
വന്യജീവി സംരക്ഷണ-രക്ഷാപ്രവർത്തന-പുനരധിവാസ സംരംഭമായ ‘വൻതാര’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 04th, 04:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ജാംനഗറിൽ വന്യജീവി സംരക്ഷണ-രക്ഷാപ്രവർത്തന-പുനരധിവാസ സംരംഭമായ ‘വൻതാര’ ഉദ്ഘാടനം ചെയ്തു. ശ്രീ അനന്ത് അംബാനിയുടെയും സംഘത്തിന്റെയും കാരുണ്യപരമായ ശ്രമങ്ങളെ അഭിനന്ദിച്ച ശ്രീ മോദി, ‘വൻതാര’ മൃഗങ്ങൾക്കു സുരക്ഷിതതാവളമൊരുക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.
Government, society and saints are all united in the fight against cancer: PM Modi in Madhya Pradesh
February 23rd, 06:11 pm
PM Modi laid the foundation stone of Bageshwar Dham Medical and Science Research Institute in Chhatarpur, Madhya Pradesh. He remarked that when the country entrusted him with the opportunity to serve, he made the mantra ‘Sabka Saath, Sabka Vikas’ as the Government's resolution. He highlighted that a major foundation of ‘Sabka Saath, Sabka Vikas’ was ‘Sabka Ilaaj, Sabko Aarogya’ meaning Healthcare for all and underscored the focus on disease prevention at various levels.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് തറക്കല്ലിട്ടു
February 23rd, 04:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലെ ഗഢാ ഗ്രാമത്തിൽ ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് തറക്കല്ലിട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടാമതും ബുന്ദേൽഖണ്ഡിൽ തിരിച്ചെത്താൻ കഴിഞ്ഞതു ഭാഗ്യമാണെന്നു പറഞ്ഞ ശ്രീ മോദി, ആത്മീയകേന്ദ്രമായ ബാഗേശ്വർ ധാം ഉടൻ ആരോഗ്യകേന്ദ്രമാകുമെന്നും പറഞ്ഞു. പത്തേക്കർ വിസ്തൃതിയിൽ ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനം നിർമിക്കുമെന്നും ആദ്യ ഘട്ടത്തിൽ 100 കിടക്കകളുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ ധീരേന്ദ്ര ശാസ്ത്രിയുടെ മഹത്തായ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ബുന്ദേൽഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.തുരങ്ക പാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള സന്ദർശനത്തിന് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്: പ്രധാനമന്ത്രി
January 11th, 06:30 pm
Z- മോർഹ് തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള തൻ്റെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.പ്രധാനമന്ത്രി ജനുവരി 13-ന് ജമ്മു കശ്മീർ സന്ദർശിക്കുകയും സോനാമാർഗ് തുരങ്ക പാത പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്യും
January 11th, 05:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 13 ന് ജമ്മു കാശ്മീർ സന്ദർശിക്കുകയും രാവിലെ ഉദ്ദേശം 11:45 ഓടെ സോനാമാർഗ് തുരങ്ക പാത ഉദ്ഘാടനം ചെയ്യുകയും അതോടനുബന്ധിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.We are not just the Mother of Democracy; democracy is an integral part of our lives: PM
January 09th, 10:15 am
PM Modi inaugurated the 18th Pravasi Bharatiya Divas convention in Bhubaneswar, Odisha. Expressing his heartfelt gratitude to the Indian diaspora and thanking them for giving him the opportunity to hold his head high with pride on the global stage, Shri Modi highlighted that over the past decade, he had met numerous world leaders, all of whom have praised the Indian diaspora for their social values and contributions to their respective societies.ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 09th, 10:00 am
ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ട്, ഭാവിയിൽ ലോകമെമ്പാടുമുള്ള വിവിധ ഇന്ത്യൻ പ്രവാസി പരിപാടികളിൽ ഉദ്ഘാടന ഗാനം ആലപിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രവാസികളുടെ വികാരങ്ങളും വികാരങ്ങളും പകർത്തിയ മനോഹരമായ ആലാപനത്തിന് ഗ്രാമി അവാർഡ് ജേതാവായ കലാകാരൻ റിക്കി കേജിനെയും സംഘത്തെയും അദ്ദേഹം പ്രശംസിച്ചു.Serving the people of Andhra Pradesh is our commitment: PM Modi in Visakhapatnam
January 08th, 05:45 pm
PM Modi laid foundation stone, inaugurated development works worth over Rs. 2 lakh crore in Visakhapatnam, Andhra Pradesh. The Prime Minister emphasized that the development of Andhra Pradesh was the NDA Government's vision and serving the people of Andhra Pradesh was the Government's commitment.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടുലക്ഷം കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
January 08th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടുലക്ഷം കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഭഗവാന്‍ സിംഹാചലം വരാഹ ലക്ഷ്മി നരസിംഹ സ്വാമിക്ക് അര്‍ഹമായ ആദരമര്‍പ്പിച്ച ശ്രീ മോദി, 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ജനങ്ങളുടെ അനുഗ്രഹത്തോടെയാണ് രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം തവണയും കേന്ദ്ര ഗവണ്‍മെന്റ് തെരഞ്ഞെടുക്കപ്പെട്ടതെന്നു പറഞ്ഞു. ഔദ്യോഗിക ഗവണ്‍മെന്റ് രൂപീകരണത്തിന് ശേഷമുള്ള ആന്ധ്രാപ്രദേശിലെ തന്റെ ആദ്യ പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിക്ക് മുന്നോടിയായുള്ള റോഡ്ഷോയില്‍ തനിക്ക് നല്‍കിയ ഗംഭീര സ്വീകരണത്തിന് ശ്രീ മോദി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. പ്രസംഗത്തിനിടെ ചന്ദ്രബാബു നായിഡുവിന്റെ ഓരോ വാക്കിന്റെയും വികാരത്തിന്റെയും ചൈതന്യത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീ നായിഡു തന്റെ പ്രസംഗത്തില്‍ പറഞ്ഞ എല്ലാ ലക്ഷ്യങ്ങളും ആന്ധ്രയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ പിന്തുണയോടെ കൈവരിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.പ്രധാനമന്ത്രി ജനുവരി 6ന് വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
January 05th, 06:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി ആറിന് ഉച്ചയ്ക്ക് 12.30ന് വിദൂരദൃശ്യസംവിധാനത്തിലൂടെ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.പ്രധാനമന്ത്രി ഡല്‍ഹിയില്‍ ജനുവരി 5ന് 12,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും
January 04th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 5ന് ഉച്ചയ്ക്ക് 12.15ന് ഡല്‍ഹിയില്‍ 12,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിക്കും. സാഹിബാബാദ് ആര്‍ആര്‍ടിഎസ് സ്റ്റേഷനില്‍നിന്ന് ന്യൂ അശോക് നഗര്‍ ആര്‍ആര്‍ടിഎസ് സ്റ്റേഷനിലേക്ക് രാവിലെ 11ന് നമോ ഭാരത് ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യും.പ്രധാനമന്ത്രി ജനുവരി 4നു ന്യൂഡൽഹിയിൽ ‘ഗ്രാമീൺ ഭാരത് മഹോത്സവ് 2025’ ഉദ്ഘാടനം ചെയ്യും
January 03rd, 05:56 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജനുവരി നാലിനു രാവിലെ 10.30നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ഗ്രാമീൺ ഭാരത് മഹോത്സവ്’ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25 ന് മധ്യപ്രദേശിലെ കെൻ-ബേത്വ നദികളെ ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.
December 24th, 11:46 am
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 25 ന് മധ്യപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12.30ന് അദ്ദേഹം ഖജുരാഹോയിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.ബീഹാറിലെ ജാമുയിയിൽ നടന്ന ജനജാതിയ ഗൗരവ് ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 15th, 11:20 am
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്. ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
November 15th, 11:00 am
ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.ബീഹാറിലെ ദർഭംഗയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമർപ്പണവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 13th, 11:00 am
ജനക രാജാവിൻ്റെയും സീത മാതാവിൻ്റെയും പുണ്യഭൂമിയെയും മഹാകവി വിദ്യാപതിയുടെ ജന്മസ്ഥലത്തെയും ഞാൻ വന്ദിക്കുന്നു. സമ്പന്നവും ഗംഭീരവുമായ ഈ ഭൂമിയിൽ നിന്ന് എല്ലാവർക്കും എൻ്റെ ഊഷ്മളമായ ആശംസകൾ!PM Modi inaugurates, lays foundation stone and dedicates to the nation multiple development projects worth Rs 12,100 crore in Bihar
November 13th, 10:45 am
PM Modi inaugurated key projects in Darbhanga, including AIIMS, boosting healthcare and employment. The PM expressed that, The NDA government supports farmers, makhana producers, and fish farmers, ensuring growth. A comprehensive flood management plan is in place, and cultural heritage, including the revival of Nalanda University and the promotion of local languages, is being preserved.The BJP government in Gujarat has prioritised water from the very beginning: PM Modi in Amreli
October 28th, 04:00 pm
PM Modi laid the foundation stone and inaugurated various development projects worth over Rs 4,900 crores in Amreli, Gujarat. The Prime Minister highlighted Gujarat's remarkable progress over the past two decades in ensuring water reaches every household and farm, setting an example for the entire nation. He said that the state's continuous efforts to provide water to every corner are ongoing and today's projects will further benefit millions of people in the region.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
October 28th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികളിൽ റെയിൽവേ, റോഡ്, ജലവിതരണം, വിനോദസഞ്ചാരം എന്നീ മേഖലകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും
October 28th, 12:47 pm
ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.