പ്രധാനമന്ത്രി നവ ഇന്ത്യാ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു

July 16th, 08:10 pm

രാജ്യം ഇന്ന് പരിവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഒരു അന്താരാഷ്ട്ര റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ദാരിദ്ര്യം റെക്കാര്‍ഡ് വേഗതയില്‍ കുറഞ്ഞുവരികയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന് ഒരു സഹായിയുടെ പങ്ക് വഹിക്കാന്‍ മാത്രമേ കഴിയു എന്നിരിക്കെ, യുവജനങ്ങളാണ് അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമെ അവരുടേതായ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത്.

നവ ഇന്ത്യയിലേക്ക് കുതിക്കുവാനായി, ഞങ്ങൾ ഇന്ത്യയുടെ ഭാവിക്ക് വേണ്ടി തയാറാക്കാൻ എല്ലാവിധത്തിലും ഞങ്ങൾ ശ്രമിക്കുകയാണ്: പ്രധാനമന്ത്രി

July 16th, 08:10 am

യുവ ഇന്ത്യ രാജ്യത്തിന്റെ വളർച്ചക്ക് ഊർജ്ജം പകരുകയാണെന്ന് പറഞ്ഞു ന്യൂ ഇന്ത്യ കോൺക്ലേവിന്റെ സമാപന ചടങ്ങിൽ പറഞ്ഞു .“ഓരോ പൗരന്റെയും ഭാവി മെച്ചപ്പെടുമ്പോൾ, ഇന്ത്യയുടെ ഭാവിയും ലോകത്തിൽ ഇന്ത്യയുടെ സ്ഥാനവും മെച്ചപ്പെടുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

വാരണാസിയില്‍ വിവിധ വികസന പദ്ധതികളില്‍ ചിലത് ഉദ്ഘാടനം ചെയ്യുകയും ചില്ല പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യുന്ന വേളയിൽ പ്രധാനമത്രിയുടെ പ്രസംഗം

July 14th, 06:28 pm

വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിളും തറക്കല്ലിടൽ ചടങ്ങിലും സംസാരിക്കവെ , വാരണാസിയെ ഒരു സ്മാർട്ട് സിറ്റിയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നേറുന്നുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്റഗ്രേറ്റഡ് കമാൻഡ് ആന്റ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനത്തിനൊപ്പം പത്ത് മറ്റ് പദ്ധതികളും അതിവേഗം നടപ്പാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതു ഈ മേഖലയിലെ ആളുകളുടെ ജീവിതം മാറ്റിമറിക്കുക മാത്രമല്ല, യുവാക്കൾക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കും .

വാരണാസിയില്‍ വിവിധ വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

July 14th, 06:07 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയില്‍ 900 കോടി രൂപ മൂല്യം വരുന്ന വിവിധ വികസന പദ്ധതികളില്‍ ചിലത് ഉദ്ഘാടനം ചെയ്യുകയും ചിലതിനു തറക്കല്ലിടുകയും ചെയ്തു. വാരണാസി നഗര വാതക വിതരണ പദ്ധതി, വാരണാസി-ബല്ലിയ മെമു തീവണ്ടി എന്നിവ ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍പ്പെടും. പഞ്ചകോശി പരിക്രമ മാര്‍ഗിനും ഒപ്പം സ്മാര്‍ട് സിറ്റിക്കും നമാമി ഗംഗേയ്ക്കും കീഴിലുള്ള വിവിധ പദ്ധതികള്‍ക്കും തറക്കല്ലിടുകയും ചെയ്തു. ഇതിനു പുറമേ, വാരണാസിയില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററിനും തറക്കല്ലിട്ടു.