും വാത്സല്യത്തോടെയും സ്വീകരിച്ചു. ഓസ്ട്രിയന്‍ തൊഴില്‍, സാമ്പത്തിക ഫെഡറല്‍ മന്ത്രി ആദരണീയനായ മാര്‍ട്ടിന്‍ കോച്ചറും സമൂഹസംഗമത്തില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്തം ചടങ്ങിലുണ്ടായിരുന്നു.ഓസ്ട്രിയ - ഇന്ത്യ സിഇഓമാരുടെ യോഗത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
July 10th, 07:01 pm
ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും വ്യവസായ പ്രമുഖർ വഹിച്ച പങ്ക് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർഷങ്ങളായി വർദ്ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, കൂടുതൽ സഹകരണത്തിലൂടെ ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തിൻ്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു.