പോഷണഗുണമുള്ള അരി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കും (പി.എം.ജി.കെ.എ.വൈ) മറ്റ് ക്ഷേമ പദ്ധതികള്‍ക്കും കീഴില്‍ സൗജന്യമായി വിതരണചെയ്യുന്നത് 2024 ജൂലൈ മുതല്‍ 2028 ഡിസംബര്‍ വരെ തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

October 09th, 03:07 pm

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ), മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെ ഗവൺമെന്റിന്റെ എല്ലാ പദ്ധതികൾക്കും കീഴിൽ നടക്കുന്ന സമ്പുഷ്ടീകരിച്ച അരിയുടെ സാർവത്രിക വിതരണം നിലവിലെ രൂപത്തിൽ 2024 ജൂലൈ മുതൽ 2028 ഡിസംബർ വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 25th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു

August 16th, 05:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.

78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 15th, 09:20 pm

78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 03:04 pm

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

August 15th, 01:09 pm

ജീവിതത്തിലുടനീളം പോരാടിയതും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യങ്ങളോടെ തൂക്കുമരത്തെ ധീരമായി സ്വീകരിച്ചതുമായ, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത അസംഖ്യം ആദരണീയരും ധീരന്‍മാരുമായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ആ സുപ്രധാന നിമിഷം ഇന്നാണ്. അവരുടെ സ്ഥൈര്യവും ദൃഢനിശ്ചയവും ദേശസ്‌നേഹവും സ്മരിക്കാനുള്ള ഉത്സവമാണിത്. സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവത്തില്‍ നമുക്ക് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഈ ധീരഹൃദയന്മാര്‍ മൂലമാണ്. രാജ്യം അവരോട് വളരെ കടപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ മഹത്തായ വ്യക്തികളോടും നാം ആദരവ് പ്രകടിപ്പിക്കുന്നു.

ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യ ദിനത്തിൻ്റെ ദൃശ്യങ്ങൾ

August 15th, 10:39 am

78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് മുതൽ മതേതര സിവിൽ കോഡ് നടപ്പിലാക്കുന്നത് വരെ, ഇന്ത്യയുടെ കൂട്ടായ പുരോഗതിക്കും ഓരോ പൗരൻ്റെയും ശാക്തീകരണത്തിനും പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. അഴിമതിക്കെതിരായ പോരാട്ടം നവോന്മേഷത്തോടെ തുടരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നവീകരണം, വിദ്യാഭ്യാസം, ആഗോള നേതൃത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2047-ഓടെ ഇന്ത്യയെ ഒരു വികസിത ഭാരത് ആകുന്നതിൽ നിന്ന് ഒന്നിനും തടയാനാവില്ലെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

78-ാം സ്വാതന്ത്ര്യദിനത്തിൽ നടത്തിയ അഭിസംബോധനയിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള മഹത്തായ കാഴ്ചപ്പാട് അവതരിപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 15th, 10:16 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 78-ാം സ്വാതന്ത്ര്യദിനത്തിൽ നടത്തിയ അഭിസംബോധനയിൽ ഇന്ത്യയുടെ വളർച്ച രൂപപ്പെടുത്തൽ, നൂതനാശയങ്ങൾക്കു നേതൃത്വം നൽകൽ, വിവിധ മേഖലകളിൽ ആഗോളതലത്തിലെ മുൻനിര രാഷ്ട്രമായി ഇന്ത്യയെ ‌ഉയർത്തൽ എന്നിവയ്ക്കായുള്ള ഭാവിലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു.

ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

August 15th, 07:30 am

78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് മുതൽ മതേതര സിവിൽ കോഡ് നടപ്പിലാക്കുന്നത് വരെ, ഇന്ത്യയുടെ കൂട്ടായ പുരോഗതിക്കും ഓരോ പൗരൻ്റെയും ശാക്തീകരണത്തിനും പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. അഴിമതിക്കെതിരായ പോരാട്ടം നവോന്മേഷത്തോടെ തുടരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നവീകരണം, വിദ്യാഭ്യാസം, ആഗോള നേതൃത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2047-ഓടെ ഇന്ത്യയെ ഒരു വികസിത ഭാരത് ആകുന്നതിൽ നിന്ന് ഒന്നിനും തടയാനാവില്ലെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

August 15th, 07:05 am

78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഇന്ന് ആശംസകൾ നേർന്നു.

സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ രാഷ്ട്രപതിജിയുടെ പ്രസംഗം നമുക്ക് പ്രചോദനമാകുന്നു: പ്രധാനമന്ത്രി

August 14th, 09:05 pm

സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പെടുക്കുന്നതിന് പ്രയത്നിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ തലേന്നത്തെ രാഷ്ട്രപതിയുടെ പ്രസംഗമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു

August 09th, 09:01 am

സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ശ്രീ മോദി പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ പതാകയിലേക്ക് മാറ്റി. ഹര്‍ഘര്‍ തിരംഗ പ്രസ്ഥാനത്തെ അവിസ്മരണീയമായ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ എല്ലാവരും ഇത് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

August 02nd, 02:02 pm

പിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും രാഷ്ട്രത്തിന് ത്രിവര്‍ണ്ണ പതാക നല്‍കുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ അനുസ്മരിക്കുകയും ചെയ്തു. ഓഗസ്റ്റ് 9 നും 15 നും ഇടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി അതിന്റെ സെല്‍ഫികള്‍ harghartiranga.com. പങ്കുവച്ചുകൊണ്ട് ഹര്‍ ഘര്‍ തിരംഗ പ്രസ്ഥാനത്തെ പിന്തുണയ്ക്കണമെന്നും ശ്രീ മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് നിങ്ങളുടെ നിർദ്ദേശങ്ങൾ സംഭാവന ചെയ്യുക

August 01st, 05:55 pm

2024 ഓഗസ്റ്റ് 15-ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ, പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായുള്ള നിങ്ങളുടെ വിലയേറിയ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചുകൊണ്ട് രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാൻ നിങ്ങളെ ക്ഷണിക്കുന്നു.

ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 28th, 11:30 am

സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന്‌ പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ ഒരു ഒളിമ്പിക്സ്‌ നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡ്‌. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചത്‌. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച്‌ സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ്‌ - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട്‌ ഗണേഷ്‌, പൂനെയിലെതന്നെ സിദ്ധാർത്ഥ്‌ ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ്‌ തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.

ലോകമാന്യ തിലകിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

July 23rd, 09:57 am

ലോകമാന്യ തിലകിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം പൂനെയില്‍ ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സ്വീകരിച്ചു കൊണ്ടുള്ള തന്റെ പ്രസംഗവും ശ്രീ മോദി പങ്കുവെച്ചു.

The friendship between Bharat and the UAE is reaching unprecedented heights: PM Modi

February 13th, 11:19 pm

Prime Minister Narendra Modi addressed the 'Ahlan Modi' community programme in Abhi Dhabi. The PM expressed his heartfelt gratitude to UAE President HH Mohamed bin Zayed Al Nahyan for the warmth and affection during their meetings. The PM reiterated the importance of the bond that India and UAE share historically. The PM said, “India and UAE are partners in progress.”

യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇവന്റായ "അഹ്ലന്‍ മോദി''യില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

February 13th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച 'അഹ്ലന്‍ മോദി' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പരിപാടിയില്‍ 7 എമിറേറ്റുകളില്‍ നിന്നും എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പടെ പങ്കെടുത്തു. ഇതോടൊപ്പം യു എ ഇ സ്വദേശികളും സദസില്‍ ഉണ്ടായിരുന്നു.

പ്രധാനമന്ത്രി 2024 ജനുവരി 2നും 3നും തമിഴ്‌നാടും ലക്ഷദ്വീപും കേരളവും സന്ദർശിക്കും

December 31st, 12:56 pm

2024 ജനുവരി 2നു രാവിലെ 10.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എത്തും. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 12നു തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന പൊതുപരിപാടിയിൽ, വ്യോമയാനം, റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട 19,850 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3.15നു ലക്ഷദ്വീപിലെ അഗത്തിയിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി, പൊതുപരിപാടിയെ അഭിസംബോധന ചെയ്യും. 2024 ജനുവരി 3ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി ലക്ഷദ്വീപിലെ കവരത്തിയിൽ എത്തിച്ചേരും. ടെലികമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.

ജമ്മു അതിര്‍ത്തിയിലെ ഗ്രാമപ്രമുഖയുടെ അർപ്പണമനോഭാവത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

November 30th, 01:25 pm

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രത്തിനും അദ്ദേഹം തുടക്കമിട്ടു. പരിപാടിയില്‍, ദിയോഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിയും ശ്രീ മോദി ആരംഭിച്ചു. ഈ വര്‍ഷമാദ്യം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുകയും ചെയ്യുന്ന ഈ രണ്ട് സംരംഭങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പരിപാടിയിലൂടെ അടയാളപ്പെടുത്തുന്നത്.