വടക്കുകിഴക്കന്‍ മേഖലയിലെ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിനായി വടക്കുകിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഓഹരി പങ്കാളിത്തത്തിനുള്ള കേന്ദ്ര സാമ്പത്തിക സഹായത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി
August 28th, 05:24 pm
സംസ്ഥാന സ്ഥാപനങ്ങളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത സംരംഭ (JV) സഹകരണത്തിലൂടെ വടക്ക് കിഴക്കന്‍ മേഖലയിലെ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിന് ഓഹരി പങ്കാളിത്തത്തിനായി വടക്കു കിഴക്കന്‍ മേഖലയിലെ (NER) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സാമ്പത്തിക സഹായം (സിഎഫ്എ) നല്‍കുന്നതിനുള്ള ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പാർലമെന്റ് അംഗങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
September 19th, 11:50 am
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങൾക്കും മുഴുവൻ രാജ്യത്തിനും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. ഇന്ന്, പുതിയ പാർലമെന്റ് മന്ദിരത്തിൽ ശോഭനമായ ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര നാം കൂട്ടായി ആരംഭിക്കുകയാണ്. ഇന്ന്, വികസിത ഭാരതത്തോടുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുകയും പുതിയ കെട്ടിടത്തിലേക്ക് പോകുന്നതിന് മുമ്പ് അത് ഏറ്റവും അർപ്പണബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേടിയെടുക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. ബഹുമാന്യരായ അംഗങ്ങളേ, ഈ കെട്ടിടം, പ്രത്യേകിച്ച് ഈ സെൻട്രൽ ഹാൾ, നമ്മുടെ വികാരങ്ങളാൽ നിറഞ്ഞതാണ്. അത് ആഴത്തിലുള്ള വികാരങ്ങൾ ഉണർത്തുകയും നമ്മുടെ കർത്തവ്യങ്ങളിലും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ്, ഈ വിഭാഗം ഒരു ലൈബ്രറിയായി പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് ഭരണഘടനാ അസംബ്ലി യോഗങ്ങളുടെ വേദിയായി മാറി. ഈ യോഗങ്ങളിലാണ് നമ്മുടെ ഭരണഘടന സൂക്ഷ്മമായി ചർച്ചചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തത്. ഇവിടെ വച്ചാണ് ബ്രിട്ടീഷ് സർക്കാർ ഭാരതത്തിന് അധികാരം കൈമാറിയത്. സെൻട്രൽ ഹാൾ ആ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു. ഈ സെൻട്രൽ ഹാളിൽ വെച്ചാണ് ഇന്ത്യൻ ത്രിവർണ്ണ പതാക ഏറ്റുവാങ്ങിയതും നമ്മുടെ ദേശീയഗാനം സ്വീകരിച്ചതും. സ്വാതന്ത്ര്യം നേടിയതിനു ശേഷവും നിരവധി ചരിത്ര സന്ദർഭങ്ങളിൽ, ഇരുസഭകളും ഈ സെൻട്രൽ ഹാളിൽ ഒത്തുചേർന്ന് ഭാരതത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിന് ചർച്ച ചെയ്യാനും സമവായത്തിലെത്താനും തീരുമാനങ്ങൾ എടുക്കാനും ശ്രമിച്ചിട്ടുണ്ട്.പ്രത്യേക സമ്മേളനത്തിനിടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി എംപിമാരെ അഭിസംബോധന ചെയ്തു
September 19th, 11:30 am
ഗണേശ ചതുർത്ഥി ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്തത്. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ സഭാ നടപടികൾ നടക്കുന്ന ഇന്നത്തെ സന്ദർഭം അദ്ദേഹം പരാമർശിച്ചു. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് നാം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുന്നത്- പ്രധാനമന്ത്രി പറഞ്ഞു.അരുണാചൽ പ്രദേശിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു
April 11th, 02:33 pm
ഈ വികസന പ്രവർത്തനങ്ങൾ അരുണാചൽ പ്രദേശിന്റെ വിദൂര ഭാഗങ്ങളിൽ താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും.ഹിമാചൽ പ്രദേശിലെ 382 മെഗാവാട്ട് സുന്നി ഡാം ജലവൈദ്യുത പദ്ധതിക്ക് നിക്ഷേപ അനുമതി
January 04th, 08:38 pm
ഹിമാചൽ പ്രദേശിലെ 382 മെഗാവാട്ട് സുന്നി അണക്കെട്ട് ജലവൈദ്യുത പദ്ധതിക്കായി സത്ലജ് ജലവൈദ്യുതി നിഗം ലിമിറ്റഡിന്റെ (എസ്ജെവിഎൻ) നിക്ഷേപത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി അംഗീകാരം നൽകി.ഹിമാചല്‍ പ്രദേശിലെ ചംബയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രംസംഗം
October 13th, 05:23 pm
ആദ്യമായി ഞാന്‍ ചംബയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. കാരണം ഏതാനും വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത്. എന്നാലും ഒരിക്കല്‍ കൂടി ഇവിടെ വരാനും നിങ്ങളുമായി സംവദിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ചംബ എന്നില്‍ ഒത്തിരി സ്‌നേഹവും അനുഗ്രഹങ്ങളും ചൊരിഞ്ഞിട്ടുണ്ട്. ഏതാനും മാസം മുമ്പ് മിഞ്ചര്‍ മേളയയുടെ അവസരത്തില്‍ ഒരു അധ്യാപകന്‍ ചംബെയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ പങ്കുവച്ചുകൊണ്ട് എനിക്ക് ഒരു കത്ത് എഴുതി. ഞാന്‍ അക്കാര്യങ്ങള്‍ മന്‍കി ബാത് പരിപാടിയിക്കിടെ രാജ്യത്തെയും ലോകത്തിലെയും ജനങ്ങളുമായി പങ്കുവച്ചു. ഇന്ന് ഈ റോഡുകളും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഊര്‍ജ്ജ പദ്ധതികളും ഹിമാചല്‍ പ്രദേശിലെ ചംബ ഉള്‍പ്പെടുയള്ള വിദൂര ഗ്രാമങ്ങള്‍ക്കു സമര്‍പ്പിക്കുന്നതില്‍ എനിക്ക് വലിയ ആഹ്ളാദമുണ്ട്PM lays foundation stone of two hydropower projects in Chamba, Himachal Pradesh
October 13th, 12:57 pm
PM Modi laid the foundation stone of two hydropower projects and launched Pradhan Mantri Gram Sadak Yojana -III in Chamba. India’s Azadi ka Amrit Kaal has begun during which we have to accomplish the goal of making, he added.