കർണാടകത്തിലെ ഹുബ്ബള്ളി-ധാർവാഡിൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 04:01 pm
ഈ വർഷമാദ്യവും ഹുബ്ബള്ളി സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഹുബ്ബള്ളിയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാർ വഴിയരികിൽ നിന്നുകൊണ്ട് എന്നോട് വളരെയധികം സ്നേഹവും അനുഗ്രഹവും ചൊരിഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല. മുമ്പ്, കർണാടകയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ മുതൽ ബെലഗാവി വരെ, കലബുറഗി മുതൽ ഷിമോഗ വരെ, മൈസൂരു മുതൽ തുംകുരു വരെ, കന്നഡക്കാർ എനിക്ക് തുടർച്ചയായി തന്ന സ്‌നേഹവും വാത്സല്യവും അനുഗ്രഹങ്ങളും തീർച്ചയായും അവിസ്മരണീയമാണ്. നിങ്ങളുടെ വാത്സല്യത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു, കർണാടകയിലെ ജനങ്ങളെ തുടർച്ചയായി സേവിച്ചുകൊണ്ട് ഞാൻ ഈ കടം വീട്ടും. കർണാടകയിലെ ഓരോ വ്യക്തിക്കും സംതൃപ്തമായ ജീവിതം ഉറപ്പാക്കാനുള്ള ദിശയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു; ഇവിടുത്തെ യുവാക്കൾ മുന്നോട്ട് പോകുകയും പതിവായി പുതിയ തൊഴിലവസരങ്ങൾ നേടുകയും ചെയ്യുന്നു, കൂടാതെ സഹോദരിമാരും പെൺമക്കളും മികച്ച ശാക്തീകരണം നേടിയിരിക്കുന്നു. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ കർണാടകയിലെ എല്ലാ ജില്ലകളുടെയും എല്ലാ ഗ്രാമങ്ങളുടെയും എല്ലാ പട്ടണങ്ങളുടെയും സമഗ്ര വികസനത്തിന് ആത്മാർത്ഥമായ പരിശ്രമം നടത്തുകയാണ്. ധാർവാഡ് എന്ന ഈ മണ്ണിൽ ഇന്ന് വികസനത്തിന്റെ ഒരു പുതിയ പ്രവാഹം ഉയർന്നുവരുന്നു. ഈ വികസന പ്രവാഹം ഹുബ്ബള്ളിയുടെയും ധാർവാഡിന്റെയും മുഴുവൻ കർണാടകയുടെയും ഭാവി ശോഭനമാക്കുകയും പൂക്കുകയും ചെയ്യും.കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡിൽ പ്രധാന വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
March 12th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡിൽ പ്രധാന വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവ്വഹിച്ചു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് അംഗീകരിച്ച ശ്രീ സിദ്ധാരൂധ സ്വാമിജി ഹുബ്ബള്ളി സ്റ്റേഷനിൽ 1507 മീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം , 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട ഐഐടി ധാർവാഡ് രാജ്യത്തിന് സമർപ്പിക്കൽ തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി ഹൊസപേട്ട - ഹുബ്ബള്ളി - തിനൈഘട്ട് സെക്ഷന്റെ വൈദ്യുതീകരണവും ഹൊസാപേട്ട സ്റ്റേഷന്റെ നവീകരണവും അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹുബ്ബള്ളി-ധാർവാഡ് സ്മാർട്ട് സിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ജയദേവ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ധാർവാഡ് ബഹു ഗ്രാമ ജലവിതരണ പദ്ധതി , തുപ്പരിഹള്ള വെള്ളപ്പൊക്ക നാശനഷ്ട നിയന്ത്രണ പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.കര്‍ണാടകത്തിലെ മാണ്ഡ്യയും ഹബ്ബള്ളി-ധാര്‍വാഡും പ്രധാനമന്ത്രി മാര്‍ച്ച് 12-ന് സന്ദര്‍ശിക്കും
March 10th, 01:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാര്‍ച്ച് 12 ന് കര്‍ണാടക സന്ദര്‍ശിക്കും, അവിടെ അദ്ദേഹം ഏകദേശം 16,000 കോടി രൂപ ചെലവുവരുന്ന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. പ്രധാന റോഡ് പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും മാണ്ഡ്യയില്‍ ഉച്ചയ്ക്ക് ഏകദേശം 12 മണിക്ക് പ്രധാനമന്ത്രി നിര്‍വഹിക്കും. അതിനുശേഷം, ഉച്ചകഴിഞ്ഞ് ഏകദേശം 3:15 ന് ഹബ്ബള്ളി-ധാര്‍വാഡില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.കർണാടകയിലെ ഹുബ്ബള്ളിയിൽ 26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം
January 12th, 04:30 pm
കർണാടകത്തിലെ ഈ പ്രദേശം അതിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും അറിവിനും പേരുകേട്ടതാണ്. ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിച്ച നിരവധി വ്യക്തിത്വങ്ങളാണ് ഇവിടെയുള്ളത്. ഈ പ്രദേശം നിരവധി മികച്ച സംഗീതജ്ഞരെ രാജ്യത്തിന് നൽകിയിട്ടുണ്ട്. പണ്ഡിറ്റ് കുമാർ ഗന്ധർവ്വ, പണ്ഡിറ്റ് ബസവരാജ് രാജ്ഗുരു, പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ, ഭാരതരത്‌ന പണ്ഡിറ്റ് ഭീംസെൻ ജോഷി, പണ്ഡിത ഗംഗുഭായ് ഹംഗൽ ജി എന്നിവരെ ഇന്ന് ഹുബ്ബള്ളിയുടെ മണ്ണിൽ നിന്ന് ഞാൻ ആദരിക്കുന്നു.കർണാടകത്തിലെ ഹുബ്ബള്ളിയിൽ 26-ാം ദേശീയ യുവജനോത്സവം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
January 12th, 04:00 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ ഹുബ്ബള്ളിയിൽ 26-ാം ദേശീയ യുവജനോത്സവം ഉദ്ഘാടനംചെയ്തു. ദേശീയ യുവജനദിനമായി ആചരിക്കുന്ന, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിലാണ്, അദ്ദേഹത്തിന്റെ ആദർശങ്ങളെയും ഉപദേശങ്ങളെയും സംഭാവനകളെയും ആദരിക്കാനും വിലമതിക്കാനും പരിപാടി സംഘടിപ്പിക്കുന്നത്. ‘വികസിത യുവത - വികസിത ഭാരതം’ എന്നതാണു മേളയുടെ പ്രമേയം. ഇതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളെ പൊതുവേദിയിലെത്തിക്കുകയും ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന മനോഭാവത്തോടെ ഏവരെയും കൂട്ടിയിണക്കുകയും ചെയ്യും.