ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടിയ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

November 21st, 01:18 pm

ഈ വിജയം ഉയർന്നുവരുന്ന കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി പറഞ്ഞു.

2029ല്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യയ്ക്ക് താല്‍പര്യമുണ്ട്: പ്രധാനമന്ത്രി മോദി

October 14th, 10:34 pm

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.ഇന്ത്യയില്‍ 40 വര്‍ഷത്തിനു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യത്തിന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ആര്‍പ്പുവിളികളുടെ മുഴക്കത്തിനിടയില്‍ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചും അദ്ദേഹം സദസ്സിനെ അറിയിച്ചു. ''ഈ ചരിത്ര വിജയത്തില്‍ ടീം ഭാരതിനെയും ഓരോ ഇന്ത്യക്കാരനെയും ഞാന്‍ അഭിനന്ദിക്കുന്നു'', അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാമത് സമ്മേളനം മുംബൈയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 14th, 06:35 pm

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.

പുരുഷ ഹോക്കി- 5 ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 03rd, 10:11 am

പുരുഷ ഹോക്കി -5 ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ വിജയത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

August 12th, 11:48 pm

നാലാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പുരുഷ ജൂനിയർ ഏഷ്യാ കപ്പിലെ വിജയത്തിന് ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

June 02nd, 08:19 pm

ജൂനിയർ പുരുഷ ഹോക്കി ടീമിന് പുരുഷ ജൂനിയർ ഏഷ്യാ കപ്പിലെ ഉജ്ജ്വല വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അവരുടെ വിജയം നമ്മുടെ യുവാക്കളുടെ വളർന്നുവരുന്ന പ്രതിഭയെയും നിശ്ചയദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നു. അവർ രാജ്യത്തെ വളരെയധികം അഭിമാനപൂരിതമാക്കി.

2023 ലെ ഹോക്കി ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 11th, 07:37 pm

2023-ൽ ഒഡീഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

Success starts with action: PM Modi at inauguration of National Games

September 29th, 10:13 pm

PM Modi declared the 36th National Games open, which is being held in Gujarat. He reiterated the importance of sports in national life. “The victory of the players in the field of play, their strong performance, also paves the way for the victory of the country in other fields. The soft power of sports enhances the country's identity and image manifold.”

PM Modi declares open the 36th National Games in Ahmedabad, Gujarat

September 29th, 07:34 pm

PM Modi declared the 36th National Games open, which is being held in Gujarat. He reiterated the importance of sports in national life. “The victory of the players in the field of play, their strong performance, also paves the way for the victory of the country in other fields. The soft power of sports enhances the country's identity and image manifold.”

ഇന്ത്യയിലെ യുവാക്കൾ പുതിയതും വലിയ തോതിലും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 29th, 11:30 am

ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.

എക്സ്ക്ലൂസീവ് ചിത്രങ്ങൾ! ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ഒളിമ്പിയൻമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

August 16th, 10:56 am

ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യൻ അത്ലറ്റുകളു ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി കൂടിക്കാഴ്ച നടത്തി. ഇവന്റിലെ ചില എക്സ്ക്ലൂസീവ് ചിത്രങ്ങൾ ഇതാ!

ടോക്കിയോ 2020 ലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 08th, 06:24 pm

ഗെയിമുകളിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടോക്കിയോ 2020 അവസാനിക്കാറായപ്പോൾ, ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കായികതാരങ്ങളും ചാമ്പ്യന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടും: പ്രധാനമന്ത്രി

August 06th, 02:15 pm

മേജർ ധ്യാൻ ചന്ദിന്റെ പേരിൽ ഖേൽ രത്‌ന അവാർഡ് നൽകണമെന്ന് ഇന്ത്യയിലുടനീളമുള്ള നിരവധി അഭ്യർത്ഥനകൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അവരുടെ വികാരത്തെ മാനിച്ച്, ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഹോക്കി സ്ക്വാഡിലെ ഓരോ കളിക്കാരനെയും പ്രധാനമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചു

August 05th, 08:36 pm

ഒളിമ്പിക്സ് വെങ്കലം സ്വന്തമാക്കിയതിന് ഇന്ത്യൻ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഓരോ ഇന്ത്യ ക്കാരന്റെയും ഹൃദയത്തിലും മനസ്സിലും ഹോക്കിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. എല്ലാ ഹോക്കി പ്രേമികൾക്കും കായിക പ്രേമികൾക്കും, 2021 ഓഗസ്റ്റ് 5 ഏറ്റവും അവിസ്മരണീയമായ ഒരു ദിനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

". ഇന്ത്യയുടെ വളര്‍ച്ചയന്ത്രത്തിന്റെ ശക്തികേന്ദ്രമായി ഉത്തര്‍പ്രദേശ് മാറുമെന്ന ആത്മവിശ്വാസം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്നു: പ്രധാനമന്ത്രി"

August 05th, 01:01 pm

ഉത്തര്‍ പ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. പാവപ്പെട്ടവര്‍, അധഃസ്ഥിതര്‍, പിന്നോക്കക്കാര്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവര്‍ക്കായുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് ഉത്തര്‍പ്രദേശിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഉറപ്പുവരുത്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ 7 ദശകങ്ങളിലായി ഉത്തര്‍പ്രദേശിനു വന്ന കുറവുകള്‍ നികത്താനുള്ളതാണ് ഈ ദശകമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

August 05th, 01:00 pm

ഉത്തര്‍ പ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.

2020 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 05th, 09:49 am

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ നേട്ടത്തിലൂടെ അവർ മുഴുവൻ രാജ്യത്തിന്റെയും, പ്രത്യേകിച്ച് നമ്മുടെ യുവാക്കളുടെയും മനസ്സിൽ ഇടം പിടിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ടോക്കിയോ 2020 ലെI നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ ഏറ്റവും മികച്ചത് നൽകി, അതാണ് പ്രധാനം : പ്രധാനമന്ത്രി

August 03rd, 11:46 am

ടോക്കിയോ 2020 ലെ നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ ഏറ്റവും മികച്ചത് നൽകിയെന്നും അതാണ് പ്രധാനമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അടുത്ത മത്സരത്തിനും അവരുടെ ഭാവി പരിശ്രമങ്ങൾക്കും ടീമിന് എല്ലാ നന്മകളും അദ്ദേഹം ആശംസിച്ചു.

രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ ഇന്ത്യ പുതിയ ഉയരങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്താൻ 130 കോടി ഇന്ത്യക്കാരും തുടർന്നും കഠിനമായി യത്‌നിക്കുമെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്: പ്രധാനമന്ത്രി

August 02nd, 12:03 pm

ഇന്ത്യ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ ഉയരങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്താൻ 130 കോടി ഇന്ത്യക്കാരും കഠിനമായി പരിശ്രമിക്കുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ഫെബ്രുവരി 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

February 28th, 11:00 am

During Mann Ki Baat, PM Modi, while highlighting the innovative spirit among the country's youth to become self-reliant, said, Aatmanirbhar Bharat has become a national spirit. PM Modi praised efforts of inpiduals from across the country for their innovations, plantation and biopersity conservation in Assam. He also shared a unique sports commentary in Sanskrit.