
മുൻ സൈനികൻ ഹവിൽദാർ ബൽദേവ് സിങ്ങിന്റെ (റിട്ട.) നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 08th, 10:45 pm
മുൻ സൈനികൻ ഹവിൽദാർ ബൽദേവ് സിങ്ങിന്റെ (റിട്ട.) നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയ്ക്കു നൽകിയ മഹത്തായ സേവനം വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും യഥാർത്ഥ പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രത്തോടുള്ള അചഞ്ചലമായ സമർപ്പണം ഭാവി തലമുറകളെ പ്രചോദിപ്പിക്കുമെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.