രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റ് നൽകി ആദരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

August 11th, 11:07 am

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റ് ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ അഭിമാനകരമായ ബഹുമതി ഇന്ത്യയും തിമോർ-ലെസ്റ്റും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും പരസ്പര ബഹുമാനവും എടുത്തുകാണിക്കുന്നു.

ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയ്ക്ക് അർഹയായതിൽ പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചു

August 06th, 05:29 pm

ഇന്ത്യൻ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജിക്ക് അർഹയായി.

ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള സംയുക്ത പ്രസ്താവന

July 09th, 09:54 pm

1. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം 2024 ജൂലൈ 8-9 തീയതികളിൽ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്കായാണ് അ‌ദ്ദേഹം റഷ്യയിലെത്തിയത്.

പ്രധാനമന്ത്രി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതി ഏറ്റുവാങ്ങി

July 09th, 08:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതിയായ “ദ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസിൽ” ഏറ്റുവാങ്ങി. ക്രെംലിനിലെ സെന്റ് ആൻഡ്രൂ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യ-റഷ്യ ബന്ധം പരിപോഷിപ്പിക്കുന്നതിനുള്ള സംഭാവനകൾ കണക്കിലെടുത്താണു ബഹുമതി. 2019ലാണു പുരസ്കാരം പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിക്ക്‌ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ സമ്മാനിച്ചു

July 13th, 11:56 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാരീസിൽ സമ്മാനിച്ച്.

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ

May 22nd, 12:14 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.

ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചു

December 17th, 08:42 pm

ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക്, രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ആ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി ഡ്രക് ഗയാൽപോ സമ്മാനിച്ചു. ഈ ഊഷ്മളമായ നടപടിക്ക് ഭൂട്ടാനിലെ രാജാവിന് ശ്രീ മോദി നന്ദി അറിയിച്ചു.