സെപ്റ്റംബർ 29നും 30നും പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കും
September 27th, 12:34 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 29നും 30നും ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 29നു രാവിലെ 11നു സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. അതിനുശേഷം പ്രധാനമന്ത്രി ഭാവ്‌നഗറിലേക്കു പോകും. അവിടെ ഉച്ചയ്ക്ക് 2നു 5200 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന സംരംഭങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വൈകുന്നേരം 7ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി 36-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും. രാത്രി 9ന് അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടിൽ നടക്കുന്ന നവരാത്രി ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.നവ പഞ്ചാബിൽ അഴിമതിക്ക് സ്ഥാനമില്ല, ക്രമസമാധാനം നിലനിൽക്കും: പ്രധാനമന്ത്രി മോദി
February 15th, 11:46 am
പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.പഞ്ചാബിലെ ജലന്ധറിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
February 14th, 04:37 pm
പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
August 20th, 11:01 am
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി
August 20th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ഗുജറാത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനവും സമര്‍പ്പണവും നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 16th, 04:05 pm
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗാന്ധിനഗര്‍ എംപിയുമായ ശ്രീ അമിത്ഷാ ജി, റെയില്‍വെ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ജി, ഉപ മുഖ്യഖ്യമന്ത്രി നിതിന്‍ ബായി, കേന്ദ്ര റെയില്‍വെ സഹമന്ത്രി ശ്രീമതി ദര്‍ശന ജാര്‍ദോഷ് ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാരെ, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്തിലെ ഭാരതിയ ജനതാ പാര്‍ട്ടി പ്രസിഡന്റ് ശ്രീ സിആര്‍ പട്ടേല്‍ ജി, എം പിമാരെ, എം എല്‍ എ മാരെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ആശംസകള്‍,പ്രധാനമന്ത്രി ഗുജറാത്തില്‍ ഒന്നിലധികം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു രാഷ്ട്രത്തിനു സമര്‍പ്പിച്ചു
July 16th, 04:04 pm
ഗുജറാത്തില്‍ റെയില്‍വേയുടെ നിരവധി പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അക്വാട്ടിക്‌സ് ആന്‍ഡ് റോബോട്ടിക് ഗാലറി, ഗുജറാത്ത് സയന്‍സ് സിറ്റിയിലെ നേച്ചര്‍ പാര്‍ക്ക് എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രണ്ട് പുതിയ ട്രെയിനുകളും ഫ്‌ളാഗോഫ് ചെയ്തു, ഗാന്ധിനഗര്‍ ക്യാപിറ്റല്‍ - വാരണാസി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഗാന്ധിനഗര്‍ ക്യാപിറ്റലിനും വരേതയ്ക്കും ഇടയിലുള്ള മെമു സര്‍വീസ് ട്രെയിനുകള്‍ എന്നിവയാണ് ഓടിത്തുടങ്ങിയത്.പ്രധാനമന്ത്രി ജൂലൈ 16 ന് ഗുജറാത്തിൽ ഒന്നിലധികം പദ്ധതികളുടെ ഉദ്‌ഘാടനാവും രാഷ്ട്രത്തിന് സമർപ്പണവും നിർവ്വഹിക്കും
July 14th, 06:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ജൂലൈ 16 ന് ഗുജറാത്തിൽ റെയിൽവേയുടെ നിരവധി പ്രധാന പദ്ധതികൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. ചടങ്ങിൽ അക്വാട്ടിക്സ് ആൻഡ് റോബോട്ടിക്സ് ഗാലറി, ഗുജറാത്ത് സയൻസ് സിറ്റിയിലെ നേച്ചർ പാർക്ക് എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.