ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 28th, 11:30 am
സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന് പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു ഒളിമ്പിക്സ് നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ് - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട് ഗണേഷ്, പൂനെയിലെതന്നെ സിദ്ധാർത്ഥ് ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ് തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.ന്യൂഡല്‍ഹിയിലെ ഭാരത് ടെക്സ് 2024-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 26th, 11:10 am
എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ പിയൂഷ് ഗോയല്‍ ജി, ദര്‍ശന ജര്‍ദോഷ് ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍, ഫാഷന്‍, ടെക്സ്റ്റൈല്‍ ലോകത്തെ എല്ലാ സഹകാരികള്‍, യുവസംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നമ്മുടെ നെയ്ത്തുകാരേ കരകൗശല വിദഗ്ധരേ, സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ! ഭാരത് മണ്ഡപത്തിലെ ഭാരത് ടെക്സില്‍ പങ്കെടുത്തതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഇന്നത്തെ പരിപാടി അതില്‍ തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഭാരതത്തിന്റെ ഏറ്റവും വലിയ രണ്ട് പ്രദര്‍ശന കേന്ദ്രങ്ങളായ ഭാരത് മണ്ഡപം, യശോഭൂമി എന്നിവിടങ്ങളില്‍ ഇത് ഒരേസമയം നടക്കുന്നതിനാല്‍ ഇത് സവിശേഷമാണ്. ഇന്ന്, 3,000-ലധികം പ്രദര്‍ശകര്‍... 100 രാജ്യങ്ങളില്‍ നിന്നുള്ള 3,000-ത്തോളം വാങ്ങുന്നവര്‍... 40,000-ത്തിലധികം വ്യാപാര സന്ദര്‍ശകര്‍... ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ടെക്സ്റ്റൈല്‍ ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികള്‍ക്കും മുഴുവന്‍ മൂല്യ ശൃംഖലയ്ക്കും ഒത്തുചേരാനുള്ള ഒരു വേദിയാണ് ഈ പരിപാടി നല്‍കുന്നത്.പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു
February 26th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും വലിയ ആഗോള ടെക്സ്റ്റൈല്‍ ഇവന്റുകളിലൊന്നായ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്സിബിഷന്‍ പ്രധാനമന്ത്രി നടന്നു കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എക്സിബിഷന്‍ സെന്ററുകളായ ഭാരത് മണ്ഡപത്തിലും യശോ ഭൂമിയിലുമായി പരിപാടി നടക്കുന്നതിനാല്‍ ഇന്നത്തെ അവസരം സവിശേഷമാണെന്ന് ഭാരത് ടെക്സ് 2024-ലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഏകദേശം 100 രാജ്യങ്ങളില്‍ നിന്നുള്ള 3000-ലധികം പ്രദര്‍ശകരുടെയും വ്യാപാരികളുടെയും 40,000 സന്ദര്‍ശകരുടെയും കൂട്ടായ്മയെ അദ്ദേഹം അംഗീകരിച്ചു, അവര്‍ക്കെല്ലാം ഭാരത് ടെക്സ് ഒരു വേദിയൊരുക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ടു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യൂട്യൂബ് പ്രയാണം: ആഗോള സ്വാധീനത്തിന്റെ 15 വർഷങ്ങൾ
September 27th, 11:29 pm
5000ത്തോളം സ്രഷ്‌ടാക്കൾ, ഉത്കൃഷ്ടമായ അഭിലാഷമുള്ള സ്രഷ്ടാക്കൾ, അടങ്ങുന്ന വലിയ സമൂഹം ഇന്ന് ഇവിടെ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ചിലർ ഗെയിമിങ്ങിലാണ്. ചിലർ സാങ്കേതികവിദ്യയെക്കുറിച്ച് പഠിപ്പിക്കുന്നു. ചിലർ ഫുഡ് ബ്ലോഗിങ് ചെയ്യുന്നു. ചിലർ യാത്രാ ബ്ലോഗർമാരോ ജീവിതശൈലിയിൽ സ്വാധീനം ചെലുത്തുന്നവരോ ആണ്.യൂട്യൂബ് ഫാന്‍ഫെസ്റ്റ് ഇന്ത്യ 2023-ല്‍ പ്രധാനമന്ത്രി യൂട്യൂബര്‍മാരെ അഭിസംബോധന ചെയ്തു
September 27th, 11:23 pm
യൂട്യൂബര്‍ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, തന്റെ 15 വര്‍ഷത്തെ യൂട്യൂബ് യാത്ര പൂര്‍ത്തിയാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ഒരു സഹ യൂട്യൂബര്‍ എന്ന നിലയിലാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്നും പറഞ്ഞു. '15 വര്‍ഷമായി'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ''എന്റെ യൂട്യൂബ് ചാനലിലൂടെ ഞാനും രാജ്യവുമായും ലോകവുമായും ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് മാന്യമായ എണ്ണത്തില്‍ വരിക്കാരുമുണ്ട്.ആദി മഹോത്സവം പ്രധാനമന്ത്രി ഫെബ്രുവരി 16ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും
February 15th, 08:51 am
രാജ്യത്തെ ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നതിലും രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിലും അവർ നൽകിയ സംഭാവനകളെ മാനിക്കുന്നതിലും പ്രധാനമന്ത്രി മുൻപന്തിയിലാണ്. ഗോത്രവർഗ സംസ്‌കാരം ദേശീയ വേദിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 16ന് രാവിലെ 10:30ന് ഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ മെഗാ ദേശീയ ഗോത്രോത്സവമായ ആദി മഹോത്സവ് ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും
November 17th, 03:36 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 9.30നു പ്രധാനമന്ത്രി ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനംചെയ്യുകയും 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയം രാഷ്ട്രത്തിനു സമർപ്പിക്കുകയുംചെയ്യും. അതിനുശേഷം ഉത്തർപ്രദേശിലെ വാരാണസിയിലെത്തുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു ‘കാശി തമിഴ് സംഗമം’ ഉദ്ഘാടനംചെയ്യും.ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെ ഫലപ്രദമാണെന്ന് ലോകം അംഗീകരിച്ചു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
September 25th, 11:00 am
കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ചീറ്റയാണ്. ഉത്തര്‍പ്രദേശിലെ ശ്രീ. അരുണ്‍കുമാര്‍ ഗുപ്ത, തെലങ്കാനയിലെ ശ്രീ. എന്‍. രാമചന്ദ്രന്‍ രഘുറാം, ഗുജറാത്തിലെ ശ്രീ രാജന്‍, ഡല്‍ഹിയിലെ ശ്രീ. സുബ്രത് എന്നിവരെ പോലെ ധാരാളം ആളുകള്‍ ചീറ്റയെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാരും സന്തുഷ്ടരാണ്. അഭിമാനിക്കുന്നവരാണ് - ഇതാണ ഇന്ത്യയുടെ പ്രകൃതിസ്നേഹം. ഇതിനെക്കുറിച്ച് ആളുകളുടെ പൊതുവായ ഒരു ചോദ്യമാണ് മോദിജി, ചീറ്റകളെ കാണാന്‍ നമുക്ക് എപ്പോഴാണ് അവസരം ലഭിക്കുക എന്നത്.ദേശീയ കൈത്തറി ദിനത്തിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന് പ്രധാനമന്ത്രിയുടെ പ്രണാമം
August 07th, 02:24 pm
ദേശീയ കൈത്തറി ദിനത്തിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിനും ഇന്ത്യയുടെ കലാ പാരമ്പര്യങ്ങൾ ആഘോഷിക്കാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു. കൈത്തറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ചിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകളുടെ ലോകവുമായി ബന്ധപ്പെട്ട എല്ലാ യുവജനങ്ങളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.Taxpayer is respected only when projects are completed in stipulated time: PM Modi
June 23rd, 01:05 pm
PM Modi inaugurated 'Vanijya Bhawan' and launched the NIRYAT portal in Delhi. Referring to the new infrastructure of the Ministry, the Prime Minister said that this is also time to renew the pledge of ease of doing business and through that ‘ease of living’ too. Ease of access, he said, is the link between the two.PM inaugurates 'Vanijya Bhawan' and launches NIRYAT portal
June 23rd, 10:30 am
PM Modi inaugurated 'Vanijya Bhawan' and launched the NIRYAT portal in Delhi. Referring to the new infrastructure of the Ministry, the Prime Minister said that this is also time to renew the pledge of ease of doing business and through that ‘ease of living’ too. Ease of access, he said, is the link between the two.പ്രധാനമന്ത്രി നാളെ യുപി സന്ദർശിക്കും
June 02nd, 03:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2022 ജൂൺ 3-ന്) ഉത്തർപ്രദേശ് സന്ദർശിക്കും. ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ എത്തിച്ചേരും, അവിടെ അദ്ദേഹം യുപി നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും . ഏകദേശം 1:45ന് , പ്രധാനമന്ത്രി കാൺപൂരിലെ പരുങ്ക് ഗ്രാമത്തിൽ എത്തിച്ചേരും, അവിടെ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെ അനുഗമിച്ച് അദ്ദേഹം പത്രി മാതാ മന്ദിർ സന്ദർശിക്കും. അതിനുശേഷം, ഏകദേശം 2 മണിക്ക് അവർ ഡോ. ബി ആർ അംബേദ്കർ ഭവൻ സന്ദർശിക്കും, തുടർന്ന് 2:15 ന് മിലൻ കേന്ദ്ര സന്ദർശനം നടത്തും. രാഷ്ട്രപതിയുടെ പൂർവ്വിക ഭവനമായ മിലൻ കേന്ദ്രം പൊതു ഉപയോഗത്തിനായി സംഭാവന ചെയ്യുകയും അത് ഇന്ന് ഒരു കമ്മ്യൂണിറ്റി സെന്ററായി പ്രവർത്തിക്കുകയും ചെയുന്നു. തുടർന്ന് ഉച്ചയ്ക്ക് 2.30ന് പരുങ്ക് ഗ്രാമത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.പ്രധാനമന്ത്രി ജനുവരി നാലിന് മണിപ്പൂരും ത്രിപുരയും സന്ദർശിക്കും
January 02nd, 03:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 4 ന് മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ 11 മണിക്ക് , പ്രധാനമന്ത്രി 4800 കോടിയിലധികം രൂപയുടെ 22 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇംഫാലിൽ നിർവ്വഹിക്കും. അതിനുശേഷം, ഉച്ചയ്ക്ക് 2 മണിക്ക്, അഗർത്തലയിൽ, മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ രണ്ട് പ്രധാന വികസന സംരംഭങ്ങളും ആരംഭിക്കും.Purvanchal Expressway is a reflection of modern facilities in Uttar Pradesh: PM Modi
November 16th, 01:23 pm
Prime Minister Narendra Modi inaugurated the Purvanchal Expressway in Uttar Pradesh. PM Modi said, This is the expressway to the state’s development and will show the way to a new Uttar Pradesh. This expressway is a reflection of modern facilities in UP. This expressway is the expressway of the strong will power of UP.പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
November 16th, 01:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ മോദി ഇന്നു പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ ഉദ്ഘാടനംചെയ്തു. സുല്‍ത്താന്‍പുര്‍ ജില്ലയിലെ അതിവേഗപാതയില്‍ 3.2 കിലോമീറ്റര്‍ നീളമുള്ള എയര്‍ സ്ട്രിപ്പിലെ വ്യോമാഭ്യാസപ്രകടനത്തിനും അദ്ദേഹം സാക്ഷ്യംവഹിച്ചു.പ്രാദേശിക കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കു പിന്തുണയേകാന്‍ ദേശീയ കൈത്തറി ദിനത്തില്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
August 07th, 01:39 pm
കൈത്തറി ഇന്ത്യയുടെ വൈവിധ്യവും എണ്ണമറ്റ നെയ്ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും വൈദഗ്ധ്യവും വെളിവാക്കുന്നുവെന്നും പ്രാദേശിക കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണയേകണമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
August 07th, 10:55 am
മധ്യപ്രദേശ് ഗവര്‍ണറും എന്റെ വളരെ പഴയ സഹപ്രവര്‍ത്തകനുമായ, ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായും ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായും ജീവിതം മുഴുവന്‍ ചെലവഴിച്ച മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന സഹോദരി സഹോദരന്മാരേ,മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
August 07th, 10:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള തീവ്രമായ പ്രചാരണം സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നു; അതിനാല്‍ അര്‍ഹരായ ആരും ഒഴിവാകില്ല. സംസ്ഥാനം 2021 ഓഗസ്റ്റ് 7 പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ദിനമായി ആഘോഷിക്കുകയാണ്. മധ്യപ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ ഏകദേശം 5 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.മൻ കി ബാത്തില്‍ നാം ക്രിയാത്മകമായ കാര്യങ്ങളാണ് പറയുന്നത്. കൂട്ടായ്മയില്‍ നിന്നുണ്ടാകുന്ന സവിശേഷത ഇതിനുണ്ട്: പ്രധാനമന്ത്രി മോദി
July 25th, 09:44 am
മൻ കി ബാത്ത് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘവുമായുള്ള തന്റെ ആശയവിനിമയം അനുസ്മരിച്ചു. അമൃത് മഹോത്സവിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി ഒരു പ്രത്യേക വെബ്‌സൈറ്റിനെക്കുറിച്ച് പരാമർശിച്ചു, അതിൽ രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് ദേശീയഗാനം സ്വന്തം ശബ്ദത്തിൽ റെക്കോർഡുചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രചോദനാത്മകമായ നിരവധി കഥകൾ അദ്ദേഹം പങ്കുവെച്ചു, ജലസംരക്ഷണത്തിന്റെ പ്രാധാന്യവും മറ്റും എടുത്തുപറഞ്ഞു!ജമ്മു കശ്മീരിലുള്ള തീവ്രവാദത്തിന്റെ നട്ടെല്ലു തകര്‍ക്കുക മാത്രമല്ല, എല്ലാ ശക്തിയും ഉപയോഗിച്ചു ഭീകരവാദത്തിനെതിരെ പോരാടുകയും ചെയ്യും: പ്രധാനമന്ത്രി മോദി
February 03rd, 03:57 pm
പ്രധാനമന്ത്രി മോദി ഇന്ന് ശ്രീനഗറിൽ വിവിധ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇന്ത്യ ഒരു സ്റ്റാർട്ടപ്പും നവീകരണ കേന്ദ്രവുമായി എങ്ങനെ വളർന്നുവെന്ന് പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടി. കേന്ദ്ര സർക്കാർ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നുവെന്നും രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതി എങ്ങനെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.