ജന്മവാർഷികത്തിൽ ലതാ മങ്കേഷ്‌കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു
September 28th, 09:42 am
ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.വെള്ളി മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം തുളസിമതി മുരുകേശനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
September 02nd, 09:16 pm
പാരീസ് പാരാലിമ്പിക്സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ എസ്.യു5 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് തുളസിമതി മുരുകേശനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു
August 09th, 09:01 am
സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ശ്രീ മോദി പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ പതാകയിലേക്ക് മാറ്റി. ഹര്‍ഘര്‍ തിരംഗ പ്രസ്ഥാനത്തെ അവിസ്മരണീയമായ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ എല്ലാവരും ഇത് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി
July 26th, 09:30 am
ലഡാക്കിൽ 25-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കർത്തവ്യനിർവ്വഹണത്തിൽ പരമോന്നത ത്യാഗം സഹിച്ച ധീരഹൃദയരെ പ്രധാനമന്ത്രി മോദി ആദരിച്ചു. “കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും അവിശ്വസനീയമായ ഉദാഹരണമാണ് ഞങ്ങൾ അവതരിപ്പിച്ചത്”, പ്രധാനമന്ത്രി മോദി പറഞ്ഞു.കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു
July 26th, 09:20 am
25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദിനത്തില്‍ സിഎമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
July 01st, 09:43 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദിനത്തില്‍ എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ആശംസകള്‍ നേര്‍ന്നു. സിഎമാരുടെ വൈദഗ്ധ്യവും തന്ത്രപരമായ ഉള്‍ക്കാഴ്ചകളും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും പ്രയോജനകരമാണെന്നും നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും കാര്യമായ സംഭാവന നൽകുന്നുണ്ടെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.INDI സഖ്യത്തിലെ ജനങ്ങൾ ശക്തിയെ വെല്ലുവിളിക്കുന്നത് രാജ്യത്തിൻ്റെ ദൗർഭാഗ്യമാണ്: പ്രധാനമന്ത്രി മോദി സഹാറൻപൂരിൽ
April 06th, 11:00 am
ഇന്ന്, ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആവേശകരമായ പ്രചാരണങ്ങൾക്കിടയിൽ, ഉത്തർപ്രദേശിലെ സഹറൻപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്ജ്വല പ്രസംഗം നടത്തി . അദ്ദേഹം പറഞ്ഞു, “പത്തു വർഷം മുമ്പ്, ഞാൻ ഒരു തിരഞ്ഞെടുപ്പ് റാലിക്കായി സഹറൻപൂരിൽ വന്നിരുന്നു. രാജ്യം തലകുനിക്കാൻ അനുവദിക്കില്ലെന്നും രാജ്യത്തെ നിലയ്ക്കാൻ അനുവദിക്കില്ലെന്നും ഞാൻ ഉറപ്പ് നൽകി. അക്കാലത്ത് നമ്മുടെ രാജ്യം ലോകത്തിലെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്നു. വെറും 10 വർഷം കൊണ്ട് ഞങ്ങൾ ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി.ഉത്തർപ്രദേശിലെ സഹറൻപൂരിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
April 06th, 10:21 am
ഇന്ന്, ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആവേശകരമായ പ്രചാരണങ്ങൾക്കിടയിൽ, ഉത്തർപ്രദേശിലെ സഹറൻപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്ജ്വല പ്രസംഗം നടത്തി . അദ്ദേഹം പറഞ്ഞു, “പത്തു വർഷം മുമ്പ്, ഞാൻ ഒരു തിരഞ്ഞെടുപ്പ് റാലിക്കായി സഹറൻപൂരിൽ വന്നിരുന്നു. രാജ്യം തലകുനിക്കാൻ അനുവദിക്കില്ലെന്നും രാജ്യത്തെ നിലയ്ക്കാൻ അനുവദിക്കില്ലെന്നും ഞാൻ ഉറപ്പ് നൽകി. അക്കാലത്ത് നമ്മുടെ രാജ്യം ലോകത്തിലെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്നു. വെറും 10 വർഷം കൊണ്ട് ഞങ്ങൾ ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി.പ്രധാനമന്ത്രി ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദർശിച്ചു
February 25th, 01:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദർശിച്ചു.പ്രധാനമന്ത്രി ജനുവരി 22ന് അയോധ്യയിൽ പുതുതായി നിർമിച്ച ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ശ്രീരാമ ‘പ്രാണപ്രതിഷ്ഠാ’ചടങ്ങിൽ പങ്കെടുക്കും
January 21st, 09:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 22ന് ഉച്ചയ്ക്ക് 12ന് അയോധ്യയിൽ പുതുതായി നിർമിച്ച ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ശ്രീരാമ ‘പ്രാണപ്രതിഷ്ഠാ’ചടങ്ങിൽ പങ്കെടുക്കും. നേരത്തെ, 2023 ഒക്ടോബറിൽ പ്രധാനമന്ത്രിക്കു ‘പ്രാണപ്രതിഷ്ഠാ’ചടങ്ങിലേക്കു ശ്രീരാമജന്മഭൂമി ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിരുന്നു.ഇന്ത്യയുടെ ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും സാക്ഷ്യപത്രമാണു കാശി തമിഴ് സംഗമവേദി: പ്രധാനമന്ത്രി
December 14th, 09:38 pm
ഇന്ത്യയുടെ ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും സാക്ഷ്യപത്രമാണു കാശി തമിഴ് സംഗമവേദിയെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിശേഷിപ്പിച്ചു. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിന് ഇതു കരുത്തേകുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിമാനത്താവള മെട്രോ അതിവേഗ പാത സ്റ്റേഷൻ ദ്വാരക സെക്ടർ 21 മുതൽ ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെ വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
September 17th, 05:01 pm
ദ്വാരക സെക്ടർ 21ൽനിന്നു പുതിയ മെട്രോ സ്റ്റേഷനായ ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെ ഡൽഹി വിമാനത്താവള മെട്രോ അതിവേഗ പാത വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നിർവഹിച്ചു. പുതിയ മെട്രോ സ്റ്റേഷനിൽ മൂന്നു സബ്‌വേകളുണ്ടാകും. 735 മീറ്റർ നീളമുള്ള സബ്‌വേ സ്റ്റേഷനെ പ്രദർശനഹാളുകൾ, കൺവെൻഷൻ സെന്റർ, സെൻട്രൽ അരീന എന്നിവയുമായി ബന്ധിപ്പിക്കുന്നു; രണ്ടാമത്തേത് ദ്വാരക എക്‌സ്‌പ്രസ് വേയ്ക്കു കുറുകെയുള്ള പ്രവേശന/ബഹിർഗമന ഭാഗത്തെ ബന്ധിപ്പിക്കുന്നു; മൂന്നാമത്തേതു മെട്രോ സ്റ്റേഷനെ ‘യശോഭൂമി’യുടെ ഭാവി പ്രദർശനഹാളുകളുടെ സ്വീകരണയിടവുമായി ബന്ധിപ്പിക്കുന്നു.പ്രധാനമന്ത്രി ന്യൂഡൽഹിയിലെ ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന-പ്രദർശന കേന്ദ്രത്തിന്റെ ഒന്നാംഘട്ടം സെപ്റ്റംബർ 17ന് രാഷ്ട്രത്തിനു സമർപ്പിക്കും
September 15th, 04:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദ്വാരകയിൽ 2023 സെപ്റ്റംബർ 17ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന – പ്രദർശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം നാടിനു സമർപ്പിക്കും. ഡൽഹി വിമാനത്താവള മെട്രോ അതിവേഗപാത, ദ്വാരക സെക്ടർ 21 മുതൽ ദ്വാരക സെക്ടർ 25ലെ പുതിയ മെട്രോ സ്റ്റേഷൻ വരെ, ദീർഘിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുംഓപ്പറേഷൻ ഗംഗ ഇന്ത്യയുടെ അജയ്യമായ ജീവചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
June 17th, 03:00 pm
ഉക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ ഗംഗയെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി, ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വശങ്ങളിൽ വളരെ വിജ്ഞാനപ്രദമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഗോവ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
May 30th, 11:33 am
ഗോവ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.കഡ്‌വ പാട്ടിദാർ സമാജിന്റെ നൂറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളം പരിഭാഷ
May 11th, 12:48 pm
കച്ചി പട്ടേലുകള്‍ കച്ചിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവന്‍ അഭിമാനമാണ്. ഇന്ത്യയുടെ ഏത് ഭാഗത്തു ഞാന്‍ പോകുമ്പോഴും അവിടെ ഈ സമൂഹത്തില്‍ നിന്നുള്ള ആളുകളെ കാണാറുണ്ട്. അതുകൊണ്ടാണ് കച്ചിലെ ജനങ്ങള്‍ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ ലോകമെമ്പാടും കറങ്ങുന്നുവെന്ന് പറയുന്നത്. എവിടെ അവര്‍ താമസിക്കുന്നുവോ അവിടെ അവര്‍ കച്ചിന്റെ സാഹചര്യങ്ങളെ പൊരുത്തപ്പെടുത്തുന്നു. പരിപാടിയില്‍ സന്നിഹിതരായിട്ടുള്ള ശാരദാപീഠത്തിലെ ജഗദ്ഗുരു പൂജ്യ ശങ്കരാചാര്യ സ്വാമി സദാനന്ദ് സരസ്വതി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ പുരുഷോത്തം ഭായ് രൂപാല, അഖിലേന്ത്യ കച്ച് കഡ്‌വ പാട്ടിദാര്‍ സമാജ് പ്രസിഡന്റ് ശ്രീ അബ്ജി ഭായ് വിശ്രം ഭായ് കനാനി മറ്റെ് ഭാരവാഹികള്‍ ഇന്ത്യയിലും വിദേശത്തുമുള്ള എന്റെ എല്ലാ സഹോദരീസഹോദരന്മാരെ!കഡ്‌വ പാട്ടിദാര്‍ സമാജിന്റെ നൂറാം വാര്‍ഷികാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 11th, 12:10 pm
കഡ്‌വ പാട്ടിദാര്‍ സമാജിന്റെ നൂറാം വാര്‍ഷികാഘോഷത്തെ വിഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.മെഡിക്കല്‍ ഉപകരണ മേഖലാ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
April 26th, 07:33 pm
ദേശീയ മെഡിക്കല്‍ ഉപകരണ നയം 2023 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി.