The mantra of the Bharatiya Nyaya Sanhita is - Citizen First: PM Modi

December 03rd, 12:15 pm

The Prime Minister, Shri Narendra Modi dedicated to the nation the successful implementation of three transformative new criminal laws—Bharatiya Nyaya Sanhita, Bharatiya Nagarik Suraksha Sanhita and Bharatiya Sakshya Adhiniyam today at Chandigarh.

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു

December 03rd, 11:47 am

പരിവർത്തനാത്മകമായ ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ചണ്ഡീഗഢിന്റെ സ്വത്വം, സത്യവും നീതിയും സ്ഥാപിക്കുന്ന ശക്തിയുടെ രൂപമായ ചണ്ഡീദേവി മാതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെയും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെയും മാതൃകയുടെയാകെ അടിസ്ഥാനം ഇതേ തത്വശാസ്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ ചൈതന്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് വികസ‌ിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിന്റെയും ഇന്ത്യൻ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്നന്നതിന്റെയും സുപ്രധാന ഘട്ടത്തിലാണ് എന്നതിനാൽ ഇതു മഹത്തായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പൗരന്മാർക്കായി നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നിറവേറ്റുന്നതിനുള്ള പ്രത്യക്ഷമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിന്റെ നേർക്കാഴ്ച തത്സമയ പ്രദർശനത്തിലൂടെ തനിക്ക് ലഭിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. നിയമങ്ങളുടെ തത്സമയ പ്രദർശനമാതൃക കാണാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയ വേളയിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ അറിയിച്ചു. ചണ്ഡീഗഢ് ഭരണസംവിധാനത്തിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശം

November 09th, 11:00 am

ഇന്ന് ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വർഷത്തിന് തുടക്കമാവുകയാണ്. അതായത് ഉത്തരാഖണ്ഡ് 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. നാം മുന്നോട്ട് നോക്കുമ്പോൾ, ഉത്തരാഖണ്ഡിന് ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരായി അടുത്ത 25 വർഷത്തെ യാത്ര ആരംഭിക്കണം. ഇതിൽ ആഹ്ലാദകരമായ ഒരു യാദൃശ്ചികതയുണ്ട്: നമ്മുടെ പുരോഗതി ഭാരതത്തിൻ്റെ അമൃത് കാലവുമായി ചേർന്നുപോകുന്നു. ദേശീയ വളർച്ചയ്ക്കായി സമർപ്പിച്ചിരിക്കുന്ന 25 വർഷത്തെ സുപ്രധാന കാലഘട്ടമാണിത്. വികസിത ഭാരതത്തിൻ്റെ ഭാഗമായി വികസിത ഉത്തരാഖണ്ഡ് എന്ന കാഴ്ചപ്പാട് ഈ സംഗമം ഉയർത്തിക്കാട്ടുന്നു, ഈ കാലഘട്ടത്തിൽ നമ്മുടെ പരസ്പര അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു. വരുന്ന 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് ഉത്തരാഖണ്ഡിലെ ജനങ്ങൾ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സംഭവങ്ങളിലൂടെ, ഉത്തരാഖണ്ഡിൻ്റെ അഭിമാനം ആഘോഷിക്കപ്പെടും, വികസിത ഉത്തരാഖണ്ഡിൻ്റെ ദർശനം നാട്ടിലെ ഓരോ നിവാസിയിലും പ്രതിധ്വനിക്കും. ഈ സുപ്രധാന അവസരത്തിലും ഈ നിർണായക തീരുമാനത്തിനും, നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രണ്ട് ദിവസം മുമ്പ് പ്രവാസി ഉത്തരാഖണ്ഡ് സമ്മേളനവും വിജയകരമായി നടന്നു. സംസ്ഥാനത്തിൻ്റെ വികസന യാത്രയിൽ നമ്മുടെ കുടിയേറ്റക്കാരായ ഉത്തരാഖണ്ഡികൾ നിർണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ദേവഭൂമി ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വാർഷികത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

November 09th, 10:40 am

ഉത്തരാഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഉത്തരാഖണ്ഡ്, രൂപീകരണത്തിൻ്റെ 25-ാം വർഷത്തിലേക്ക് പ്രവേശിച്ചതായി ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിൻ്റെ അടുത്ത 25 വർഷത്തെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാൻ ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉത്തരാഖണ്ഡിൻ്റെ അടുത്ത 25 വർഷത്തെ ഈ യാത്രയ്ക്ക് ഒരു വലിയ യാദൃച്ഛികതയുണ്ടെന്നും, ഇന്ത്യയും അതിൻ്റെ 25 വർഷത്തെ അമൃതകാലത്തിലാണെന്നും വികസിത ഉത്തരാഖണ്ഡ്, വികസിത ഭാരതത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾക്കൊപ്പം ഒന്നിലധികം പരിപാടികൾ ജനങ്ങൾ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പരിപാടികളിലൂടെ ഉത്തരാഖണ്ഡിൻ്റെ അഭിമാനം വ്യാപിക്കും എന്നും വികസിത ഉത്തരാഖണ്ഡ് എന്ന ലക്ഷ്യം സംസ്ഥാനത്തെ ഓരോ വ്യക്തിയിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സുപ്രധാന അവസരത്തിനും ഈ സുപ്രധാന തീരുമാനം സ്വീകരിച്ചതിനും സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു. അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച ‘പ്രവാസി ഉത്തരാഖണ്ഡ് സമ്മേളന’ പരിപാടി അദ്ദേഹം എടുത്തുപറഞ്ഞു. വിദേശത്തുള്ള ഉത്തരാഖണ്ഡുകാർ ഉത്തരാഖണ്ഡിൻ്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

India is deeply motivated by Sardar Patel's vision and unwavering commitment to our nation: PM Modi

October 31st, 07:31 am

PM Modi today participated in the Rashtriya Ekta Diwas celebrations at the Statue of Unity in Kevadia, Gujarat. The Prime Minister underlined that this year's Ekta Diwas is more special as Sardar Patel's 150th birth anniversary year is starting from today. For the next 2 years, the country will celebrate Sardar Patel's 150th birth anniversary. This is the country's tribute to his extraordinary contribution to India.

ഗുജറാത്തിലെ കേവഡിയയിലെ ഏകതാ പ്രതിമയിൽ സർദാർ വല്ലഭ്‌ഭായ് പട്ടേലിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു; ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു

October 31st, 07:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കേവഡിയയിലെ ഏകതാ പ്രതിമയിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തി. സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31ന് ആഘോഷിക്കുന്ന ദേശീയ ഏകതാ ദിനത്തിനോടനുബന്ധിച്ച് ശ്രീ മോദി, ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഏകതാ ദിന പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

PM Modi attends News18 Rising Bharat Summit

March 20th, 08:00 pm

Prime Minister Narendra Modi attended and addressed News 18 Rising Bharat Summit. At this time, the heat of the election is at its peak. The dates have been announced. Many people have expressed their opinions in this summit of yours. The atmosphere is set for debate. And this is the beauty of democracy. Election campaigning is in full swing in the country. The government is keeping a report card for its 10-year performance. We are charting the roadmap for the next 25 years. And planning the first 100 days of our third term, said PM Modi.