ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും നിലവിൽ വന്നതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
December 29th, 06:44 pm
ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ ഇന്ന് നിലവിൽ വന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് ഇത് ഒരു നിര്‍ണ്ണായക നിമിഷമാണെന്ന് ശ്രീ മോദി പറഞ്ഞു.ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ വെർച്വൽ ഒപ്പിടൽ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
April 02nd, 10:01 am
ഇന്ന്, ഒരു മാസത്തിനുള്ളിൽ, ഇത് എന്റെ സുഹൃത്ത് സ്കോട്ടുമായുള്ള എന്റെ മൂന്നാമത്തെ നേരിട്ടുള്ള ആശയവിനിമയമാണ്. കഴിഞ്ഞ ആഴ്ച വെർച്വൽ ഉച്ചകോടിയിൽ ഞങ്ങൾ വളരെ ഫലപ്രദമായ ചർച്ച നടത്തി. ആ സമയത്ത്, സാമ്പത്തിക സഹകരണവും വ്യാപാര കരാറും സംബന്ധിച്ച ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ ടീമുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സുപ്രധാന കരാർ ഇന്ന് ഒപ്പുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ അസാധാരണ നേട്ടത്തിന്, ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാരെയും അവരുടെ ഉദ്യോഗസ്ഥരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറില്‍-''ഇൻഡ് ഓസ് ഇ സി ടി എ '' ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു
April 02nd, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയൂം , ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെയും സാന്നിദ്ധ്യത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീ പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിലെ വ്യാപാര, ടൂറിസം നിക്ഷേപ മന്ത്രി ഡാന്‍ ടെഹാനും തമ്മില്‍ ഇന്ന് നടന്ന ഒരു വെര്‍ച്ച്വല്‍ചടങ്ങില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ (''ഇൻഡ് ഓസ് ഇ സി ടി എ ) ഒപ്പു വച്ചു .