The BJP-NDA government will fight the mafia-driven corruption in recruitment: PM Modi in Godda, Jharkhand
November 13th, 01:47 pm
Attending and addressing rally in Godda, Jharkhand, PM Modi expressed gratitude to the women of the state for their support. He criticized the local government for hijacking benefits meant for women, like housing and water supply. PM Modi assured that under the BJP-NDA government, every family in Jharkhand will get permanent homes, water, gas connections, and free electricity. He also promised solar panels for households, ensuring free power and compensation for any surplus electricity generated.We ensured that government benefits directly reach beneficiaries without intermediaries: PM Modi in Sarath, Jharkhand
November 13th, 01:46 pm
PM Modi addressed a large gathering in Jharkhand's Sarath. He said, Today, the first phase of voting is happening in Jharkhand. The resolve to protect livelihood, daughters, and land is visible at every booth. There is strong support for the guarantees that the BJP has given for the future of women and youth. It is certain that the JMM-Congress will be wiped out in the Santhali region this time.PM Modi engages lively audiences in Jharkhand’s Sarath & Godda
November 13th, 01:45 pm
PM Modi addressed a large gathering in Jharkhand's Sarath. He said, Today, the first phase of voting is happening in Jharkhand. The resolve to protect livelihood, daughters, and land is visible at every booth. There is strong support for the guarantees that the BJP has given for the future of women and youth. It is certain that the JMM-Congress will be wiped out in the Santhali region this time.ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.78-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 03:04 pm
അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
August 15th, 01:09 pm
ജീവിതത്തിലുടനീളം പോരാടിയതും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യങ്ങളോടെ തൂക്കുമരത്തെ ധീരമായി സ്വീകരിച്ചതുമായ, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത അസംഖ്യം ആദരണീയരും ധീരന്‍മാരുമായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ആ സുപ്രധാന നിമിഷം ഇന്നാണ്. അവരുടെ സ്ഥൈര്യവും ദൃഢനിശ്ചയവും ദേശസ്‌നേഹവും സ്മരിക്കാനുള്ള ഉത്സവമാണിത്. സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവത്തില്‍ നമുക്ക് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഈ ധീരഹൃദയന്മാര്‍ മൂലമാണ്. രാജ്യം അവരോട് വളരെ കടപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ മഹത്തായ വ്യക്തികളോടും നാം ആദരവ് പ്രകടിപ്പിക്കുന്നു.ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
August 15th, 07:30 am
78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് മുതൽ മതേതര സിവിൽ കോഡ് നടപ്പിലാക്കുന്നത് വരെ, ഇന്ത്യയുടെ കൂട്ടായ പുരോഗതിക്കും ഓരോ പൗരൻ്റെയും ശാക്തീകരണത്തിനും പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. അഴിമതിക്കെതിരായ പോരാട്ടം നവോന്മേഷത്തോടെ തുടരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നവീകരണം, വിദ്യാഭ്യാസം, ആഗോള നേതൃത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2047-ഓടെ ഇന്ത്യയെ ഒരു വികസിത ഭാരത് ആകുന്നതിൽ നിന്ന് ഒന്നിനും തടയാനാവില്ലെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു.ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ആദരവാണ് 'ഹർ ഘർ തിരംഗ' കാമ്പയിൻ സൂചിപ്പിക്കുന്നത്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 14th, 09:10 pm
ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,'ഹർ ഘർ തിരംഗ' കാമ്പയിൻ ഇന്ത്യയൊട്ടാകെ പ്രചാരത്തിലായെന്നും ,ഇത് ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ബഹുമാനത്തെ സൂചിപ്പിക്കുന്നതായും പറഞ്ഞു.അരുണാചല്‍ പ്രദേശിലെ ജനങ്ങളുടെ ദേശസ്‌നേഹം സംസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തില്‍ പ്രതിഫലിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
August 13th, 05:15 pm
അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെങ്ങിലെ സെപ്പയില്‍ നടന്ന ഹര്‍ഘര്‍ തിരംഗ യാത്രയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്തോഷം പ്രകടിപ്പിച്ചു. അരുണാചല്‍ പ്രദേശിന്റെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തില്‍ ദേശസ്‌നേഹം വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സൂറത്തിലെ ഹർ ഘർ തിരംഗാ യജ്ഞത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു
August 12th, 09:21 pm
''സൂരത്ത് എല്ലാ കാര്യങ്ങളും ആവേശത്തോടെയാണ് ചെയ്യുന്നത്. ഹർ ഘർ തിരംഗയും അതില്‍ നിന്നും വ്യത്യസ്തമല്ല! സൂരത്തിന്റെ ആവേശത്തില്‍ അഭിമാനിക്കുന്നു'' ഹര്‍ സഖ്‌വി എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പ്രധാനമന്ത്രി പ്രതികരിച്ചു.സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു
August 09th, 09:01 am
സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ശ്രീ മോദി പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ പതാകയിലേക്ക് മാറ്റി. ഹര്‍ഘര്‍ തിരംഗ പ്രസ്ഥാനത്തെ അവിസ്മരണീയമായ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ എല്ലാവരും ഇത് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.പിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
August 02nd, 02:02 pm
പിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും രാഷ്ട്രത്തിന് ത്രിവര്‍ണ്ണ പതാക നല്‍കുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ അനുസ്മരിക്കുകയും ചെയ്തു. ഓഗസ്റ്റ് 9 നും 15 നും ഇടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി അതിന്റെ സെല്‍ഫികള്‍ harghartiranga.com. പങ്കുവച്ചുകൊണ്ട് ഹര്‍ ഘര്‍ തിരംഗ പ്രസ്ഥാനത്തെ പിന്തുണയ്ക്കണമെന്നും ശ്രീ മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 28th, 11:30 am
സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന് പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു ഒളിമ്പിക്സ് നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ് - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട് ഗണേഷ്, പൂനെയിലെതന്നെ സിദ്ധാർത്ഥ് ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ് തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.ഗുജറാത്തിലെ കൊച്ച്റാബ് ആശ്രമവും സബര്‍മതി ആശ്രമ പദ്ധതിയുടെ ബൃഹദ് ആസൂത്രണവും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 10:45 am
ആരാധ്യനായ ബാപ്പുവിന്റെ സബര്‍മതി ആശ്രമം തുടര്‍ച്ചയായി സമാനതകളില്ലാത്ത ഊര്‍ജ്ജം പ്രസരിപ്പിച്ചിട്ടുണ്ട്, ഇത് ഒരു ഊര്‍ജ്ജസ്വല കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. മറ്റു പലരെയും പോലെ, ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം, ബാപ്പുവിന്റെ സ്ഥായിയായ പ്രചോദനം ഞങ്ങള്‍ക്കും അനുഭവപ്പെടുന്നു. ബാപ്പു നെഞ്ചേറ്റിയ സത്യം, അഹിംസ, രാഷ്ട്രത്തോടുള്ള ഭക്തി, അധഃസ്ഥിതരെ സേവിക്കാനുള്ള മനോഭാവം എന്നിവയുടെ മൂല്യങ്ങള്‍ ഇപ്പോഴും സബര്‍മതി ആശ്രമം ഉയര്‍ത്തിപ്പിടിക്കുന്നു. സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനത്തിനും വിപുലീകരണത്തിനും ഇന്ന് ഞാന്‍ തറക്കല്ലിട്ടത് തീര്‍ച്ചയായും ശുഭകരമാണ്. കൂടാതെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ബാപ്പു ആദ്യം താമസിച്ചിരുന്ന കൊച്ച്റാബ് ആശ്രമവും നവീകരിച്ചു, അതിന്റെ ഉദ്ഘാടനം ഇന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊച്ച്‌റാബ് ആശ്രമത്തിലാണ് ഗാന്ധിജി ആദ്യമായി ചര്‍ക്ക നൂല്‍ക്കുകയും മരപ്പണി പഠിക്കുകയും ചെയ്തത്. അവിടെ രണ്ടുവര്‍ഷത്തെ താമസത്തിനുശേഷം ഗാന്ധിജി സബര്‍മതി ആശ്രമത്തിലേക്ക് മാറി. അതിന്റെ പുനര്‍നിര്‍മ്മാണത്തോടെ, കൊച്ച്‌റാബ് ആശ്രമത്തില്‍ ഗാന്ധിജിയുടെ ആദ്യകാല ഓര്‍മ്മകള്‍ കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെടും. ബഹുമാനപ്പെട്ട ബാപ്പുവിന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ സുപ്രധാനവും പ്രചോദനാത്മകവുമായ സ്ഥലങ്ങളുടെ വികസനത്തിന് രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി ഗുജറാത്തിലെ സാബർമതിയിൽ കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്തു
March 12th, 10:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാബർമതി ആശ്രമം സന്ദർശിക്കുകയും കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യുകയും ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി പുറത്തിറക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുകയും ഹൃദയ് കുഞ്ജ് സന്ദർശിക്കുകയും ചെയ്തു. പ്രദർശനം വീക്ഷിച്ച അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്തു.The soil of India creates an affinity for the soul towards spirituality: PM Modi
October 31st, 09:23 pm
PM Modi participated in the programme marking the culmination of Meri Maati Mera Desh campaign’s Amrit Kalash Yatra at Kartavya Path in New Delhi. Addressing the gathering, PM Modi said, Dandi March reignited the flame of independence while Amrit Kaal is turning out to be the resolution of the 75-year-old journey of India’s development journey.” He underlined that the 2 year long celebrations of Azadi Ka Amrit Mahotsav are coming to a conclusion with the ‘Meri Maati Mera Desh’ Abhiyan.PM participates in program marking culmination of Meri Maati Mera Desh campaign’s Amrit Kalash Yatra
October 31st, 05:27 pm
PM Modi participated in the programme marking the culmination of Meri Maati Mera Desh campaign’s Amrit Kalash Yatra at Kartavya Path in New Delhi. Addressing the gathering, PM Modi said, Dandi March reignited the flame of independence while Amrit Kaal is turning out to be the resolution of the 75-year-old journey of India’s development journey.” He underlined that the 2 year long celebrations of Azadi Ka Amrit Mahotsav are coming to a conclusion with the ‘Meri Maati Mera Desh’ Abhiyan.മീരാഭായ് നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 29th, 11:00 am
സുഹൃത്തുക്കളെ, ഉത്സവങ്ങളുടെ ഈ ആഹ്ലാദത്തിനിടയില്‍, ഡല്‍ഹിയില്‍ നിന്നുള്ള ഒരു വാര്‍ത്തയില്‍ നിന്ന് ഞാന്‍ 'മന്‍ കി ബാത്ത്' തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഈ മാസം ആദ്യം ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയില്‍ ഖാദിയുടെ റെക്കോര്‍ഡ് വില്‍പ്പന നടന്നിരുന്നു. ഇവിടെ കൊണാട്ട് പ്ലേസിലെ ഒരു ഖാദി സ്‌റ്റോറില്‍ ഒറ്റ ദിവസംകൊണ്ട് ഒന്നര കോടിയിലധികം രൂപയുടെ സാധനങ്ങള്‍ ആളുകള്‍ വാങ്ങി. ഈ മാസം നടക്കുന്ന ഖാദി മഹോത്സവം അതിന്റെ പഴയ വില്‍പ്പന റെക്കോര്‍ഡുകളെല്ലാം തന്നെ തകര്‍ത്തിരിക്കുകയാണ്. ഒരു കാര്യം കൂടി അറിഞ്ഞാല്‍ നന്നായിരിക്കും, പത്ത് വര്‍ഷം മുമ്പ് രാജ്യത്ത് ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പന 30,000 കോടി രൂപയില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഖാദിയുടെ വില്‍പന വര്‍ധിക്കുക എന്നതിനര്‍ത്ഥം അതിന്റെ പ്രയോജനങ്ങള്‍ നഗരം മുതല്‍ ഗ്രാമം വരെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ എത്തുന്നു എന്നാണ്. നമ്മുടെ നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, നമ്മുടെ കര്‍ഷകര്‍, ആയുര്‍വേദ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്ന കുടില്‍ വ്യവസായങ്ങള്‍, എല്ലാവര്‍ക്കും ഈ വില്‍പ്പനയുടെ പ്രയോജനം ലഭിക്കുന്നു, ഇത് 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന കാമ്പയിന്റെ ശക്തിയാണ്, ക്രമേണ എല്ലാ നാട്ടുകാരുടെയും പിന്തുണയും വര്‍ധിച്ചു വരുകയാണ്.പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 18th, 11:52 am
നമ്മുടെ രാജ്യത്തിന്റെ 75 വർഷത്തെ പാർലമെന്ററി യാത്രയും പുതിയ സഭയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പ്രചോദനാത്മക നിമിഷങ്ങളും ഒരിക്കൽ കൂടി ഓർക്കാനുള്ള ഈ അവസരത്തിന്റെ പശ്ചാത്തലത്തിൽ, ഈ ചരിത്ര മന്ദിരത്തോട് നാം വിട പറയുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ്, ഈ സഭയെ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന് വിളിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഇത് പാർലമെന്റ് ഹൗസ് എന്നറിയപ്പെട്ടു. ഈ കെട്ടിടം പണിയാൻ തീരുമാനിച്ചത് വിദേശ പാർലമെന്റംഗങ്ങളാണെന്നത് ശരിയാണ്, എന്നാൽ ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ എന്റെ നാട്ടുകാരുടെ വിയർപ്പ് ഒഴുകിയെന്നതും , എന്റെ നാട്ടുകാരുടെ കഠിനാധ്വാനം ഉണ്ടായിരുന്നുവെന്നും അതിലേക്ക്, എന്റെ രാജ്യത്തെ ജനങ്ങൾ പണവും സംഭാവന ചെയ്തുവെന്ന വസ്തുത നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഒപ്പം അഭിമാനത്തോടെ അത് പറയാനും.പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ പ്രധാനമന്ത്രി ലോക്സഭയിൽ അഭിസംബോധന ചെയ്തു
September 18th, 11:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2023 സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക സമ്മേളനം നടക്കുന്നത്.