PM Modi remembers former PM Chaudhary Charan Singh on his birth anniversary
December 23rd, 09:38 am
The Prime Minister, Shri Narendra Modi, remembered the former PM Chaudhary Charan Singh on his birthday anniversary today.PM Modi greets people of Goa on Goa Liberation Day
December 19th, 06:17 pm
Greeting the people on the occasion of Goa Liberation Day today, the Prime Minister Shri Narendra Modi recalled the bravery and determination of the great women and men who were actively involved in the movement to free Goa.PM Modi speaks with His Majesty King Charles III of the UK
December 19th, 06:15 pm
Prime Minister Shri Narendra Modi spoke today with His Majesty King Charles III of the United Kingdom.ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
December 12th, 07:35 pm
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി മാറിയ ഡി ഗുകേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ നേട്ടം ചരിത്രപരവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.ശ്രീ പ്രണബ് മുഖർജിയുമായുള്ള ബന്ധം ഞാൻ എപ്പോഴും വിലമതിക്കുന്നു: പ്രധാനമന്ത്രി
December 11th, 09:15 pm
ശ്രീ പ്രണബ് മുഖർജിയുമായുള്ള ബന്ധം എന്നും വിലമതിക്കുന്നതാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശ്രീ പ്രണബ് മുഖർജിയുമായുള്ള ഇടപഴകലിന്റെ നിരവധി ഓർമകൾ തിരികെ കൊണ്ടുവന്നതിനു ശർമിഷ്ഠ മുഖർജിയോടു നന്ദി പറഞ്ഞ ശ്രീ മോദി, ശ്രീ മുഖർജിയുടെ ഉൾക്കാഴ്ചകളും വിവേകവും സമാനതകളില്ലാത്തതാണെന്നു പ്രകീർത്തിച്ചു.മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
December 11th, 10:29 am
മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗീതാജയന്തി ആശംസകൾ നേർന്നു
December 11th, 10:24 am
ഗീതാജയന്തി ദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു.പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024-ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 10th, 08:19 pm
ക്വാലാ ലംപൂരിൽ നടന്ന പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024 ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ശ്രീ സി. രാജഗോപാലാചാരിയെ അദ്ദേഹത്തിൻ്റെ ജന്മവാർഷികദിനത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി
December 10th, 04:18 pm
ശ്രീ രാജഗോപാലാചാരിയെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു . ഭരണത്തിലും, സാഹിത്യത്തിലും, സാമൂഹിക ശാക്തീകരണത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു.മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ദേവേന്ദ്ര ഫഡ്ണവീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 05th, 08:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്ണവീസിനെ അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിന്ദെ, അജിത് പവാര്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. മഹാരാഷ്ട്രയുടെ കൂടുതൽ വികസനത്തിന് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പ് നല്‍കി.നാവികസേനാദിനത്തിൽ സേനയിലെ ധീരജവാന്മാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
December 04th, 10:22 am
നാവികസേനാ ദിനത്തിൽ ഇന്ത്യൻ നാവികസേനയിലെ ധീരരായ ജവാന്മാരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സംരക്ഷണവും സമൃദ്ധിയും ഉറപ്പാക്കുന്ന അവരുടെ പ്രതിബദ്ധതയെ അഭിനന്ദിച്ചു.സംസ്ഥാന രൂപീകരണ ദിനത്തിൽ നാഗാലാൻഡ് ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
December 01st, 12:28 pm
നാഗാലാൻഡ് രൂപീകരണദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. നാഗാ സംസ്കാരം കടമയുടെയും അനുകമ്പയുടെയും മനോഭാവത്തിന് പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അതിർത്തി രക്ഷാസേനയുടെ സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
December 01st, 08:52 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) സ്ഥാപകദിനമായ ഇന്ന് അവർക്ക് ആശംസകൾ നേർന്നു. ധീരതയും അർപ്പണബോധവും അനിതരസാധാരണമായ സേവനവും ഉൾക്കൊള്ളുന്ന ബിഎസ്എഫിനെ, പ്രതിരോധത്തിന്റെ നിർണായക നിരയായി നിലകൊള്ളുന്നതിന് അദ്ദേഹം അഭിനന്ദിച്ചു.ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹേമന്ത് സോറനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 28th, 07:27 pm
ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹേമന്ത് സോറനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഭരണഘടനാ ദിനത്തിലും ഭരണഘടനയുടെ 75-ാം വാർഷികത്തിലും രാജ്യത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി
November 26th, 09:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭരണഘടനാ ദിനത്തിലും ഭരണഘടനയുടെ 75-ാം വാർഷികത്തിലും രാഷ്ട്രത്തിന് ആശംസകൾ നേർന്നു.പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 20th, 08:05 pm
റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ലുലയുടെ ആതിഥ്യമര്യാദയ്ക്കു നന്ദിപറഞ്ഞ പ്രധാനമന്ത്രി, ബ്രസീലിന്റെ ജി-20, ഐബിഎസ്എ അധ്യക്ഷതയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ആഗോള സഖ്യം സ്ഥാപിക്കാനുള്ള ബ്രസീലിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുടെ കരുത്തുറ്റ പിന്തുണ അറിയിക്കുകയും ചെയ്തു. ജി-20 ട്രോയ്ക (നിലവിലെയും തൊട്ടുമുൻപത്തെയും അടുത്ത ഊഴത്തിലെയും അധ്യക്ഷർ) അംഗമെന്ന നിലയിൽ, സുസ്ഥിര വികസനത്തിലും ആഗോള ഭരണപരിഷ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രസീലിന്റെ ജി-20 കാര്യപരിപാടിക്കുള്ള ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അടിവരയിട്ടു. അടുത്ത വർഷം ബ്രിക്സിനും COP 30നും നേതൃത്വം വഹിക്കുന്ന ബ്രസീലിന് അദ്ദേഹം ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണപിന്തുണ ഉറപ്പേകുകയും ചെയ്തു.കാർത്തിക പൂർണിമയുടെയും ദേവ് ദീപാവലിയുടെയും വേളയിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ അറിയിച്ചു
November 15th, 04:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർത്തിക പൂർണിമയുടെയും ദേവ് ദീപാവലിയുടെയും വേളയിൽ എല്ലാവർക്കും ആശംസകൾ അറിയിച്ചു.മാതൃരാജ്യത്തിന്റെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനായി നമ്മുടെ ഗോത്രസമൂഹങ്ങൾ കാട്ടിയ സമാനതകളില്ലാത്ത ശൗര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണു ‘ജൻജാതീയ ഗൗരവ് ദിവസ്’: പ്രധാനമന്ത്രി
November 15th, 01:50 pm
മാതൃരാജ്യത്തിന്റെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കാനായി നമ്മുടെ ഗോത്രസമൂഹങ്ങൾ കാട്ടിയ പ്രകടിപ്പിച്ച സമാനതകളില്ലാത്ത ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമാണു ജൻജാതീയ ഗൗരവ് ദിനമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
November 15th, 09:34 am
ഝാർഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമൃദ്ധമായ പ്രകൃതിവിഭവങ്ങളാൽ അനുഗ്രഹീതമായ സംസ്ഥാനം പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നേറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.ശ്രീ ഗുരുനാനാക്ക് ജയന്തിദിനത്തിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു
November 15th, 08:44 am
ശ്രീ ഗുരുനാനാക്ക് ജയന്തിദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ശ്രീ ഗുരുനാനാക്ക് ദേവ്‌ജിയുടെ ശിക്ഷണങ്ങൾ കരുണയുടെയും ദയയുടെയും വിനയത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനു നമുക്കു പ്രചോദനമേകിയെന്ന് അദ്ദേഹം കുറിച്ചു.