ഇന്ത്യാ ഗേറ്റില്‍ 'കര്‍ത്തവ്യപഥി'ന്റെ ഉദ്ഘാടനവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമാ അനാച്ഛാദനവും പ്രധാനമന്ത്രി സെപ്തംബര്‍ 8-ന് നിര്‍വഹിക്കും
September 07th, 01:49 pm
കര്‍ത്തവ്യപഥ് 2022 സെപ്തംബര്‍ 8 ന് രാത്രി 7 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അധികാരത്തിന്റെ പ്രതിരൂപമായിരുന്ന പഴയ രാജ്പഥ് തില്‍ നിന്ന് കര്‍ത്തവ്യ പഥിലേക്കുള്ള മാറ്റം പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണത്തെ പ്രകടമാക്കുന്നതാണ്. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി ഈ അവസരത്തില്‍ അനാച്ഛാദനം ചെയ്യും. അമൃത് കാലിലെ നവ ഇന്ത്യക്കായുള്ള പ്രധാനമന്ത്രിയുടെ 'പഞ്ചപ്രാണി'ല്‍ 'കോളനി വാഴ്ചയുടെ ചിന്താഗതിയിലെ ഏതെങ്കിലും അടയാളമുണ്ടെങ്കില്‍ നീക്കം ചെയ്യുക' എന്ന രണ്ടാമത്തേതിന് അനുസൃതമാണ് ഈ നടപടികള്‍.ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
January 23rd, 05:24 pm
Prime Minister Narendra Modi paid tribute to Netaji Subhas Chandra Bose on his 125th birth anniversary. Addressing the gathering, he said, The grand statue of Netaji, who had established the first independent government on the soil of India, and who gave us the confidence of achieving a sovereign and strong India, is being installed in digital form near India Gate. Soon this hologram statue will be replaced by a granite statue.നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
January 23rd, 05:23 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു. നേതാജിയുടെ പ്രതിമ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമയുടെ കാലാവധി. ഇതേ വേദിയില്‍ നേതാജിയുടെ ഒരു വര്‍ഷം നീളുന്ന 125ാം ജന്മവാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രതിമ അനാച്ഛാദനം ചെയ്യും. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ദുരന്തനിവാരണ രംഗത്ത് രാജ്യത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കും.
January 21st, 07:46 pm
മഹാനായ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ സ്മരണയ്ക്കും ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായും ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍പ്രതിമ സ്ഥാപിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു. കരിങ്കല്ലില്‍ തീര്‍ത്ത ഈ പ്രതിമ, നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേതാജിയുടെ മഹത്തായ സംഭാവനകള്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയും രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാടിന്റെ പ്രതീകവുമായിരിക്കും. പ്രതിമയുടെ പണി പൂര്‍ത്തിയാകുന്നത് വരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് സ്ഥാപിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 23 ന് വൈകുന്നേരം 6 മണിക്ക് ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബൃഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി
January 21st, 03:00 pm
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബൃഹത്തായ പ്രതിമ പൂർത്തിയാകുന്നതുവരെ, 2022 ജനുവരി 23-ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.