ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റ് 2024ൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 16th, 10:15 am

100 വർഷം മുമ്പ്, ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തത് ബഹുമാന്യനായ ബാപ്പു ആയിരുന്നു. അദ്ദേഹം ഗുജറാത്തി സംസാരിക്കുന്ന വ്യക്തിയായിരുന്നു, 100 വർഷത്തിന് ശേഷം നിങ്ങൾ മറ്റൊരു ഗുജറാത്തിയെ ക്ഷണിച്ചു. ഹിന്ദുസ്ഥാൻ ടൈംസിനേയും കഴിഞ്ഞ 100 വർഷമായി ഈ ചരിത്ര യാത്രയുമായി ബന്ധപ്പെട്ട എല്ലാവരെയും, അതിനെ പരിപോഷിപ്പിക്കുന്നതിന് സംഭാവന നൽകിയവരെയും, പോരാടുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും എന്നാൽ അചഞ്ചലമായി നിലകൊള്ളുകയും ചെയ്ത എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ഇവരെല്ലാം ഇന്ന് അഭിനന്ദനങ്ങളും ബഹുമാനവും അർഹിക്കുന്നവരാണ്. 100 വർഷത്തെ യാത്ര പൂർത്തിയാക്കുക എന്നത് തീർച്ചയായും പ്രധാനമാണ്. നിങ്ങൾ എല്ലാവരും ഈ അംഗീകാരത്തിന് അർഹരാണ്, ഭാവിയിലേക്ക് ഞാൻ എൻ്റെ ആശംസകൾ നേരുന്നു. ഞാൻ ഇവിടെ എത്തിയപ്പോൾ, കുടുംബത്തിലെ അംഗങ്ങളെ ഞാൻ കണ്ടുമുട്ടി, 100 വർഷത്തെ യാത്ര (ഹിന്ദുസ്ഥാൻ ടൈംസ്) കാണിക്കുന്ന ഒരു ശ്രദ്ധേയമായ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ പോകുന്നതിന് മുമ്പ് കുറച്ച് സമയം അവിടെ ചെലവഴിക്കാൻ ഞാൻ നിങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് വെറുമൊരു പ്രദർശനമല്ല, ഒരു അനുഭവമാണ്. 100 വർഷത്തെ ചരിത്രം എൻ്റെ കൺമുന്നിൽ കടന്നുപോയത് പോലെ തോന്നി. രാജ്യം സ്വാതന്ത്ര്യം നേടിയ നാൾ മുതൽ ഭരണഘടന നടപ്പാക്കിയ ദിവസം മുതലുള്ള പത്രങ്ങൾ ഞാൻ കണ്ടു. മാർട്ടിൻ ലൂഥർ കിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്‌പേയി, ഡോ. എം.എസ്. സ്വാമിനാഥൻ തുടങ്ങിയ പ്രശസ്തരും പ്രമുഖരുമായ വ്യക്തികൾ ഹിന്ദുസ്ഥാൻ ടൈംസിനായി എഴുതിയിട്ടുണ്ട്. അവരുടെ രചനകൾ പത്രത്തെ വളരെയധികം സമ്പന്നമാക്കി. സത്യത്തിൽ നമ്മൾ ഒരുപാട് ദൂരം എത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം മുതൽ സ്വാതന്ത്ര്യത്തിനു ശേഷം അതിരുകളില്ലാത്ത പ്രതീക്ഷയുടെ തിരമാലകളിൽ സഞ്ചരിക്കുന്നത് വരെ, ഈ യാത്ര അസാധാരണവും അവിശ്വസനീയവുമാണ്. നിങ്ങളുടെ പത്രത്തിൽ, 1947 ഒക്ടോബറിൽ കാശ്മീർ കൂട്ടിച്ചേർക്കലിനു ശേഷമുള്ള ആവേശം ഞാൻ അനുഭവിച്ചു, അത് ഓരോ പൗരനും അനുഭവപ്പെട്ടു. ഏഴു പതിറ്റാണ്ടോളം കശ്മീരിനെ അക്രമത്തിൽ മുക്കിയ അനിശ്ചിതത്വം എങ്ങനെയെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. ഇന്ന്, നിങ്ങളുടെ പത്രം ജമ്മു കശ്മീരിലെ റെക്കോർഡ് വോട്ടിംഗിൻ്റെ വാർത്തകൾ ഉൾക്കൊള്ളുന്നു, അത് ആ ഭൂതകാലവുമായി തികച്ചും വ്യത്യസ്തമാണ്. പത്രത്തിന്റെ മറ്റൊരു പേജ് ശ്രദ്ധ ആകർഷിക്കുകയും വായനക്കാരനെ ആകർഷിക്കുകയും ചെയ്യുന്നു. പേജിൻ്റെ ഒരു ഭാഗത്ത് അസമിനെ അശാന്ത പ്രദേശമായി പ്രഖ്യാപിച്ചപ്പോൾ അടൽ ജി ബിജെപിയുടെ അടിത്തറ പാകിയതായി മറ്റൊരു ഭാഗത്ത് പറയുന്നു. അസമിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിൽ ഇന്ന് ബി.ജെ.പി വലിയ പങ്കാണ് വഹിക്കുന്നത് എന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

November 16th, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 100 വർഷം മുമ്പ് മഹാത്മാഗാന്ധിയാണ് ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 100 വർഷത്തെ ചരിത്ര യാത്രയ്ക്ക് ഹിന്ദുസ്ഥാൻ ടൈംസിനെയും (എച്ച്ടി) അതിന്റെ ഉദ്ഘാടനം മുതൽ അതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചു. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. വേദിയിലെ എച്ച്ടിയുടെ പ്രദർശനം സന്ദർശിച്ച ശ്രീ മോദി, ഇത് മനോഹരമായ അനുഭവമാണെന്ന് പറയുകയും എല്ലാ പ്രതിനിധികളോടും ഇത് സന്ദർശിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ഭരണഘടന നടപ്പാക്കുകയും ചെയ്ത കാലത്തെ പഴയ പത്രങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർട്ടിൻ ലൂഥർ കിങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്പേയി, ഡോ. എം എസ് സ്വാമിനാഥൻ തുടങ്ങി നിരവധി പ്രമുഖർ ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

Text of the speech at HT Leadership Summit

December 04th, 02:57 pm



PM addresses HT Leadership Summit

December 04th, 12:26 pm