ജമ്മു കശ്മീർ റോസ്‌ഗാർ മേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
October 30th, 10:01 am
ജമ്മു കശ്മീരിലെ നമ്മുടെ ശോഭയുള്ള പുത്രന്മാർക്കും പെൺമക്കൾക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ജമ്മു കശ്മീരിലെ 20 വ്യത്യസ്‌ത സ്ഥലങ്ങളിലായി 3,000 യുവാക്കൾക്ക് സർക്കാർ ജോലികൾക്കായി ഇന്ന് നിയമന കത്തുകൾ കൈമാറുന്നു. പിഡബ്ല്യുഡി, ആരോഗ്യം, ഭക്ഷ്യ സിവിൽ സപ്ലൈസ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കാൻ ഈ യുവാക്കൾക്ക് അവസരം ലഭിക്കാൻ പോകുന്നു. ഇന്ന് നിയമന കത്തുകൾ ലഭിച്ച എല്ലാ യുവജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഈ 'റോസ്‌ഗാർ' (തൊഴിൽ മേള) സംഘടിപ്പിച്ചതിന് ശ്രീ മനോജ് സിൻഹ ജിയെയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. വരും ദിവസങ്ങളിൽ മറ്റ് വകുപ്പുകളിലേക്കും യുവാക്കൾക്ക് 700-ലധികം നിയമന കത്തുകൾ നൽകാനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി എന്നെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ആനുകൂല്യം ലഭിക്കാൻ പോകുന്ന ആളുകൾക്ക് ഞാൻ മുൻകൂട്ടി ആശംസകൾ നേരുന്നു.ജമ്മു കശ്മീർ തൊഴിൽമേളയെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
October 30th, 10:00 am
സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ജമ്മു കശ്മീരിലെ സമർഥരായ യുവാക്കൾക്ക് ഇന്നത്തേതു സുപ്രധാന ദിനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ 20 വ്യത്യസ്തയിടങ്ങളിൽ ഗവണ്മെന്റ്ജോലി ചെയ്യാനുള്ള നിയമനക്കുറിപ്പുകൾ ലഭിച്ച മൂവായിരം യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. പിഡബ്ല്യുഡി, ആരോഗ്യവകുപ്പ്, ഭക്ഷ്യ-പൊതുവിതരണവകുപ്പ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസം-സാംസ്കാരികം തുടങ്ങി വിവിധ വകുപ്പുകളിൽ സേവനംചെയ്യാൻ ഈ യുവാക്കൾക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വരുംദിവസങ്ങളിൽ മറ്റുവകുപ്പുകളിലായി 700ലധികം നിയമനക്കുറിപ്പുകൾ നൽകാനുള്ള ഒരുക്കങ്ങൾ ഊർജിതമായി നടക്കുകയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.ആരോഗ്യകരമായ ഇന്ത്യയുടെ 8 വർഷത്തെ’ വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
June 08th, 01:56 pm
കഴിഞ്ഞ 8 വർഷത്തിനിടെ ഇന്ത്യയിലെ ആരോഗ്യ പരിപാലന മേഖലയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.കൊറോണ കാലഘട്ടം വൈദഗ്ധ്യത്തിന്റെയും, പുതിയ കഴിവുകളും അധിക വൈദഗ്ധ്യവും നേടുന്നതിന്റെയും പ്രാധാന്യം തെളിയിച്ചു: പ്രധാനമന്ത്രി
June 18th, 09:45 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ 'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി തുടക്കം കുറിച്ചുച്ചു. രാജ്യത്ത് ഒരു ലക്ഷം മുന്നണിപ്പോരാളികളെ സജ്ജമാക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുകയാണെന്ന് ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കും.'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി തുടക്കം കുറിച്ചു
June 18th, 09:43 am
'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മുന്നണിപ്പോരാളികളായ ഒരു ലക്ഷത്തോളം പേര്‍ക്ക് ഈ സംരംഭത്തില്‍ പരിശീലനം നല്‍കും. കേന്ദ്ര നൈപുണ്യ വികസന-സംരംഭക മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, മറ്റ് കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, വിദഗ്ധര്‍, മറ്റ് കൂട്ടാളികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.‘കോവിഡ് 19 മുൻനിര പോരാളികൾക്കായുള്ള നൈപുണ്യ വികസന ക്രാഷ് കോഴ്‌സ് പരിപാടി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും
June 16th, 02:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ജൂൺ 18 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ‘ ‘കോവിഡ് 19 മുൻനിര പോരാളികൾക്കായുള്ള നൈപുണ്യ വികസന ക്രാഷ് കോഴ്‌സ് പരിപാടിയുടെ സമാരംഭം കുറിക്കും. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കും. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.