ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ബിനാലെ പോലുള്ള വേദികള്‍ നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്: പ്രധാനമന്ത്രി

December 08th, 09:38 pm

ഡല്‍ഹിയിലെ ചുവപ്പുകോട്ടയിലെ ഇന്ത്യയുടെ കല, വാസ്തുവിദ്യ, ഡിസൈന്‍ (ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍) ബിനാലെ എന്നിവയുടെ കാഴ്ചകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

ബിനാലെ 2023 ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 08th, 06:00 pm

ചുവപ്പ് കോട്ടയുടെ ഈ മുറ്റം തന്നെ ചരിത്രപരമാണ്. ഈ കോട്ട വെറുമൊരു കെട്ടിടമല്ല; അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകള്‍ കടന്നുപോയെങ്കിലും ചുവപ്പ് കോട്ട മറവിയില്‍ മൂടാതെ അചഞ്ചലമായി നിലകൊളളുകയാണ്. ഈ ലോക പൈതൃക സ്ഥലമായ ചെങ്കോട്ടയിലേക്ക് നിങ്ങളെ എല്ലാവരെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ 2023 ഡൽഹിയിലെ ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 08th, 05:15 pm

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ലോക പൈതൃക പ്രദേശമായ ചുവപ്പുകോട്ടയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകൾ കടന്നുപോയിട്ടും അചഞ്ചലവും മായാത്തതുമായ അതിന്റെ പരിസരങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചു.

പ്രഥമ ഇന്ത്യൻ കല- വാസ്തുവിദ്യ-ഡിസൈൻ ബിനാലെ 2023 ഡിസംബർ 8ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

December 07th, 02:13 pm

പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-ഡിസൈൻ ബിനാലെ (IAADB) 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബർ 8ന് വൈകിട്ട് നാല‌ിനു ചെങ്കോട്ടയിൽ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനിന്റെയും വിദ്യാർഥികളുടെ ബിനാലെയായ 'സമുന്നതി'യുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.