
സാംസ്കാരിക പൈതൃകവും സൈനികശക്തിയും പ്രകടമാക്കിയ പ്രൗഢമായ പരേഡ്: പ്രധാനമന്ത്രി
January 26th, 03:41 pm
2025ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നേർക്കാഴ്ചകൾ പങ്കുവച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇത് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിന്റെ ഊർജസ്വലമായ ആവിഷ്കാരമാണെന്ന് അഭിപ്രായപ്പെട്ടു. പ്രൗഢമായ പരേഡ് സാംസ്കാരിക പൈതൃകവും സൈനികശക്തിയും പ്രകടമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവള്ളുവർ ദിനത്തിൽ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ദാർശനികരിലും കവികളിലും ചിന്തകരിലും ഒരാളായ മഹാനായ തിരുവള്ളുവരെ സ്മരിക്കുന്നു: പ്രധാനമന്ത്രി
January 15th, 12:37 pm
മഹാനായ തമിഴ് ദാർശനികനും കവിയും ചിന്തകനുമായ തിരുവള്ളുവരെ തിരുവള്ളുവർ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
പ്രധാനമന്ത്രി ജനുവരി 15 ന് മഹാരാഷ്ട്ര സന്ദർശിക്കും
January 13th, 11:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 15 ന് മഹാരാഷ്ട്ര സന്ദർശിക്കും. രാവിലെ 10:30 ന് മുംബൈയിലെ നേവൽ ഡോക്ക്യാർഡിൽ കമ്മീഷൻ ചെയ്യുന്ന മൂന്ന് മുൻനിര നാവിക യുദ്ധക്കപ്പലുകളായ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. അതിനുശേഷം, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം നവി മുംബൈയിലെ ഖാർഘറിൽ ഇസ്കോൺ ക്ഷേത്രം ഉദ്ഘാടനം ചെയ്യും.ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12ന് നടക്കുന്ന വികസിത ഭാരത യുവ നേതൃസംവാദം 2025ൽ പ്രധാനമന്ത്രി പങ്കെടുക്കും
January 10th, 09:21 pm
സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12 ന് രാവിലെ 10ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത ഭാരത യുവ നേതൃ സംവാദം 2025 ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള ഊർജ്ജസ്വലരായ 3,000 യുവ നേതാക്കളുമായി അദ്ദേഹം സംവദിക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.We are not just the Mother of Democracy; democracy is an integral part of our lives: PM
January 09th, 10:15 am
PM Modi inaugurated the 18th Pravasi Bharatiya Divas convention in Bhubaneswar, Odisha. Expressing his heartfelt gratitude to the Indian diaspora and thanking them for giving him the opportunity to hold his head high with pride on the global stage, Shri Modi highlighted that over the past decade, he had met numerous world leaders, all of whom have praised the Indian diaspora for their social values and contributions to their respective societies.ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 09th, 10:00 am
ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ട്, ഭാവിയിൽ ലോകമെമ്പാടുമുള്ള വിവിധ ഇന്ത്യൻ പ്രവാസി പരിപാടികളിൽ ഉദ്ഘാടന ഗാനം ആലപിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രവാസികളുടെ വികാരങ്ങളും വികാരങ്ങളും പകർത്തിയ മനോഹരമായ ആലാപനത്തിന് ഗ്രാമി അവാർഡ് ജേതാവായ കലാകാരൻ റിക്കി കേജിനെയും സംഘത്തെയും അദ്ദേഹം പ്രശംസിച്ചു.പ്രധാനമന്ത്രി ജനുവരി 4നു ന്യൂഡൽഹിയിൽ ‘ഗ്രാമീൺ ഭാരത് മഹോത്സവ് 2025’ ഉദ്ഘാടനം ചെയ്യും
January 03rd, 05:56 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജനുവരി നാലിനു രാവിലെ 10.30നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ഗ്രാമീൺ ഭാരത് മഹോത്സവ്’ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ഡിസംബർ 11നു സംവദിക്കും
December 09th, 07:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 11നു വൈകിട്ട് 4.30നു ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ന്റെ ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. ഗ്രാൻഡ് ഫിനാലെയിൽ 1300ലധികം വിദ്യാർഥിസംഘങ്ങൾ പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെയും അഭിസംബോധന ചെയ്യും.Institutional service has the ability to solve big problems of the society and the country: PM at the Karyakar Suvarna Mahotsav
December 07th, 05:52 pm
PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.Prime Minister Shri Narendra Modi addresses Karyakar Suvarna Mahotsav in Ahmedabad
December 07th, 05:40 pm
PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.ഇന്ത്യൻ ചരിത്രത്തോടും സംസ്കാരത്തോടും ആഗോള തലത്തിൽ ഉയരുന്ന താൽപര്യത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
November 28th, 05:31 pm
ഇന്ത്യൻ ചരിത്രത്തോടും സംസ്കാരത്തോടും ആഗോള തലത്തിൽ കാണുന്ന താൽപര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ സംസ്കാരം ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ചരിത്രത്തോടും സംസ്കാരത്തോടുമുള്ള അതിരില്ലാത്ത ഈ ആവേശം അങ്ങേയറ്റം സന്തോഷകരമാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി തൻ്റെ വിദേശ സന്ദർശനങ്ങളിൽ നിന്നുള്ള അനുഭവക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.വികസനം പൈതൃകവുമായി സമന്വയിപ്പിച്ചു മുന്നേറാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി
November 12th, 07:05 am
ഇഗാസ് ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. വികസനവും പൈതൃകവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ പൗരന്മാരെ പ്രത്യേകമായി അഭിവാദ്യം ചെയ്ത അദ്ദേഹം, ദേവഭൂമിയിലെ ഇഗാസ് ഉത്സവത്തിൻ്റെ പൈതൃകം തുടർന്നും സമ്പന്നമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.പ്രഗത്ഭ നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജുവിൻ്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
October 26th, 10:36 am
പ്രഗത്ഭ നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജുവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. ഗുസ്സാഡി നൃത്തം സംരക്ഷിക്കുന്നതിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളെയും സാംസ്കാരിക പൈതൃകം അതിൻ്റെ ആധികാരിക രൂപത്തിൽ തഴച്ചുവളരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള അർപ്പണബോധത്തെയും അഭിനിവേശത്തെയും ശ്രീ മോദി പ്രശംസിച്ചു.India has not given world 'Yuddha', but Buddha: PM Modi at International Abhidhamma Divas
October 17th, 10:05 am
PM Modi addressed the celebration of International Abhidhamma Divas and the recognition of Pali as a classical language at Vigyan Bhavan, New Delhi. He emphasized the significance of Pali in understanding Buddha's teachings and highlighted the importance of preserving linguistic heritage. The PM spoke about India's commitment to promoting Lord Buddha's teachings globally.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു
October 17th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്കു ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം
October 03rd, 09:38 pm
മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്ക് ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ഓരോ സമൂഹത്തിന്റെയും ചരിത്രപരവും സാംസ്കാരികവുമായ നാഴികക്കല്ലിന്റെ സത്ത ഉൾക്കൊള്ളുന്ന, ഭാരതത്തിന്റെ അഗാധവും പുരാതനവുമായ സാംസ്കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരായാണു ശ്രേഷ്ഠഭാഷകൾ നിലകൊള്ളുന്നത്.ശാസ്ത്രീയ നർത്തകി യാമിനി കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
August 04th, 02:14 pm
ശാസ്ത്രീയ നർത്തകി ഡോ യാമിനി കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.ബിഹാറിലെ രാജ്ഗിറില്‍ നളന്ദ സര്‍വകലാശാല കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 19th, 10:31 am
ബിഹാര്‍ ഗവര്‍ണര്‍, ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, കര്‍മ്മോത്സുകനായ സംസ്ഥാന മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാര്‍ ജി, നമ്മുടെ വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളേ, അംബാസഡര്‍മാരേ, നളന്ദ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, പ്രൊഫസര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളേ!ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാല ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 19th, 10:30 am
ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. 17 രാജ്യങ്ങളിലെ സ്ഥാപനമേധാവികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു.ഏപ്രിൽ 26 ന് നിങ്ങൾ താമരയുടെ ബട്ടണിൽ വോട്ട് ചെയ്യുന്നത് അഴിമതിക്കെതിരായ ഈ മുന്നേറ്റത്തെ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി മോദി ആറ്റിങ്ങൽ റാലിയിൽ
April 15th, 11:35 am
ആറ്റിങ്ങലിൽ നടന്ന തൻ്റെ രണ്ടാമത്തെ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, ആഗോള വിനോദസഞ്ചാരികളെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കുമെന്നും നമ്മുടെ പൈതൃകത്തിന് ലോക പൈതൃക പദവി നൽകുമെന്നും ബിജെപി അതിൻ്റെ സങ്കൽപ പത്രത്തിൽ പ്രഖ്യാപിച്ചു. കേരളത്തിൽ തിനുള്ള വലിയ സാധ്യതയുണ്ട്. ബി.ജെ.പി.യുടെ പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്രവികസനമാണ്. ഇത് നമ്മുടെ ആദിവാസി കുടുംബങ്ങൾക്ക് നല്ല പ്രയോജനം ചെയ്യും .”