ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 02nd, 04:45 pm
ലക്ഷദ്വീപിന് അപാരമായ സാധ്യതകളാണുള്ളത്, എന്നിരുന്നാലും സ്വാതന്ത്ര്യാനന്തരമുള്ള ഒരു സുപ്രധാന കാലഘട്ടത്തില്‍, പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഷിപ്പിംഗ് ഒരു നിര്‍ണായക ജീവിതമാര്‍ഗമായിരുന്നിട്ടും, തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ അവികസിതമായി തുടര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യത വരെയുള്ള വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ പ്രകടമായിരുന്നു. നമ്മുടെ ഗവണ്‍മെന്റ് ഇപ്പോള്‍ ഈ പ്രശ്നങ്ങളെ സജീവമായി അഭിസംബോധന ചെയ്യുന്നു, ഇത് ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു. ലക്ഷദ്വീപിലെ ആദ്യത്തെ പിഒഎല്‍ ബള്‍ക്ക് സ്റ്റോറേജ് ഫെസിലിറ്റി കവരത്തിയിലും മിനിക്കോയ് ദ്വീപുകളിലും സ്ഥാപിച്ചു. തല്‍ഫലമായി, വിവിധ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.പ്രധാനമന്ത്രി ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
January 02nd, 04:30 pm
ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ലക്ഷദ്വീപ് വാഗ്ദാനം ചെയ്യുന്ന അനന്തസാധ്യതകൾ എടുത്തുപറയുകയും സ്വാതന്ത്ര്യാനന്തരം ദീർഘകാലം ലക്ഷദ്വീപ് നേരിട്ട അവഗണന ചൂണ്ടിക്കാട്ടുകയും ചെയ്തു. കപ്പൽവ്യാപാരം പ്രദേശത്തിന്റെ ജീവനാഡിയായിരുന്നിട്ടും തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ ദുർബലമാണെന്ന് അദ്ദേഹം പരാമർശിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കു പുറമേ പെട്രോളിനും ഡീസലിനുംവരെ ഇതു ബാധകമാണ്. ഇപ്പോൾ ഗവണ്മെന്റ് വികസനദൗത്യം കൃത്യമായി ആത്മാർഥതയോടെ ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “എല്ലാ വെല്ലുവിളികളും നമ്മുടെ ഗവണ്മെന്റ് നീക്കം ചെയ്യുകയാണ്” - അദ്ദേഹം പറഞ്ഞു.