എന്തുകൊണ്ടാണ് ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകൾ മുമ്പെങ്ങുമില്ലാത്തവിധം അഭിവൃദ്ധി പ്രാപിക്കുന്നത് - മോദി യുഗത്തെ ബാങ്കിംഗ് വിജയഗാഥ

December 18th, 07:36 pm

മോദി യുഗത്തെ തന്റെ മുൻഗാമികളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒരു മത്സര നേട്ടം, വിജയകരമായ നയങ്ങൾ നിലനിർത്തുക എന്നത് മാത്രമല്ല, എന്നാൽ ശരിയായ സമയത്ത് ദേശീയ നന്മയ്ക്കായി അവയെ വിപുലീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്.

ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ

December 16th, 03:26 pm

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ​2024 ഡിസംബർ 16ന്, ശ്രീലങ്ക​ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.

ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ

December 16th, 01:00 pm

പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.

പ്രധാനമന്ത്രി 2024 ഡിസംബർ 14നും 15നും ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാം ദേശീയ സമ്മേളനത്തിൽ അധ്യക്ഷനാകും

December 13th, 12:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 14നും 15നും ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാം ദേശീയ സമ്മേളനത്തിൽ അധ്യക്ഷനാകും. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ തമ്മിലുള്ള പങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണിത്.

ശശികാന്ത് റൂയിയയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 26th, 09:27 am

വ്യവസായ ലോകത്തെ അതികായനായ ശ്രീ ശശികാന്ത് റൂയിയ ജിയുടെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. നൂതനാശയങ്ങൾക്കും വളർച്ചയ്ക്കും ഉന്നത മാനദണ്ഡങ്ങൾ സ്ഥാപിച്ചതിന് ശ്രീ മോദി അദ്ദേഹത്തെ അഭിനന്ദിച്ചു.

The bond between India & Guyana is of soil, of sweat, of hard work: PM Modi

November 21st, 08:00 pm

Prime Minister Shri Narendra Modi addressed the National Assembly of the Parliament of Guyana today. He is the first Indian Prime Minister to do so. A special session of the Parliament was convened by Hon’ble Speaker Mr. Manzoor Nadir for the address.

പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു

November 21st, 07:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.

സ്പെയിൻ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ പുറപ്പെടുവിച്ച ഇന്ത്യ-സ്പെയിൻ സംയുക്ത പ്രസ്താവന (ഒക്ടോബർ 28-29, 2024)

October 28th, 06:32 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സ്പെയിൻ പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസ് 2024 ഒക്ടോബർ 28-29 തീയതികളിൽ ഇന്ത്യ സന്ദർശിച്ചു. ഇത് പ്രസിഡൻ്റ് സാഞ്ചസിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു. 18 വർഷത്തിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഗവൺമെൻ്റിൻ്റെ ഒരു പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്. ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രിയും വ്യവസായ-ടൂറിസം മന്ത്രിയും ഉന്നതതല ഉദ്യോഗസ്ഥ-വ്യാപാര പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഒക്ടോബർ 4-ന് കൗടില്യ സാമ്പത്തിക കോൺക്ലേവിൽ പ്രധാനമന്ത്രി പങ്കെടുക്കും

October 03rd, 10:50 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ നാലിന് വൈകുന്നേരം 6:30 ന് ന്യൂഡൽഹിയിലെ താജ് പാലസ് ഹോട്ടലിൽ നടക്കുന്ന കൗടില്യ സാമ്പത്തിക കോൺക്ലേവിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha

September 20th, 11:45 am

PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു

September 20th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.

മൂന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷന് സമാപനം കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

August 17th, 12:00 pm

നിങ്ങളുടെ വിലയേറിയ ചിന്തകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ എല്ലാവരും നമ്മുടെ പൊതുവായ ആശങ്കകളും അഭിലാഷങ്ങളും ചൂണ്ടിക്കാണിച്ചു. നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമായി കാണിക്കുന്നത് ഗ്ലോബല്‍ സൗത്തിന്റെ ഐക്യദാര്‍ഢ്യമാണ്.

78-ാം സ്വാതന്ത്ര്യദിനത്തിൽ നടത്തിയ അഭിസംബോധനയിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള മഹത്തായ കാഴ്ചപ്പാട് അവതരിപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 15th, 10:16 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 78-ാം സ്വാതന്ത്ര്യദിനത്തിൽ നടത്തിയ അഭിസംബോധനയിൽ ഇന്ത്യയുടെ വളർച്ച രൂപപ്പെടുത്തൽ, നൂതനാശയങ്ങൾക്കു നേതൃത്വം നൽകൽ, വിവിധ മേഖലകളിൽ ആഗോളതലത്തിലെ മുൻനിര രാഷ്ട്രമായി ഇന്ത്യയെ ‌ഉയർത്തൽ എന്നിവയ്ക്കായുള്ള ഭാവിലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു.

സി.ഐ.ഐയുടെ ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ ജൂലായ് 30-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

July 29th, 12:08 pm

ന്യൂഡല്‍ഹിയിലെ വിഗ്യാൻ ഭവനില്‍ നടക്കുന്ന വികസിത് ഭാരതിലേക്കുള്ള യാത്ര: 2024-25 കേന്ദ്ര ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ 2024 ജൂലൈ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

July 22nd, 10:30 am

ഇന്ന് സാവന്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ്, ഒരു സുപ്രധാന സെഷന്‍ ആരംഭിക്കുന്ന ഒരു ശുഭദിനം. ഈ അവസരത്തില്‍ രാജ്യത്തെ എന്റെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

പാർലമെൻ്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു

July 22nd, 10:15 am

60 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായി മൂന്നാം വർഷവും ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നതിൽ അഭിമാനമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മൂന്നാം തവണയും ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് മഹത്തായ സംഭവമായാണ് രാജ്യം കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് അമൃതകാലത്തിൻ്റെ നാഴികക്കല്ലായ ബജറ്റാണെന്നും ഒരു കാലയളവിനുള്ളിൽ നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് ഗവണ്മെൻ്റ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശാസൂചന നൽകുകയും 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.

ബിംസ്റ്റെക് വിദേശകാര്യ മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

July 12th, 01:52 pm

കണക്റ്റിവിറ്റി, ഊര്‍ജം, വ്യാപാരം, ആരോഗ്യം, കൃഷി, ശാസ്ത്രം, സുരക്ഷ, ജനങ്ങളുമായുള്ള ആശയവിനിമയം തുടങ്ങി വിവിധ മേഖലകളിലെ പ്രാദേശിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മന്ത്രിമാരുടെ സംഘവുമായി പ്രധാനമന്ത്രി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി. സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്കുള്ള ഒരു എഞ്ചിന്‍ എന്ന നിലയില്‍ ബിംസ്റ്റെക്കിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രതിരോധ ഉല്‍പ്പാദനത്തില്‍ 2023-24ൽ എക്കാലത്തെയും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

July 05th, 12:34 pm

പ്രതിരോധ ഉല്‍പ്പാദനത്തില്‍ 2023-24ല്‍ എക്കാലത്തെയും ഉയര്‍ന്ന വളര്‍ച്ചയായ 1,26,887 കോടി രൂപ കൈവരിച്ചതിൽ രാജ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഉല്‍പ്പാദന മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 16.8% വര്‍ധനവാണിത്.

എസ്‌‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ

July 04th, 01:29 pm

ഉച്ചകോടിയിൽ നേരിട്ടു പങ്കെടുത്ത കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറാണ് പരാമർശങ്ങൾ നടത്തിയത്.

എസ്‌‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ

July 04th, 01:25 pm

2017ൽ കസാഖ് അധ്യക്ഷതവഹിച്ച കാലത്താണ് എസ്‌സിഒയിൽ അംഗത്വം ലഭിച്ചതെന്ന് ഇന്ത്യ നന്ദിയോടെ ഓർക്കുന്നു. അതിനുശേഷം, എസ്‌സിഒയിൽ അധ്യക്ഷരുടെ സമ്പൂർണചക്രം നാം പൂർത്തിയാക്കി. 2020-ലെ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് യോഗത്തിനും 2023-ലെ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റ് യോഗത്തിനും ഇന്ത്യ ആതിഥേയത്വം വഹിച്ചു. നമ്മുടെ വിദേശനയത്തിൽ എസ്‌സിഒയ്ക്ക് പ്രധാന സ്ഥാനമുണ്ട്.