'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി

September 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യൂട്യൂബ് പ്രയാണം: ആഗോള സ്വാധീനത്തിന്റെ 15 വർഷങ്ങൾ

September 27th, 11:29 pm

5000ത്തോളം സ്രഷ്‌ടാക്കൾ, ഉത്കൃഷ്ടമായ അഭിലാഷമുള്ള സ്രഷ്ടാക്കൾ, അടങ്ങുന്ന വലിയ സമൂഹം ഇന്ന് ഇവിടെ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ചിലർ ഗെയിമിങ്ങിലാണ്. ചിലർ സാങ്കേതികവിദ്യയെക്കുറിച്ച് പഠിപ്പിക്കുന്നു. ചിലർ ഫുഡ് ബ്ലോഗിങ് ചെയ്യുന്നു. ചിലർ യാത്രാ ബ്ലോഗർമാരോ ജീവിതശൈലിയിൽ സ്വാധീനം ചെലുത്തുന്നവരോ ആണ്.

യൂട്യൂബ് ഫാന്‍ഫെസ്റ്റ് ഇന്ത്യ 2023-ല്‍ പ്രധാനമന്ത്രി യൂട്യൂബര്‍മാരെ അഭിസംബോധന ചെയ്തു

September 27th, 11:23 pm

യൂട്യൂബര്‍ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, തന്റെ 15 വര്‍ഷത്തെ യൂട്യൂബ് യാത്ര പൂര്‍ത്തിയാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ഒരു സഹ യൂട്യൂബര്‍ എന്ന നിലയിലാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്നും പറഞ്ഞു. '15 വര്‍ഷമായി'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ''എന്റെ യൂട്യൂബ് ചാനലിലൂടെ ഞാനും രാജ്യവുമായും ലോകവുമായും ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് മാന്യമായ എണ്ണത്തില്‍ വരിക്കാരുമുണ്ട്.

യശോഭൂമി രാഷ്ട്രത്തിനു സമര്‍പ്പിച്ചും പിഎം വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം

September 17th, 06:08 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ഈ മഹത്തായ കെട്ടിടത്തില്‍ ഒത്തുകൂടിയ പ്രിയ സഹോദരീസഹോദരന്മാരേ, 70-ലധികം നഗരങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കു ചേര്‍ന്ന എന്റെ സഹ പൗരന്മാര്‍, മറ്റ് വിശിഷ്ടാതിഥികള്‍, എന്റെ കുടുംബാംഗങ്ങളേ!

ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന - പ്രദർശന കേന്ദ്രമായ ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു

September 17th, 12:15 pm

ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന പ്രദർശന കേന്ദ്രമായ - ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. അതിമനോഹരമായ കൺവെൻഷൻ സെന്ററും ഒന്നിലധികം എക്‌സിബിഷൻ ഹാളുകളും മറ്റ് സൗകര്യങ്ങളും 'യശോഭൂമി'യിൽ ഉണ്ട്. വിശ്വകർമ ജയന്തി ദിനത്തിൽ പരമ്പരാഗത കൈത്തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കുമായി അദ്ദേഹം ‘പിഎം വിശ്വകർമ പദ്ധതി’യ്ക്ക് തുടക്കം കുറിച്ചു. പിഎം വിശ്വകർമ ലോഗോ, ടാഗ്‌ലൈൻ, പോർട്ടൽ എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു. പ്രത്യേക സ്റ്റാമ്പ് ഷീറ്റ്, ടൂൾ കിറ്റ് ഇ-ബുക്ക്‌ലെറ്റ്, വീഡിയോ എന്നിവയും ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു. 18 ഗുണഭോക്താക്കൾക്ക് വിശ്വകർമ സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി വിതരണം ചെയ്തു.

ദേശീയ കൈത്തറി ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം

August 07th, 04:16 pm

ദിവസങ്ങൾക്ക് മുമ്പ് ഭാരതമണ്ഡപം ഗംഭീരമായി ഉദ്ഘാടനം ചെയ്തു. നിങ്ങളിൽ ചിലർ മുമ്പ് ഇവിടെ വന്ന് നിങ്ങളുടെ സ്റ്റാളുകളോ ടെന്റുകളോ സ്ഥാപിച്ചിരുന്നു. ഇന്ന് നിങ്ങൾ ഇവിടെ രൂപാന്തരപ്പെട്ട രാഷ്ട്രത്തെ കണ്ടിരിക്കണം. ഈ ഭാരത് മണ്ഡപത്തിൽ ഇന്ന് നാം ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയാണ്. ഭാരത് മണ്ഡപത്തിന്റെ ഈ മഹത്വത്തിലും ഇന്ത്യയിലെ കൈത്തറി വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുരാതനവും ആധുനികവുമായ ഈ സംഗമം ഇന്നത്തെ ഇന്ത്യയെ നിർവചിക്കുന്നു. ഇന്നത്തെ ഇന്ത്യ പ്രാദേശികതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമല്ല, അതിനെ ആഗോളമാക്കാൻ ഒരു ആഗോള വേദിയൊരുക്കുകയും ചെയ്യുന്നു. കുറച്ച് മുമ്പ്, ഞങ്ങളുടെ ചില നെയ്ത്തുകാരുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തുടനീളമുള്ള നിരവധി കൈത്തറി ക്ലസ്റ്ററുകളിൽ നിന്ന്, ഞങ്ങളുടെ നെയ്ത്തുകാരൻ സഹോദരീസഹോദരന്മാർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ വിദൂരദിക്കുകളിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്. ഈ മഹത്തായ ചടങ്ങിലേക്ക് ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!

ദേശീയ കൈത്തറി ദിനാചരണാഘോഷ പരിപാടിയെ പ്രധാനമന്ത്രി ന്യൂ ഡൽഹിയിൽ അഭിസംബോധന ചെയ്തു

August 07th, 12:30 pm

ദേശീയ കൈത്തറിദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ചടങ്ങ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ്' എന്ന ടെക്‌സ്‌റ്റൈല്‍സിന്റെയും കരകൗശലമേഖലയുടെയും ക്രാഫ്റ്റ് റിപ്പോസിറ്ററി പോര്‍ട്ടല്‍ അദ്ദേഹം സമാരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും നെയ്ത്തുകാരോട് നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.

പ്രധാനമന്ത്രി നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും

November 17th, 03:36 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 9.30നു പ്രധാനമന്ത്രി ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനംചെയ്യുകയും 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയം രാഷ്ട്രത്തിനു സമർപ്പിക്കുകയുംചെയ്യും. അതിനുശേഷം ഉത്തർപ്രദേശിലെ വാരാണസിയിലെത്തുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു ‘കാശി തമിഴ് സംഗമം’ ഉദ്ഘാടനംചെയ്യും.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെ ഫലപ്രദമാണെന്ന് ലോകം അംഗീകരിച്ചു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

September 25th, 11:00 am

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ചീറ്റയാണ്. ഉത്തര്‍പ്രദേശിലെ ശ്രീ. അരുണ്‍കുമാര്‍ ഗുപ്ത, തെലങ്കാനയിലെ ശ്രീ. എന്‍. രാമചന്ദ്രന്‍ രഘുറാം, ഗുജറാത്തിലെ ശ്രീ രാജന്‍, ഡല്‍ഹിയിലെ ശ്രീ. സുബ്രത് എന്നിവരെ പോലെ ധാരാളം ആളുകള്‍ ചീറ്റയെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാരും സന്തുഷ്ടരാണ്. അഭിമാനിക്കുന്നവരാണ് - ഇതാണ ഇന്ത്യയുടെ പ്രകൃതിസ്നേഹം. ഇതിനെക്കുറിച്ച് ആളുകളുടെ പൊതുവായ ഒരു ചോദ്യമാണ് മോദിജി, ചീറ്റകളെ കാണാന്‍ നമുക്ക് എപ്പോഴാണ് അവസരം ലഭിക്കുക എന്നത്.

Those who do politics of short-cut never build new airports, highways, medical colleges: PM

July 12th, 03:56 pm

Prime Minister Narendra Modi today addressed a public meeting in Deoghar, Jharkhand. PM Modi started his address by recognising the enthusiasm of people. PM Modi said, “The way you have welcomed the festival of development with thousands of diyas, it is wonderful. I am experiencing the same enthusiasm here as well.”

PM Modi addresses public meeting in Deoghar, Jharkhand

July 12th, 03:54 pm

Prime Minister Narendra Modi today addressed a public meeting in Deoghar, Jharkhand. PM Modi started his address by recognising the enthusiasm of people. PM Modi said, “The way you have welcomed the festival of development with thousands of diyas, it is wonderful. I am experiencing the same enthusiasm here as well.”

മണിപ്പൂരിന്റെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

January 21st, 10:31 am

മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ജനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിന് സംഭാവന ചെയ്ത ഓരോ വ്യക്തികളേയും അവരുടെ ശ്രമങ്ങളേയും പ്രധാനമന്ത്രി ആദരിച്ചു. ഉയര്‍ച്ചതാഴ്ചകളില്‍ മണിപ്പൂരിലെ ജനങ്ങള്‍ പ്രകടിപ്പിച്ച അതിജീവനശേഷിയുടേയും ഐക്യത്തിന്റെയും ചരിത്രം അവരുടെ യഥാര്‍ത്ഥശക്തി വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനായി താന്‍ നടത്തി വരുന്ന നിരന്തര ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങളുടെ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ വിജയിച്ചതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ''മണിപ്പൂര്‍ അടച്ചിടലുകളില്‍ നിന്നും ഉപരോധങ്ങളില്‍ നിന്നും മോചിക്കപ്പെട്ട് സ്വാതന്ത്ര്യവും സമാധാനവും അര്‍ഹിക്കുന്നു''- അദ്ദേഹം പറഞ്ഞു.

മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ അൻപതാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 21st, 10:30 am

മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ജനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിന് സംഭാവന ചെയ്ത ഓരോ വ്യക്തികളേയും അവരുടെ ശ്രമങ്ങളേയും പ്രധാനമന്ത്രി ആദരിച്ചു. ഉയര്‍ച്ചതാഴ്ചകളില്‍ മണിപ്പൂരിലെ ജനങ്ങള്‍ പ്രകടിപ്പിച്ച അതിജീവനശേഷിയുടേയും ഐക്യത്തിന്റെയും ചരിത്രം അവരുടെ യഥാര്‍ത്ഥശക്തി വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനായി താന്‍ നടത്തി വരുന്ന നിരന്തര ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങളുടെ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ വിജയിച്ചതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ''മണിപ്പൂര്‍ അടച്ചിടലുകളില്‍ നിന്നും ഉപരോധങ്ങളില്‍ നിന്നും മോചിക്കപ്പെട്ട് സ്വാതന്ത്ര്യവും സമാധാനവും അര്‍ഹിക്കുന്നു''- അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 15th, 04:31 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ പിയൂഷ് ഗോയൽ ജി, മൻസുഖ് മാണ്ഡവിയ ജി, അശ്വിനി വൈഷ്ണവ് ജി, സർബാനന്ദ സോനോവാൾ ജി, പർഷോത്തം രൂപാല ജി, ജി. കിഷൻ റെഡ്ഡി ജി, പശുപതി കുമാർ പരാസ് ജി, ജിതേന്ദ്ര സിംഗ് ജി, സോം പ്രകാശ് ജി, ലോകത്തെ പ്രമുഖർ. രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകൾ, നമ്മുടെ യുവ സുഹൃത്തുക്കൾ, മറ്റ് പ്രമുഖർ, സഹോദരീസഹോദരന്മാരേ ,

PM Modi's interaction with Start-ups from across the country

January 15th, 11:20 am

Prime Minister Narendra Modi interacted with Startups via video conferencing. He announced that every year 16th January would be marked as the National Start-up Day to celebrate the achievements of the start-ups across the country. Start-ups would be the backbone of new India, the PM added.

Bhagwan Birsa lived for the society, sacrificed life for his culture and the country: PM

November 15th, 09:46 am

Prime Minister Narendra Modi inaugurated Bhagwan Birsa Munda Memorial Udyan cum Freedom Fighter Museum at Ranchi via video conferencing. He said, “This museum will become a living venue of our tribal culture full of persity, depicting the contribution of tribal heroes and heroines in the freedom struggle.”

ജന്‍ജാതീയ ഗൗരവദിനത്തില്‍ റാഞ്ചിയില്‍ ഭഗവാന്‍ ബിര്‍സ മുണ്ഡ സ്മാരക ഉദ്യാനവും സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

November 15th, 09:45 am

ഭഗവാന്‍ ബിര്‍സ മുണ്ഡയുടെ ജന്മദിനം ജന്‍ജാതീയ ഗൗരവ ദിനമായി ആഘോഷിക്കുമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോകോണ്‍ഫറന്‍സിലൂടെ റാഞ്ചിയിലെ ഭഗവാന്‍ ബിര്‍സ മുണ്ഡ സ്മാരക ഉദ്യാനവും സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള മ്യൂസിയവും ഉദ്ഘാടനം ചെയ്തു. ജാര്‍ഖണ്ഡ് ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ (യുസിസിഎൻ) ശ്രീനഗർ ചേർന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

November 08th, 10:55 pm

കരകൗശലത്തിനും നാടൻ കലകൾക്കും പ്രത്യേക പരാമർശം നൽകി യുനെസ്‌കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ (യുസിസിഎൻ) ശ്രീനഗറിനെ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.

കെവിഐസിയുടെ ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാകയെ പ്രധാനമന്ത്രി പ്രശംസിച്ചു

October 03rd, 06:05 pm

മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ലഡാക്കിലെ ലേയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക (225 അടി ഉയരവും 150 അടി വീതിയും) യുടെ സംരംഭകരായ ഖാദി ഗ്രാമ വ്യവസായ കമ്മീഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു