ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ മലയാളം പരിഭാഷ

September 13th, 12:01 pm

ഈ പരിപാടിയുടെ തുടക്കത്തില്‍ എനിക്ക് ഒരു ദുഃഖവാര്‍ത്തയാണ് നിങ്ങളുമായി പങ്കുവയ്ക്കാനുള്ളത്. ബീഹാറിന്റെ പ്രഗത്ഭനായ നേതാവ് ശ്രീ രഘുവംശ പ്രസാദ് സിംഗ് നമ്മോടൊപ്പം ഇല്ലാതായി. ഞാന്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. രഘുവംശ ബാബുവിന്റെ മരണം ബിഹാറിന്റെയും രാജ്യത്തിന്റെയും തന്നെ രാഷ്ട്രീയമണ്ഡലത്തില്‍ ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. വേരുകളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ദാരിദ്ര്യം മനസിലാക്കിയ ആളാണ്. അദ്ദേഹം തന്റെ ജീവിതത്തിലാകെ ബീഹാറിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ജീവിതത്തോടൊപ്പം വളര്‍ന്നുവന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാനാണ് അദ്ദേഹം പരിശ്രമിച്ചിരുന്നത്.

ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

September 13th, 12:00 pm

ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപുര്‍ പൈപ്പ്ലൈന്‍ ഓഗ്മെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപുര്‍-ബാങ്ക ഭാഗവും രണ്ട് എല്‍.പി.ജി ബോട്ട്ലിംഗ് പ്ലാന്റുകളുമാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍, എന്നിവയാണ് ഇവ കമ്മീഷന്‍ ചെയ്തത്.

രാജസ്ഥാനിലെ ബാര്‍മറിലെ പാച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറിക്കുവേണ്ടിയുള്ള പ്രവൃത്തിക്ക് പ്രാരംഭം കുറിക്കുന്ന വേളയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 16th, 02:37 pm

രണ്ടുദിവസം മൂമ്പ് ഇന്ത്യയുടെ എല്ലാ ഭാഗത്തും മകരസംക്രാന്തി ആഘോഷിച്ചു. പരിണാമത്തിന്റെ സത്തയുമായി മകരസംക്രാന്തി ബന്ധപ്പെട്ടിരിക്കുന്നു. വികസനം മകരസംക്രാന്തിയില്‍ അന്തര്‍ലീനമാണ്.

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 16th, 02:35 pm

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതോടനുബന്ധിച്ചു നടന്ന ചടങ്ങിനെത്തിയ വന്‍ ജനക്കൂട്ടത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

രാജസ്ഥാന്‍ എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കും.

January 15th, 11:20 am

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ പച്ച്പദ്രയിലെ രാജസ്ഥാന്‍ റിഫൈനറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് നാളെ (2018 ജനുവരി 16) നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. അദ്ദേഹം ഒരു പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്യും.

സോഷ്യൽ മീഡിയ കോർണർ 2017 ഡിസംബർ 28

December 28th, 07:20 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

ആഗോള എണ്ണ വാതക കമ്പനി മേധാവികളും വിദഗ്ദ്ധരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

October 09th, 02:26 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ലോകത്തെമ്പാടുമുള്ള എണ്ണ വാതക കമ്പനി സി.ഇ.ഒ. മാരുമായും വിദഗ്ദ്ധരുമായും ആശയവിനിമയം നടത്തി.കേന്ദ്ര മന്ത്രിമാരായ ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ. ആര്‍.കെ. സിംഗ് എന്നിവരും നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ്, പെട്രോളിയം, ധന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിള്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.