പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനത്തിന്റെ (ഡിസംബര്‍ 21-22, 2024) പരിണിത ഫലങ്ങളുടെ പട്ടിക

December 22nd, 06:03 pm

ഈ ധാരണാപത്രം പ്രതിരോധ മേഖലയിലെ ഉഭയകക്ഷിസഹകരണം സ്ഥാപനവൽക്കരിക്കും. സഹകരണത്തിന്റെ പ്രധാന മേഖലകളില്‍ പരിശീലനം, ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, സംയുക്ത അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായത്തിലെ സഹകരണം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, ഗവേഷണത്തിലും വികസനത്തിലും സഹകരണം തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഗയാന പ്രസിഡൻ്റുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔദ്യോഗിക ചർച്ച നടത്തി

November 21st, 04:23 am

ജോർജ്ടൗണിലെ സ്റ്റേറ്റ് ഹൗസിൽ നവംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി കൂടിക്കാഴ്ച നടത്തി. സ്‌റ്റേറ്റ് ഹൗസിൽ എത്തിയ അദ്ദേഹത്തെ പ്രസിഡൻ്റ് അലി ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

പ്രധാനമന്ത്രിയുടെ ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (നവംബർ 19-21, 2024)

November 20th, 09:55 pm

ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

‘ ഊര്‍ജ്ജമാണ് സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ പ്രധാനമായും നിയന്ത്രിക്കുന്നത്’ പെട്രോടെക്ക് 2019 ല്‍

February 11th, 10:25 am

തുടക്കത്തില്‍ തന്നെ പ്രായോഗികമായ കാര്യങ്ങള്‍ മൂലം ഞാന്‍ ഇവിടെ എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

പെട്രോടെക് 2019 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 11th, 10:24 am

ഇന്ത്യയുടെ സുപ്രധാന ഹൈഡ്രോ കാര്‍ബണ്‍ സമ്മേളനമായ പെട്രോടെക്കിന്റെ 13-ാം പതിപ്പ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ഇന്ത്യ എക്‌സ്‌പോ സെന്ററില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന്്് ഉദ്ഘാടനം ചെയ്തു. സാമൂഹിക, സാമ്പത്തിക വികസനത്തിന്റെ മുഖ്യ സാരഥി ഊര്‍ജ്ജമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. അനുയോജ്യമാം വിധം വില നിര്‍ണയിക്കപ്പെട്ട, സുസ്ഥിരവും ഉറച്ചതുമായ ഊര്‍ജ്ജ വിതരണം സമ്പദ് വ്യവസ്ഥയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങളില്‍ പങ്കാളികളാകുന്നതിന് ഇതു സഹായകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒരു മാറ്റം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഷെയില്‍ വിപ്ലവത്തിനു ശേഷം എണ്ണ പ്രകൃതി വാതക ലോകത്തെ ഏറ്റവും വലിയ ഉപഭോക്താവായി അമേരിക്ക മാറിയിരിക്കുന്നു എന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി പെട്രോറ്റെക് -2019 നാളെ ഉദ്‌ഘാടനം ചെയ്യും

February 10th, 12:17 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ( ഫെബ്രുവരി 11 ന് ) ഉത്തർ പ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്ററിൽ പെട്രോറ്റെക് -2019 ന്റെ ഉദ്ഘാനം നിർവ്വഹിക്കും. ഉദ്‌ഘാടന സമ്മേളനത്തെ അദ്ദേഹം അഭിസംബോധനയും ചെയ്യും.

അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം മന്ത്രിതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം (ഏപ്രില്‍ 11, 2018)

April 11th, 10:50 am

ഊര്‍ജ്ജ ഉല്‍പ്പാദക, ഉപഭോഗ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇത്രയധികം ഊര്‍ജ്ജവകുപ്പ് മന്ത്രിമാര്‍, അന്താരാഷ്ട്ര സംഘടനാ തലവന്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവരെ ഈ ഫോറത്തില്‍ കാണാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

ഇന്ത്യാ-തുർക്കി ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

May 01st, 11:13 am

ഇരു രാജ്യങ്ങളും നല്ല സാമ്പത്തിക ബന്ധം പുലർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ-തുർക്കി ബിസിനസ് ഫോറത്തിൽ അഭിസംബോധന ചെയ്യവേ പറഞ്ഞു. വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ ആഗോള സമ്പദ്വ്യവസ്ഥ തുടർച്ചയായി പുതിയ മേഖലകൾ തുറക്കുന്നു. നമ്മുടെ സാമ്പത്തികവും വാണിജ്യപരവുമായ ഇടപെടലുകളിൽ ഇത് നമുക്ക് ചേർക്കേണ്ടതാണ് . ലോകത്തെ അതിവേഗം വളരുന്ന മുഖ്യ സമ്പദ്ഘടനയെന്ന് ഇന്ത്യയെ ഉദ്ധരിച്ചുകൊണ്ട്, സമ്പദ്വ്യവസ്ഥയെ രൂപാന്തരപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി എടുത്തിട്ടുള്ള നിരവധി പദ്ധതികളെയും സംരംഭകളെയും കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.