ഗുജറാത്തിലെ അഹമ്മദാബാദില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 11th, 07:01 pm

ഗുജറാത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാനമായ ഒരു ദിവസമാണ്. ഈ ജോലികള്‍ അതിവേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായി, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍, എംപിമാര്‍ എംഎല്‍എ മാര്‍, വേദിയില്‍ സന്നിഹിതരായിരിക്കുന്ന കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരെ എല്ലാം ഞാന്‍ അനുമോദിക്കുകയാണ്. ലോകത്തിലെ ഏറ്റവും നൂതനമായ വൈദ്യശ്‌സാത്ര സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഇപ്പോള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ലഭ്യമാണ്. സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ സാമ്പത്തിക ശേഷ്ി ഇല്ലാത്തെ സമൂഹത്തിലെ സാധാരണ പൗരന് ഇത് ഉപകാരപ്പെടും.സഹോദരി സഹോദരന്മാരെ, അവര്‍ക്കെല്ലാം ഈ ഗവണ്‍മെന്റ് ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. മൂന്നര വര്‍ഷം മുമ്പ് ഞാന്‍ ഈ ആശുപത്രിയില്‍ വന്നിരുന്നു.

അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ 1275 കോടിരൂപയുടെ വിവിധ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു

October 11th, 02:11 pm

അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ ഏകദേശം 1275 കോടി രൂപയുടെ വിവിധ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ജൂണ്‍ 17, 18 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും

June 16th, 03:01 pm

ജൂണ്‍ 17, 18 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് സന്ദര്‍ശിക്കും. ജൂണ്‍ 18 ന് രാവിലെ 9:15 ന്, പാവഗഢ് കുന്നിലെ പുനര്‍വികസിപ്പിച്ച ശ്രീ കാളികാ മാതാ ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും, തുടര്‍ന്ന് ഏകദേശം 11:30 ന് അദ്ദേഹം വിരാസത് വനവും സന്ദര്‍ശിക്കും. അതിനുശേഷം, ഉച്ചയ്ക്ക് ഏകദേശം12:30 മണിക്ക് വഡോദരയില്‍ ഗുജറാത്ത് ഗൗരവ് അഭിയാനില്‍ അദ്ദേഹം പങ്കെടുക്കും, അവിടെ അദ്ദേഹം 21,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.