
Prime Minister Narendra Modi to visit Sikkim, West Bengal, Bihar and Uttar Pradesh
May 28th, 12:10 pm
PM Modi will visit Sikkim, West Bengal, Bihar and Uttar Pradesh on May 29-30. In Sikkim, he’ll attend the “Sikkim@50” event and launch key development projects. In West Bengal, he’ll lay the foundation for a City Gas Distribution project in Alipurduar. In Bihar, he’ll inaugurate Patna Airport’s new terminal and later address a public meet in Karakat. In Uttar Pradesh, he’ll launch projects in Kanpur.
റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 23rd, 11:00 am
കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ ജ്യോതിരാദിത്യ സിന്ധ്യാ ജി, സുകാന്ത മജുംദാർ ജി, മണിപ്പൂർ ഗവർണർ അജയ് ഭല്ല ജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ജി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ജി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ജി, മിസോറം മുഖ്യമന്ത്രി ലാൽദുഹോമ ജി, എല്ലാ വ്യവസായ പ്രമുഖരേ നിക്ഷേപകരേ, മഹതികളേ മാന്യരേ!
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു
May 23rd, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 (Rising North East Investors Summit 2025) ഉദ്ഘാടനം ചെയ്തു. പരിപാടിയിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും ഹൃദയപൂർവം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖലയുടെ ഭാവിയിൽ അഭിമാനവും ഊഷ്മളതയും വലിയ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഭാരത് മണ്ഡപത്തിൽ അടുത്തിടെ നടന്ന അഷ്ടലക്ഷ്മി മഹോത്സവം അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ പരിപാടി വടക്കുകിഴക്കൻ മേഖലയിലെ നിക്ഷേപത്തിന്റെ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ അവസരങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവേശം പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ വ്യവസായ പ്രമുഖരുടെ ശ്രദ്ധേയമായ സാന്നിധ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആശംസകൾ നേർന്ന പ്രധാനമന്ത്രി, നോർത്ത് ഈസ്റ്റ് റൈസിങ് സമ്മിറ്റിനെ പ്രശംസിച്ച്, മേഖലയുടെ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.ആന്ധ്രാപ്രദേശ് (തിരുപ്പതി), ഛത്തീസ്ഗഢ് (ഭിലായ്), ജമ്മു കശ്മീർ (ജമ്മു), കർണാടക (ധാർവാഡ്), കേരളം (പാലക്കാട്) എന്നിവിടങ്ങളിൽ സ്ഥാപിതമായിട്ടുള്ള അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.)കളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
May 07th, 12:10 pm
ആന്ധ്രാപ്രദേശ് (ഐ.ഐ.ടി. തിരുപ്പതി), കേരളം (ഐ.ഐ.ടി. പാലക്കാട്), ഛത്തീസ്ഗഢ് (ഐ.ഐ.ടി. ഭിലായ്), ജമ്മു കശ്മീർ (ഐ.ഐ.ടി. ജമ്മു), കർണാടക (ഐ.ഐ.ടി. ധാർവാഡ്) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥാപിതമായിട്ടുള്ള അഞ്ച് പുതിയ ഐ.ഐ.ടികളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ (ഘട്ടം-ബി നിർമ്മാണം) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന യുഗ്മ് കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം മലയാളത്തിൽ
April 29th, 11:01 am
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ഡോ. ജിതേന്ദ്ര സിംഗ് ജി, ശ്രീ ജയന്ത് ചൗധരി ജി, ഡോ. സുകാന്ത മജുംദാർ ജി, സാങ്കേതികവിദ്യയിലൂടെ ബന്ധപ്പെട്ടിരിക്കുന്ന എന്റെ സുഹൃത്ത് ശ്രീ റോമേഷ് വാധ്വാനി ജി, ഡോ. അജയ് കേല ജി, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സഹപ്രവർത്തകരേ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു
April 29th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഗവണ്മെന്റ് ഉദ്യോഗസ്ഥർ, അക്കാദമിക മേഖല, ശാസ്ത്ര ഗവേഷണ പ്രൊഫഷണലുകൾ എന്നിവരുടെ ശ്രദ്ധേയമായ ഒത്തുചേരലിനെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, വികസിത ഇന്ത്യക്കായി ഭാവി സാങ്കേതികവിദ്യകൾ മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള പങ്കാളികളുടെ സംഗമമാണ് “YUGM” എന്നു വിശേഷിപ്പിച്ചു. ഇന്ത്യയുടെ നൂതനാശയശേഷിയും ഡീപ്-ടെക്കിലെ പങ്കും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഈ പരിപാടിയിലൂടെ ഗതിവേഗം ലഭിക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഇന്റലിജന്റ് സിസ്റ്റംസ്, ജൈവശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐഐടി കാൻപുരിലും ഐഐടി ബോംബെയിലും സൂപ്പർ ഹബ്ബുകൾ ഉദ്ഘാടനം ചെയ്തതും അദ്ദേഹം പരാമർശിച്ചു. ദേശീയ ഗവേഷണ ഫൗണ്ടേഷനുമായി സഹകരിച്ചു ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്ന വാധ്വാനി നൂതനാശയ ശൃംഖല ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വാധ്വാനി ഫൗണ്ടേഷനെയും ഐഐടികളെയും ഈ സംരംഭങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വകാര്യ-പൊതു മേഖല സഹകരണത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗുണപരമായ മാറ്റങ്ങൾ വളർത്തിയെടുക്കുന്നതിൽ ശ്രീ രമേശ് വാധ്വാനി കാട്ടിയ അർപ്പണബോധത്തെയും സജീവ പങ്കിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.പ്രധാനമന്ത്രി ഏപ്രിൽ 29ന് YUGM സമ്മേളനത്തിൽ പങ്കെടുക്കും
April 28th, 07:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഏപ്രിൽ 29നു പകൽ 11നു നടക്കുന്ന YUGM സമ്മേളനത്തിൽ പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും.ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്
April 22nd, 12:27 pm
നയതന്ത്ര ഫോൺ കോളുകൾ മുതൽ വിപ്ലവകരമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വരെ, ഈ ആഴ്ച ആഗോള വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം സഹകരണം, നവീകരണം, സാംസ്കാരിക അഭിമാനം എന്നിവയാൽ അടയാളപ്പെടുത്തി.New India is moving ahead with the mantra of 'Development as well as Heritage': PM Modi in Anandpur Dham, Madhya Pradesh
April 11th, 03:37 pm
In line with his commitment to furthering the cultural and spiritual heritage of India, Prime Minister Modi visited Anandpur Dham in Madhya Pradesh. “India is a land of sages, scholars, and saints, who have always guided society during challenging times”, exclaimed the PM, highlighting that the life of Pujya Swami Advait Anand Ji Maharaj reflects this tradition.മധ്യപ്രദേശിലെ ആനന്ദ്പൂർ ധാമിൽ നടന്ന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
April 11th, 03:26 pm
ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കി, പ്രധാനമന്ത്രി ശ്രി നരേന്ദ്രമോദി ഇന്ന് മധ്യപ്രദേശിൽ അശോക് നഗർ ജില്ലയിലെ ഇസാഗഡ് തെഹ്സിലിലെ ആനന്ദ്പൂർ ധാം സന്ദർശിച്ചു. ഗുരു ജി മഹാരാജ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയ അദ്ദേഹം ആനന്ദ്പൂർ ധാമിലെ ക്ഷേത്ര സമുച്ചയം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങി രാജ്യമെമ്പാടുമുള്ള പ്രദേശങ്ങളിൽ നിന്ന് അവിടെ എത്തിച്ചേർന്ന നിരവധി ഭക്തർക്ക് അദ്ദേഹം സ്വാഗതമരുളി. ശ്രീ ആനന്ദ്പൂർ ധാം സന്ദർശിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഗുരുജി മഹാരാജിന്റെ ക്ഷേത്രത്തിൽ നടത്തിയ പ്രാർത്ഥനകൾ തന്റെ ഹൃദയത്തെ ആനന്ദം കൊണ്ട് നിറച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു.ഈ ആഴ്ച ലോകം ഇന്ത്യയെക്കുറിച്ച്
March 26th, 12:06 pm
പ്രതിരോധം, സാങ്കേതികവിദ്യ മുതൽ ആഗോള വ്യാപാരം, നയതന്ത്രം വരെയുള്ള വിവിധ മേഖലകളിൽ ഇന്ത്യ തരംഗം സൃഷ്ടിക്കുകയാണ്. ഈ ആഴ്ച, രാജ്യം അതിന്റെ നാവിക ശക്തി ശക്തിപ്പെടുത്തുകയും, ഭാവിയിലേക്കുള്ള ഗതാഗതം സ്വീകരിക്കുകയും, ആഗോള പങ്കാളികളുമായി സാമ്പത്തിക ബന്ധം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.Dadra and Nagar Haveli, Daman and Diu are our pride, our heritage: PM Modi
March 07th, 03:00 pm
PM Modi launched various development works worth over ₹2580 crore in Silvassa. He also inaugurated the Namo Hospital in Silvassa earlier to the event. PM highlighted the significance of healthcare projects launched in Silvassa on Jan Aushadhi Diwas. He remarked that developments like the Ram Setu, Namo Path, Tent City in Daman, and the popular Night Market are enhancing the region's appeal.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ സിൽവാസ്സയിൽ 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
March 07th, 02:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു കേന്ദ്രഭരണപ്രദേശത്ത് 2580 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സിൽവാസ്സയിലെ നമോ ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ മേഖലയുമായി ബന്ധപ്പെടാനും ഇടപഴകാനും അവസരം നൽകിയതിന് കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ അർപ്പണബോധമുള്ള തൊഴിലാളികളോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനങ്ങളോടുള്ള ഊഷ്മളതയും ദീർഘകാലബന്ധവും അദ്ദേഹം പരാമർശിച്ചു. ഈ മേഖലയുമായുള്ള തന്റെ ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ തന്റെ ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷം ഈ മേഖല കൈവരിച്ച പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിന്റെ സാധ്യതകളെ ആധുനികവും പുരോഗമനപരവുമായ സ്വത്വമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.The vision of Investment in People stands on three pillars – Education, Skill and Healthcare: PM Modi
March 05th, 01:35 pm
PM Modi participated in the Post-Budget Webinar on Employment and addressed the gathering on the theme Investing in People, Economy, and Innovation. PM remarked that India's education system is undergoing a significant transformation after several decades. He announced that over one crore manuscripts will be digitized under Gyan Bharatam Mission. He noted that India, now a $3.8 trillion economy will soon become a $5 trillion economy. PM highlighted the ‘Jan-Bhagidari’ model for better implementation of the schemes.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘തൊഴിലവസരങ്ങൾ വർധിപ്പിക്കൽ - ജനങ്ങളിലും സമ്പദ്വ്യവസ്ഥയിലും നൂതനാശയങ്ങളിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിൽ ബജറ്റിനുശേഷമുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു
March 05th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ബജറ്റിനുശേഷമുള്ള, തൊഴിലിനെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു. വികസിത ഭാരതത്തിന്റെ രൂപരേഖ നിർവചിക്കുന്ന ‘ജനങ്ങളിലും സമ്പദ്വ്യവസ്ഥയിലും നവീകരണത്തിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ഈ വർഷത്തെ ബജറ്റ് ഈ വിഷയത്തെ വലിയ തോതിൽ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയുടെ ഭാവിയിലേക്കുള്ള രൂപരേഖയായി വർത്തിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങൾ, വ്യവസായങ്ങൾ, ജനങ്ങൾ, സമ്പദ്വ്യവസ്ഥ, നവീകരണം എന്നിവയിലുടനീളം നിക്ഷേപങ്ങൾക്കു തുല്യമായ മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശേഷിവികസനവും പ്രതിഭകളെ പരിപോഷിപ്പിക്കലും രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമാണെന്നു പറഞ്ഞ ശ്രീ മോദി, വികസനത്തിന്റെ അടുത്ത ഘട്ടം ആവശ്യമുള്ളതിനാൽ ഈ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും മുന്നോട്ടുവരാനും എല്ലാ പങ്കാളികളോടും അഭ്യർഥിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വിജയത്തിന് ഇത് അനിവാര്യമാണെന്നും ഓരോ സ്ഥാപനത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.Even in global uncertainty, one thing is certain - India's rapid growth: PM Modi at Advantage Assam Summit
February 25th, 11:10 am
PM Modi inaugurated the Advantage Assam 2.0 Investment & Infrastructure Summit 2025 in Guwahati, highlighting Assam’s role in India’s growth journey. He emphasized the Northeast’s immense potential and praised Assam’s economic progress, which has doubled to ₹6 lakh crore in six years. Stressing improved connectivity, infrastructure, and investment opportunities, he urged industry leaders to harness Assam’s potential and join the journey towards Viksit Bharat.അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ- അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
February 25th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗുവാഹത്തിയിൽ അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ-അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തു. കിഴക്കേ ഇന്ത്യയും വടക്കു-കിഴക്കേ ഇന്ത്യയും ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും അസ്സമിന്റെ അതുല്യ സാധ്യതകളെയും പുരോഗതിയെയും ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മെഗാ സംരംഭമാണ് അഡ്വാന്റേജ് അസ്സം എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയിൽ കിഴക്കേ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്, നമ്മൾ വികസിത ഭാരതത്തിലേക്ക് പുരോഗമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അവരുടെ യഥാർത്ഥ സാധ്യതകൾ പ്രദർശിപ്പിക്കും. അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേ മനോഭാവമാണ് അഡ്വാന്റേജ് അസ്സം പ്രതിനിധാനം ചെയ്യുന്നതെന്നും ഇത്രയും മഹത്തായ ഒരു പരിപാടി സംഘടിപ്പിച്ചതിന് അസ്സം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എ ഫോർ അസ്സം' എന്ന മാതൃക പ്രവർത്തികമാകുന്ന കാലം വിദൂരമല്ലെന്ന് 2013-ൽ പറഞ്ഞ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.Important to maintain the authenticity of handloom craftsmanship in the age of technology: PM at Bharat Tex
February 16th, 04:15 pm
PM Modi, while addressing Bharat Tex 2025 at Bharat Mandapam, highlighted India’s rich textile heritage and its growing global presence. With participation from 120+ countries, he emphasized innovation, sustainability, and investment in the sector. He urged startups to explore new opportunities, promoted skill development, and stressed the fusion of tradition with modern fashion to drive the industry forward.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഭാരത് ടെക്സ് 2025'നെ അഭിസംബോധന ചെയ്തു
February 16th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് ടെക്സ് 2025നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി എല്ലാവരെയും ഭാരത് ടെക്സ് 2025 ലേക്ക് സ്വാഗതം ചെയ്തു. ഇന്ന് ഭാരത് മണ്ഡപം ഭാരത് ടെക്സിന്റെ രണ്ടാം പതിപ്പിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃകത്തെക്കുറിച്ചും ഇന്ത്യക്ക് അഭിമാനകരമായ വികസിത ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ഈ പരിപാടി നേർക്കാഴ്ച നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ടെക്സ് ഇപ്പോൾ തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിലെ ബൃഹത്തായ പരിപാടിയായി മാറുകയാണ് - ശ്രീ മോദി അഭിപ്രായപ്പെട്ടു. മൂല്യ ശൃംഖലയുടെ ഭാഗമായ പന്ത്രണ്ട് വിഭാഗങ്ങളും ഇത്തവണ പരിപാടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുബന്ധ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, ചായങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നയആസൂത്രകർ, സിഇഒമാർ, വ്യവസായ നേതാക്കൾ എന്നിവരുടെ ഇടപെടലിനും സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള കരുത്തുറ്റ വേദിയായി ഭാരത് ടെക്സ് മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയുടെ സംഘാടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.PM Modi’s Budget 2025: A Historic Push for Innovation and Research
February 04th, 06:53 pm
Under the visionary leadership of Prime Minister Narendra Modi, India is not only preserving its rich cultural and historical heritage but also making remarkable strides in science, technology, and innovation. In line with this commitment, the government has allocated ₹20,000 crore to encourage private sector-led research, development, and innovation—an unprecedented move.