The bond between India & Guyana is of soil, of sweat, of hard work: PM Modi
November 21st, 08:00 pm
Prime Minister Shri Narendra Modi addressed the National Assembly of the Parliament of Guyana today. He is the first Indian Prime Minister to do so. A special session of the Parliament was convened by Hon’ble Speaker Mr. Manzoor Nadir for the address.പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
November 21st, 07:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.ആനകളെ സംരക്ഷിക്കുന്നതിനായുള്ള, സമൂഹത്തിന്റെ വിപുലമായ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
August 12th, 09:30 am
ലോക ആന ദിനത്തോടനുബന്ധിച്ച് ആനകളെ സംരക്ഷിക്കുന്നതിനായി സമൂഹത്തിൽ നടക്കുന്ന വിപുലമായ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ആനകൾക്ക് അവയുടെ നിലനിൽപ്പിന് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കാൻ സാധ്യമായതെല്ലാം നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ശ്രീ മോദി ആവർത്തിച്ചു.ലോക പൈതൃക സമിതിയുടെ 46-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
July 21st, 07:45 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, എസ്. ജയശങ്കര്‍ ജി, ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ജി, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളായ റാവു ഇന്ദര്‍ജിത് സിംഗ് ജി, സുരേഷ് ഗോപി ജി, ലോക പൈതൃക സമിതി ചെയര്‍മാന്‍ വിശാല്‍ ശര്‍മ്മ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേയും,ലോക പൈതൃകസമിതിയുടെ 46-ാം സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
July 21st, 07:15 pm
ലോക പൈതൃകസമിതിയുടെ 46-ാംസമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോക പൈതൃകസമിതി എല്ലാ വർഷവും യോഗം ചേരുകയും ലോക പൈതൃകത്തെക്കുറിച്ചുള്ള കാര്യങ്ങൾ അവലോകനം ചെയ്യുകയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങൾ തീരുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യ ഇതാദ്യമായാണ് ലോക പൈതൃകസമിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചടങ്ങിൽ നടന്ന പ്രദർശനം പ്രധാനമന്ത്രി വീക്ഷിച്ചു.പ്രധാനമന്ത്രി ഓസ്ട്രിയൻ ഇൻഡോളജിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തി
July 10th, 09:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാല് പ്രമുഖ ഓസ്ട്രിയൻ ഇൻഡോളജിസ്റ്റുകളുമായും (ഇന്ത്യാചരിത്രത്തെയും സംസ്കാരത്തെയുംകുറിച്ചു പഠിക്കുന്നവർ) ഇന്ത്യൻ ചരിത്രപണ്ഡിതന്മാരു മായും കൂടിക്കാഴ്ച നടത്തി. ബുദ്ധമത തത്വചിന്താപണ്ഡിതനും ഭാഷാപണ്ഡിതനുമായ ഡോ. ബിർഗിറ്റ് കെൽനർ; ആധുനിക ദക്ഷിണേഷ്യാ പണ്ഡിതനായ മാർട്ടിൻ ഗെയ്ൻസിൽ, വിയന്ന സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനവിഭാഗം പ്രൊഫസർ ഡോ. ബൊറായിൻ ലാറിയോസ്; വിയന്ന സർവകലാശാലയിലെ ഇൻഡോളജി വിഭാഗം മേധാവി ഡോ. കരിൻ പ്രിസെൻഡൻസ് എന്നിവരുമായി അദ്ദേഹം സംവദിച്ചു.ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.അയോധ്യയിലെ ശ്രീ റാം ലല്ലയിലെ പ്രാണപ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 22nd, 05:12 pm
ഇന്ന് നമ്മുടെ രാമന്‍ വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു. അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗത്തിനും തപസ്സിനും ശേഷമാണ് നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നത്. ഈ ശുഭ നിമിഷത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍.പ്രധാനമന്ത്രി അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു
January 22nd, 01:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തൊഴിലാളിയുമായി ശ്രീ മോദി ആശയവിനിമയം നടത്തി.ശ്രീരാമക്ഷേത്ര സ്‌പെഷ്യല്‍ സ്റ്റാംപും പുസ്തകവും പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
January 18th, 02:10 pm
ഇന്ന്, ശ്രീരാമമന്ദിറിന്റെ പ്രതിഷ്ഠാ (പ്രാണപ്രതിഷ്ഠ) ചടങ്ങുമായി ബന്ധപ്പെട്ട മറ്റൊരു ശ്രദ്ധേയമായ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്താകമാനംനിന്നായി ഭഗവാന്‍ ശ്രീരാമനും സമര്‍പ്പിക്കപ്പെട്ട തപാല്‍ സ്റ്റാംപുകളഉടെ ആല്‍ബത്തിനൊപ്പം ശ്രീരാമ ജന്‍മഭൂമി ക്ഷേത്രത്തിനു സമര്‍പ്പിച്ച ആറു പ്രത്യേക തപാല്‍സ്റ്റാംപുകള്‍ പ്രകാശിപ്പിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും എല്ലാ പൗരന്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
January 18th, 02:00 pm
ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് പ്രത്യേക തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രകാശനം ചെയ്തു. കൂടാതെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നേരത്തെ പുറത്തിറക്കിയ ശ്രീരാമനുമായി ബന്ധപ്പെട്ട സമാനമായ സ്റ്റാമ്പുകള്‍ അടങ്ങിയ ആല്‍ബവും പുറത്തിറക്കി. ഭാരതത്തിലും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും അദ്ദേഹം ഈ അവസരത്തില്‍ അഭിനന്ദിച്ചു.വീര്‍ ബാല്‍ ദിവസ് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 26th, 12:03 pm
ധീരനായ സാഹിബ്സാദാസിന്റെ അജയ്യമായ ചൈതന്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ സ്ഥായിയായ ത്യാഗത്തെ രാഷ്ട്രം ഇന്ന് സ്മരിക്കുന്നു. 'ആസാദി കാ അമൃത്കാലില്‍' വീര്‍ ബാല്‍ ദിവസ് എന്ന പേരില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26-ന് രാജ്യം ആദ്യമായി വീര്‍ ബാല്‍ ദിവസിന്റെ ഉദ്ഘാടന ആഘോഷം നടത്തി. അന്ന് രാജ്യം മുഴുവന്‍ സാഹിബ്‌സാദാസിന്റെ വീരഗാഥകള്‍ വളരെ വികാരഭരിതമായി ശ്രവിച്ചു ഭാരതീയതയുടെ അന്തസത്ത സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് വീര്‍ ബല്‍ ദിവസ്. ധീരതയുടെ ഉന്നതിയില്‍ ചെറുപ്പം പരിമതിയല്ലെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മഹത്തായ പൈതൃകത്തിന്റെ ഈ ഉത്സവത്തില്‍ ഗുരു പറഞ്ഞിരുന്നത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു - सूरा सो पहचानिए, जो लरै दीन के हेत, पुरजा-पुरजा कट मरै, कबहू ना छाडे खेत! മാതാ ഗുജ്രിയുടെയും ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും അവരുടെ നാല് സാഹിബ്സാദമാരുടെയും ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും ശക്തി പകരുന്നു. ഈ യഥാര്‍ത്ഥ വീരന്മാരുടെയും അവര്‍ക്ക് ജന്‍മം നല്‍കിയ അമ്മമാരുടെയും സമാനതകളില്ലാത്ത ധീരതയ്ക്കുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ ആദരവാണ് വീര്‍ ബാല്‍ ദിവസ്. ഇന്ന്, ബാബ മോത്തി റാം മെഹ്റയുടെയും കുടുംബത്തിന്റെയും രക്തസാക്ഷിത്വവും ദിവാന്‍ തോഡര്‍ മാളിന്റെ സമര്‍പ്പണത്തെയും ഞാന്‍ ഭക്തിപൂര്‍വം സ്്മരിക്കുകയും ആദരം അര്‍പ്പിക്കുകയും ചെയ്യുന്നു. ദേശസ്നേഹത്തിന്റെ ചൈതന്യം ജ്വലിപ്പിക്കുന്ന നമ്മുടെ ഗുരുക്കളോടുള്ള അഗാധമായ ഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍.'വീര്‍ ബാല്‍ ദിവസ്' അടയാളപ്പെടുത്തുന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 26th, 11:00 am
'വീര്‍ ബാല്‍ ദിവസി'നെ അടയാളപ്പെടുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഭിസംബോധന ചെയ്തു. കുട്ടികള്‍ അവതരിപ്പിച്ച സംഗീതത്തിനും മൂന്ന് ആയോധന കലകളുടെ പ്രദര്‍ശനത്തിനും ശ്രീ മോദി സാക്ഷ്യം വഹിച്ചു. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ യുവജനങ്ങളുടെ മാര്‍ച്ച്പാസ്റ്റ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 25th, 04:31 pm
എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ അനുരാഗ് ഠാക്കൂര്‍ ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, എന്റെ ദീര്‍ഘകാല സുഹൃത്തും മഹാമന സമ്പൂര്‍ണ വംഗമയിയുടെ ചീഫ് എഡിറ്ററുമായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മഹാമന മാളവ്യ മിഷന്റെ പ്രസിഡന്റ് രാം ബഹദൂര്‍ റായ് ജി, പ്രഭു നാരായണ്‍ ശ്രീവാസ്തവ് ജി തുടങ്ങി വേദിയില്‍ സന്നിഹിതരായിരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 'സമാഹരിച്ച കൃതികള്‍' പ്രകാശനം ചെയ്തു
December 25th, 04:30 pm
മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണ കൃതികള്‍' 11 വാല്യങ്ങളില്‍ ആദ്യത്തേത് പ്രകാശനം ചെയ്തു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്ക് ശ്രീ മോദി പുഷ്പാര്‍ച്ചനയും അര്‍പ്പിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകനായ അദ്ദേഹം ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കളില്‍ പ്രധാനിയാണ്. ജനങ്ങളുടെ ഇടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിന് വളരെയധികം പ്രയത്‌നിച്ച മികച്ച പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായി അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നു.ലച്ചിത് ദിനത്തിൽ ലച്ചിത് ബോർഫുകന്റെ ധീരതയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
November 24th, 05:35 pm
ലച്ചിത് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലച്ചിത് ബർഫുകന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ലച്ചിത് ദിനത്തിൽ ലച്ചിത് ബോർഫുകന്റെ ധീരതയെ നാം അനുസ്മരിക്കുന്നു എന്ന് ശ്രീ മോദി പറഞ്ഞു. സരാഘട്ട് യുദ്ധത്തിന് അദ്ദേഹം നൽകിയ അസാധാരണമായ നേതൃത്വം കടമകളോടുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ്. നമ്മുടെ ചരിത്രത്തെ രൂപപ്പെടുത്തിയിട്ടുള്ള വീര്യത്തിന്റെയും തന്ത്രപരമായ ബുദ്ധിശക്തിയുടെയും കാലാതീതമായ സാക്ഷ്യമാണ് അദ്ദേഹത്തിന്റെ പൈതൃകം.PM Modi interacts with the Indian community in Paris
July 13th, 11:05 pm
PM Modi interacted with the Indian diaspora in France. He highlighted the multi-faceted linkages between India and France. He appreciated the role of Indian community in bolstering the ties between both the countries.The PM also mentioned the strides being made by India in different domains and invited the diaspora members to explore opportunities of investing in India.ന്യൂ ഡല്‍ഹിയില്‍ കര്‍ത്തവ്യ പഥ് ഉദ്ഘാടനമ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 08th, 10:41 pm
രാജ്യം മുഴുവന്‍ ഇന്നത്തെ ചരിത്രപ്രധാനമായ ഈ പരിപാടി വീക്ഷിക്കുകയും ഇതില്‍ പങ്കുകൊള്ളുകയും ചെയ്യുന്നുണ്ട്. ഞാന്‍ നിങ്ങളെയെല്ലാവരെയും സ്വാഗതം ചെയ്യുന്നു, ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാകാന്‍ അവസരം ലഭിച്ച എല്ലാപൗരന്മാരെയും അഭിനന്ദിക്കുന്നു. ഈ ചരിത്ര നിമിഷത്തില്‍ കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ.ഹര്‍ദീപ് പുരി ജി, ശ്രീ. ജി കൃഷ്ണ റെഡ്ഡി ജി, ശ്രീ. അര്‍ജുന്‍ റാം മേഖ്വാള്‍ ജി, ശ്രീമതി മീനാക്ഷി ലെഖി ജി, ശ്രീ.കൗശല്‍ കിഷോര്‍ ജി എന്നിവനരും എന്നോടൊപ്പം വേദിയിലുണ്ട്. രാജ്യമെമ്പാടും നിന്നുള്ള ധാരാളം വിശിഷ്ടാതിഥികളും ഇവിടെ സന്നിഹിതരായിട്ടുണ്ട്്.PM inaugurates 'Kartavya Path' and unveils the statue of Netaji Subhas Chandra Bose at India Gate
September 08th, 07:00 pm
PM Modi inaugurated Kartavya Path and unveiled the statue of Netaji Subhas Chandra Bose. Kingsway i.e. Rajpath, the symbol of colonialism, has become a matter of history from today and has been erased forever. Today a new history has been created in the form of Kartavya Path, he said.