ഭൂട്ടാൻ രാജാവിനും രാജ്ഞിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരണം നൽകി
December 05th, 03:42 pm
ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കിനെയും രാജ്ഞി ജെറ്റ്‌സൺ പേമ വാങ്‌ചുക്കിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ സ്വീകരിച്ചു. 2024 മാർച്ചിലെ തൻ്റെ ഭൂട്ടാൻ സന്ദർശന വേളയിൽ ഭൂട്ടാൻ ഗവൺമെൻ്റും ജനങ്ങളും നൽകിയ വിശിഷ്ടവും ഊഷ്മളവുമായ ആതിഥ്യത്തെ സ്‌നേഹപൂർവ്വം അനുസ്മരിച്ച പ്രധാനമന്ത്രി, ഇരുവർക്കും ആശംസകൾ നേർന്നു.പ്രധാനമന്ത്രി ഭൂട്ടാനിലെത്തി
March 22nd, 09:53 am
2024 മാര്‍ച്ച് 22 മുതല്‍ 23 വരെ നടക്കുന്ന ഭൂട്ടാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാരോയില്‍ എത്തി. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പതിവ് ഉന്നതതല കൈമാറ്റ പാരമ്പര്യവും അയല്‍പക്കം ആദ്യം നയത്തിന് ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലും അനുസരിച്ചാണ് സന്ദര്‍ശനം.