കരകൗശലത്തൊഴിലാളികളുടെ അഭിലാഷങ്ങൾക്ക് ഹുനർ ഹാട്ട് ചിറകുകൾ നൽകി:പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ

February 23rd, 11:30 am

മന്‍ കീ ബാത് ലൂടെ എനിക്ക് കച്ച്് മുതല്‍ കൊഹിമ വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും രാജ്യമെങ്ങുമുള്ള എല്ലാ പൗരന്മാരോടും ഒരിക്കല്‍ കൂടി നമസ്‌കാരം പറയാനുളള അവസരം ലഭിച്ചിരിക്കുന്നത് എന്റെ ഭാഗ്യമെന്നു പറയട്ടെ. നിങ്ങള്‍ക്കേവര്‍ക്കും നമസ്‌കാരം.

പ്രധാനമന്ത്രി മോദിയുടെ ഹുനർ ഹാട്ട് സന്ദർശനത്തിൽ നിന്നുള്ള എക്സ്ക്ലൂസീവ് ചിത്രങ്ങൾ ... കാണുക!

February 19th, 06:20 pm

ഡെൽഹിയിലെ ഇന്ത്യാ ഗേറ്റിനടുത്ത് സംഘടിപ്പിക്കുന്ന ഹുനർ ഹാട്ടിൽ ഇന്ന് പ്രധാനമന്ത്രി മോദി മിന്നൽ സന്ദർശനം നടത്തി.രാജ്യമെമ്പാടുമുള്ള കരകൗശലത്തൊഴിലാളികൾ‌ക്ക് കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ പോലുള്ള മറ്റു വിവിധ ഉൽ‌പ്പന്നങ്ങൾ‌ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രത്യേക പ്ലാറ്റ്ഫോമാണ് ഹുനർ‌ ഹാട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹുനര്‍ ഹാട്ടില്‍ പങ്കെടുക്കുന്ന കൗശലപണിക്കാര്‍, ശില്‍പ്പികള്‍ പാചകവിദഗ്ധര്‍ എന്നിവരുടെ സ്റ്റാളുകള്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചു.

ഹുനാർ ഹാട്ടിൽ ഒരു കലാകാരൻ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയുടെ ഭൂപടം നൽകിയപ്പോൾ ...

February 19th, 06:15 pm

ഹുനർ ഹാട്ട് ഇന്ത്യയിലുടനീളമുള്ള കലാകാരന്മാർക്കും കരകൗശല തൊഴിലാളികൾക്കും അവരുടെ വിവിധ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകുനു. ഹുനർ ഹാട്ട് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി നിരവധി കലാകാരന്മാരുമായി സംവദിച്ചു.

ദില്ലിയിലെ ഹുനർ ഹാട്ടിൽ പ്രധാനമന്ത്രി മോദി ഒരു ദിവ്യാംഗ കലാകാരിയെ സന്ദർശിച്ചപ്പോൾ ...

February 19th, 06:10 pm

ഹുനാർ ഹാട്ട് പോലുള്ള സംരംഭങ്ങൾ രാജ്യമെമ്പാടുമുള്ള നിരവധി പ്രഗത്ഭരായ കലാകാരന്മാർക്ക് അവസരം നൽകുന്നു. പ്രദർശനത്തിൽ പങ്കെടുത്ത അത്തരമൊരു ദിവ്യാംഗ കലാകാരിയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ഹുനർ ഹാട്ടിലെ തന്റെ അനുഭവങ്ങൾ അവർ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.

പ്രധാനമന്ത്രി ‘ഹുനര്‍ ഹാട്ട്’ സന്ദര്‍ശിച്ചു

February 19th, 03:52 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ന്യൂഡല്‍ഹിയിലെ ‘ഹുനര്‍ ഹാട്ട്’ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹുനര്‍ ഹാട്ടില്‍ പങ്കെടുക്കുന്ന കൗശലപണിക്കാര്‍, ശില്‍പ്പികള്‍ പാചകവിദഗ്ധര്‍ എന്നിവരുടെ സ്റ്റാളുകള്‍ അദ്ദേഹംസന്ദര്‍ശിച്ചു.