വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ ഇരുപതാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 27th, 11:00 am
വേദിയിലുള്ള ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, ഗുജറാത്ത് ഗവണ്‍മെന്റിന്റെ മന്ത്രിമാര്‍, വ്യവസായ ലോകത്തെ പ്രമുഖരായ സുഹൃത്തുക്കളും മറ്റ് വിശിഷ്ട വ്യക്തികളും എന്റെ കുടുംബാംഗങ്ങളും ഇവിടെ സന്നിഹിതരായിട്ടുണ്ട്. 20 വര്‍ഷം മുമ്പ് നാം ഒരു ചെറിയ വിത്ത് വിതച്ചു. ഇന്ന് അത് വളരെ വലുതും ചടുലവുമായ ഒരു ആല്‍മരമായി വളര്‍ന്നിരിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഇന്ന് നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. വൈബ്രന്റ് ഗുജറാത്ത് ഒരു ബ്രാന്‍ഡിംഗ് മാത്രമല്ല, അതിലും പ്രധാനമായി അത് പരസ്പര ബന്ധം രൂപപ്പെടുത്തുന്ന ഒരു സംഭവമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. ഈ വിജയകരമായ ഉച്ചകോടി ലോകത്തിന് ഒരു ബ്രാന്‍ഡായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ശക്തമായ ഒരു ബന്ധത്തിന്റെ പ്രതീകമാണ്. ഇതാണ് ഞാനും ഗുജറാത്തിലെ 7 കോടി പൗരന്മാരും അവരുടെ കഴിവുകളും തമ്മിലുള്ള ബന്ധവും. എന്നോടുള്ള അവരുടെ അതിരറ്റ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ബന്ധമാണിത്.വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം ആഘോഷിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംസാരിച്ചു
September 27th, 10:30 am
വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം ആഘോഷിക്കുന്ന പരിപാടിയെ ഇന്ന് അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം മുമ്പ്, 2003 സെപ്റ്റംബര്‍ 28 ന് അന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനപരമായ നേതൃത്വത്തിലാണ് ആരംഭിച്ചത്. കാലക്രമേണ, ഇത് ഒരു യഥാര്‍ത്ഥ ആഗോള സംഭവമായി രൂപാന്തരപ്പെട്ടു, ഇന്ത്യയിലെ പ്രധാന വ്യവസായ ഉച്ചകോടികളിലൊന്നായി ഇത് മാറി.നര്‍മ്മദയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന അണക്കെട്ടിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ബറൂച്ചില്‍ പൊതുയോത്തെ അഭിസംബോധന ചെയ്തു
October 08th, 03:15 pm
നര്‍മ്മദ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ബാദ്ബട്ട് അണക്കെട്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് തറക്കില്ലിട്ടു. ഇതിന്റെ ഭാഗമായുള്ള ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ബറൂച്ചില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ വച്ച് ഉഡ്‌ന (സൂറത്ത്, ഗുജറാത്ത്) ജയ്‌നഗറിനും(ബീഹാര്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്പ്രസും പ്രധാനമന്ത്രി ഫഌഗ്ഓഫ് ചെയ്തു. ഗുജറാത്ത് നര്‍മ്മദ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്ക് തറക്കില്ലിടുന്നതിന്റെ സൂചകമായി അദ്ദേഹം ശിലാഫലകങ്ങള്‍ അനാച്ഛാദനവും ചെയ്തു.