ഹരിയാനയിലെ റെവാഡിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 16th, 01:50 pm

ധീരതയുടെ നാടായ റെവാഡിയില്‍ നിന്ന് ഹരിയാനയിലെല്ലാവര്‍ക്കും റാം റാം! രേവാരി സന്ദര്‍ശിക്കുമ്പോഴെല്ലാം പഴയ ഓര്‍മ്മകള്‍ പുതുമയാര്‍ന്നതാകുന്നു. രേവാരിയുമായുള്ള എന്റെ ബന്ധം എപ്പോഴും അതുല്യമാണ്. രേവാരിയിലെ ജനങ്ങള്‍ മോദിയെ വളരെയധികം സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. 2013ല്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എന്റെ ആദ്യ പരിപാടി നടന്നത് രേവാരിയില്‍ ആയിരുന്നുവെന്നും ആ സമയത്ത് രേവാരി എന്നെ 272 സീറ്റുകള്‍ നല്‍കി അനുഗ്രഹിച്ചുവെന്നും എന്റെ സുഹൃത്ത് റാവു ഇന്ദര്‍ജിത് ജിയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ജിയും ഇപ്പോള്‍ എന്നോട് പറയുകയായിരുന്നു. നിങ്ങളുടെ അനുഗ്രഹം ഒരു വിജയമായി മാറി. ഞാന്‍ ഒരിക്കല്‍ കൂടി രേവാരിയില്‍ വരുമ്പോള്‍, ഇത്തവണ അത് 400ലധികം സീറ്റുകളായി മാറും. എന്‍ഡിഎ ഗവണ്‍മെന്റിന് നിങ്ങളുടെ അനുഗ്രഹത്താല്‍ 400ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നു.

ഹരിയാനയിലെ രേവാരിയില്‍ 9,750 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു

February 16th, 01:10 pm

ഹരിയാനയിലെ രേവാരിയില്‍ ഇന്ന് 9750 കോടിയിലധികം തുക ചിലവഴിച്ച് നടത്തുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. നഗര ഗതാഗതം, ആരോഗ്യം, റെയില്‍, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന മേഖലകള്‍ക്ക് പദ്ധതികള്‍ പ്രയോജനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനങ്ങള്‍ ശ്രീ മോദി നടന്നുകൊണ്ട് വീക്ഷിച്ചു.

പ്രധാനമന്ത്രി ഫെബ്രുവരി 16ന് (നാളെ) റെവാരി സന്ദര്‍ശിക്കും

February 15th, 03:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16-ന് ഹരിയാനയിലെ റെവാരി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.15ന് നഗരഗതാഗതം, ആരോഗ്യം, റെയില്‍, വിനോദസഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട 9750 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.