മഹാരാഷ്ട്രയിലെ വാധ്വനിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖവികസന’ത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 19th, 09:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം മഹാരാഷ്ട്രയിലെ ഡഹാണുവിനടുത്തുള്ള വാധ്വനിൽ പ്രധാന തുറമുഖം സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി. ജവഹർലാൽ നെഹ്രു തുറമുഖ അതോറിറ്റി (ജെഎൻപിഎ), മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) എന്നിവ ചേർന്നു രൂപംനൽകിയ പ്രത്യേക ദൗത്യസംവിധാനമായ വാധ്വൻ തുറമുഖ പദ്ധതി ലിമിറ്റഡ് (വിപിപിഎൽ) യഥാക്രമം 74%, 26% ഓഹരി പങ്കാളിത്തത്തോടെയാണ് തുറമുഖം നിർമിക്കുന്നത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാധ്വനിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖമായി വാധ്വൻ തുറമുഖം വികസിപ്പിക്കും.