പോളണ്ട്- യുക്രൈൻ സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
August 21st, 09:07 am
നമ്മുടെ നയതന്ത്ര ബന്ധത്തിൻ്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് എൻ്റെ പോളണ്ട് സന്ദർശനം. മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള നമ്മുടെ പരസ്പരപ്രതിബദ്ധത നമ്മുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. നമ്മുടെ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എൻ്റെ സുഹൃത്ത് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനെയും പ്രസിഡൻ്റ് ആന്ദ്രേ ഡുഡയെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പോളണ്ടിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും ഞാൻ സംവദിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോളണ്ട് പ്രസിഡൻറ് ആൻഡ്രസെജ് ദുഡയും ടെലിഫോണിൽ സംസാരിച്ചു
March 01st, 10:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പോളണ്ട് പ്രസിഡൻറ് ആൻഡ്രസെജ് ദുഡയുമായി ടെലിഫോണിൽ സംസാരിച്ചു.