ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ വെർച്വൽ ഒപ്പിടൽ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

April 02nd, 10:01 am

ഇന്ന്, ഒരു മാസത്തിനുള്ളിൽ, ഇത് എന്റെ സുഹൃത്ത് സ്കോട്ടുമായുള്ള എന്റെ മൂന്നാമത്തെ നേരിട്ടുള്ള ആശയവിനിമയമാണ്. കഴിഞ്ഞ ആഴ്ച വെർച്വൽ ഉച്ചകോടിയിൽ ഞങ്ങൾ വളരെ ഫലപ്രദമായ ചർച്ച നടത്തി. ആ സമയത്ത്, സാമ്പത്തിക സഹകരണവും വ്യാപാര കരാറും സംബന്ധിച്ച ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ ടീമുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സുപ്രധാന കരാർ ഇന്ന് ഒപ്പുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ അസാധാരണ നേട്ടത്തിന്, ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാരെയും അവരുടെ ഉദ്യോഗസ്ഥരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറില്‍-''ഇൻഡ് ഓസ് ഇ സി ടി എ '' ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു

April 02nd, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയൂം , ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെയും സാന്നിദ്ധ്യത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീ പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിലെ വ്യാപാര, ടൂറിസം നിക്ഷേപ മന്ത്രി ഡാന്‍ ടെഹാനും തമ്മില്‍ ഇന്ന് നടന്ന ഒരു വെര്‍ച്ച്വല്‍ചടങ്ങില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ (''ഇൻഡ് ഓസ് ഇ സി ടി എ ) ഒപ്പു വച്ചു .

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും തമ്മില്‍ രണ്ടാമത് ഇന്ത്യ - ഓസ്‌ട്രേലിയ വെര്‍ച്വല്‍ ഉച്ചകോടി നടന്നു

March 21st, 06:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനൂം തമ്മില്‍ ഇന്ന് രണ്ടാമത് ഇന്ത്യ-ഓസ്‌ട്രേലിയ വെര്‍ച്വല്‍ ഉച്ചകോടി നടന്നു. അതില്‍ അവര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം അവലോകനം ചെയ്യുകയും മേഖലയിലെയും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു.

രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂർണ്ണ രൂപം

March 21st, 12:30 pm

നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടമാക്കിയ ക്വീന്‍സ്ലാന്റിലേയും സൗത്ത് വെയ്ല്‍സിലെയും പ്രളയത്തില്‍ ഓരോ ഇന്ത്യക്കാരന്റെ പേരിലും ഞാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി

March 17th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ 2022 മാർച്ച് 21-ന് രണ്ടാമത്തെ ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി നടത്തും. 2020 ജൂൺ 4 ലെ ചരിത്രപരമായ ആദ്യ വെർച്വൽ ഉച്ചകോടിയെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്.