ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 22nd, 03:02 am

ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളോടൊപ്പം ചേർന്നതിന് ആദ്യം തന്നെ, പ്രസിഡൻ്റ് ഇർഫാൻ അലിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വന്നതിന് ശേഷം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും എന്നെ ആഴത്തിൽ സ്പർശിച്ചു. തന്റെ വീടിന്റെ വാതിലുകൾ എനിക്കായി തുറന്നു തന്നതിന് ഞാൻ പ്രസിഡൻ്റ് അലിയോട് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ നന്ദി പറയുന്നു. ആതിഥ്യമര്യാദ നമ്മുടെ സംസ്കാരത്തിൻ്റെ അന്തസ്സത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രസിഡൻ്റ് അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഒപ്പം ഞങ്ങളും ഒരു മരം നട്ടു. ഏക് പേഡ് മാ കേ നാം, അതായത്, അമ്മയ്‌ക്കായി ഒരു മരം എന്ന ഞങ്ങളുടെ സംരംഭത്തിൻ്റെ ഭാഗമാണിത്. ആ വൈകാരിക നിമിഷം ഞാൻ എല്ലായ്പ്പോഴും ഓർക്കും.

​​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

November 22nd, 03:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” - ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻ-സ്പേസിൻ്റെ കീഴിൽ ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

October 24th, 03:25 pm

ഇൻ-സ്‌പേസിൻ്റെ ആഭിമുഖ്യത്തിൽ ബഹിരാകാശ മേഖലയ്‌ക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

എസ്എസ്എൽവി-ഡി3യുടെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 16th, 01:48 pm

പുതിയ ഉപഗ്രഹവി​ക്ഷേപണ പേടകം (എസ്എസ്എൽവി)-ഡി3 വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ബഹിരാകാശമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) നയത്തിലെ ഭേദഗതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

February 21st, 11:06 pm

ബഹിരാകാശമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) നയത്തിലെ ഭേദഗതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇപ്പോൾ, ഉപഗ്രഹ ഉപമേഖലയെ മൂന്നു വ്യത്യസ്ത പ്രവർത്തനങ്ങളായി തിരിച്ചു. അത്തരത്തിലുള്ള ഓരോ മേഖലയിലും വിദേശ നിക്ഷേപത്തിന് പരിധികൾ നിർവചിച്ചു.

ലോകം ഇന്ത്യയെയും അതിന്റെ പുരോഗതിയെയും പുകഴ്ത്തുന്നുവെങ്കിൽ അതിന്റെ കാരണം മോദിയല്ല. കേന്ദ്രത്തിൽ ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തത് നിങ്ങളും നിങ്ങളുടെ വോട്ടും കൊണ്ടാണ്: പ്രധാനമന്ത്രി മോദി മുദ്ബിദ്രിയിൽ

May 03rd, 11:01 am

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.

കർണാടകയിലെ മുദ്ബിദ്രി, അങ്കോള, ബൈൽഹോംഗൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

May 03rd, 11:00 am

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പ്രഥമ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിജയകരമായി വിക്ഷേപിച്ചതിന് ഐഎസ്ആർഒയെയും ഇൻ-സ്പേസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

November 18th, 05:33 pm

ഇന്ത്യയുടെ പ്രഥമ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിജയകരമായി വിക്ഷേപിച്ചതിന് ഐഎസ്ആർഒയെയും ഇൻ-സ്പേസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

സൗരോർജ്ജ, ബഹിരാകാശ മേഖലകളിലെ ഇന്ത്യയുടെ അത്ഭുതങ്ങളിൽ ലോകം അമ്പരന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പവിത്രമായ 'ഛഠ്' പൂജയെക്കുറിച്ച് സംസാരിച്ചു, സൂര്യദേവന്റെ ഉപാസനയെക്കുറിച്ചു സംസാരിച്ചു. സൂര്യോപാസനയെക്കുറിച്ചു സംസാരിക്കുന്നതോടൊപ്പം സൂര്യന്റെ വരദാനത്തെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. സൂര്യദേവന്റെ വരദാനമാണ് 'സൗരോര്‍ജ്ജം.' Solar Energy പ്രധാനപ്പെട്ടൊരു വിഷയമാണ്. ലോകം മുഴുവന്‍ തങ്ങളുടെ ഭാവിക്കായി അതിനെ ഉറ്റുനോക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം സൂര്യദേവന്‍ നൂറ്റാണ്ടുകളായി ഉപാസനയുടെ മാത്രമല്ല, ജീവിതരീതിയുടെതന്നെ കേന്ദ്രമായി വര്‍ത്തിക്കുന്നു. ഇന്ന് ഭാരതം പരമ്പരാഗത അനുഭവങ്ങളെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് നാം സൗരോര്‍ജ്ജത്തില്‍നിന്നു വിദ്യൂച്ഛക്തി ഉല്പാദിപ്പിക്കുന്ന വന്‍കിട രാജ്യങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നത്. സൗരോര്‍ജ്ജംകൊണ്ട് നമ്മുടെ രാജ്യത്തെ നിര്‍ധനരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കിയെടുക്കാമെന്നുള്ളതും ഇന്നു പഠനവിഷയമാണ്.

എൽവിഎം3 യുടെ വിജയകരമായി വിക്ഷേപണത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

October 23rd, 10:47 am

ഏറ്റവും ഭാരമേറിയ വാഹനമായ എൽവിഎം3 വിജയകരമായി വിക്ഷേപിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഏജൻസികളും സംഘടനകളുമായ , എൻഎസ്ഐഎൽ, ഇൻ-സ്പേസ്, ഐഎസ്ആർഒ എന്നിവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഗുജറാത്തിലെ ഗാന്ധിനഗറിൽ ഡിജിറ്റൽ ഇന്ത്യ വീക്ക് 2022 ൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 04th, 10:57 pm

21-ാം നൂറ്റാണ്ടിൽ ഇന്ത്യ കൂടുതൽ ആധുനികമാകുന്നതിന്റെ നേർക്കാഴ്ചയാണ് ഇന്നത്തെ പരിപാടി. ഡിജിറ്റൽ ഇന്ത്യ കാമ്പെയ്‌നിന്റെ രൂപത്തിൽ, സാങ്കേതികവിദ്യയുടെ ഉപയോഗം മുഴുവൻ മനുഷ്യരാശിക്കും എത്ര വിപ്ലവകരമാണെന്ന് ഇന്ത്യ ലോകത്തിന് മുന്നിൽ ഉദാഹരിച്ചിരിക്കുന്നു.

ഗാന്ധിനഗറില്‍ 'ഡിജിറ്റല്‍ ഇന്ത്യ വാരം 2022'ന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

July 04th, 04:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 ഉദ്ഘാടനം ചെയ്തു. 'നവഭാരതത്തിന്റെ ടെക്കേഡിനെ ഉത്തേജിപ്പിക്കുക' എന്നതാണു ഡിജിറ്റല്‍ ഇന്ത്യ വാരം 2022ന്റെ പ്രമേയം. പരിപാടിയില്‍, സാങ്കേതികവിദ്യയുടെ പ്രവേശനക്ഷമത വര്‍ധിപ്പിക്കുക, ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു സേവനലഭ്യത കാര്യക്ഷമമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജനം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. 'ചിപ്പ് മുതല്‍ സ്റ്റാര്‍ട്ടപ്പ് വരെ' (സി2എസ്) പരിപാടിയുടെ ഭാഗമായി പിന്തുണയേകുന്ന 30 സ്ഥാപനങ്ങളുടെ ആദ്യ കൂട്ടായ്മയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പി എസ് എൽ വി സി 53ന്റെ വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ഇൻസ്‌പേസിനെയും ഐ എസ് ആർ ഒ യെയും അഭിനന്ദിച്ചു

July 01st, 09:22 am

പി എസ് എൽ വി സി 53 ദൗത്യത്തിലൂടെ രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പ് പേലോഡുകൾ ബഹിരാകാശത്ത് വിജയകരമായി എത്തിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇൻസ്‌പേസ് , ഐ എസ് ആർ ഒ എന്നിവയെ അഭിനന്ദിച്ചു.

പ്രധാനമന്ത്രി ജൂണ്‍ 10ന് ഗുജറാത്ത് സന്ദര്‍ശിക്കും

June 08th, 07:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂണ്‍ 10 ന് ഗുജറാത്ത് സന്ദര്‍ശിക്കും.രാവിലെ 10:15 ന് നവസാരിയില്‍ 'ഗുജറാത്ത് ഗൗരവ് അഭിയാന്‍' ചടങ്ങില്‍ ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.15ന് നവ്സാരിയില്‍ എ എം നായിക് ചികില്‍സാ സമുച്ചയവും നിരാലി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഏകദേശം 3:45 ഓടെ അഹമ്മദാബാദിലെ ബോപാലില്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ കേന്ദ്രത്തിന്റെ (ഇന്‍-സ്‌പെയ്‌സ്) ആസ്ഥാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.