2023 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

June 05th, 03:00 pm

ലോക പരിസ്ഥിതി ദിനത്തിൽ നിങ്ങൾക്കും നമ്മുടെ രാജ്യത്തിനും ലോകത്തിനും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ആഗോള സംരംഭത്തിന് വളരെ മുമ്പുതന്നെ, കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ വിഷയത്തിൽ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2018-ൽ തന്നെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ ഇന്ത്യ രണ്ട് തലങ്ങളിൽ നടപടി ആരംഭിച്ചിരുന്നു. ഒരു വശത്ത്, ഞങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തി, മറുവശത്ത്, ഞങ്ങൾ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം നിർബന്ധമാക്കി. തൽഫലമായി, ഇന്ത്യയിൽ ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജിംഗ് ഇപ്പോൾ നിർബന്ധിതമായി പുനരുപയോഗം ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന മൊത്തം വാർഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനവും ഇതാണ്. ഇന്ന്, ഏകദേശം 10,000 നിർമ്മാതാക്കളും ഇറക്കുമതിക്കാരും ബ്രാൻഡ് ഉടമകളും ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുക്കുന്നു.

ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട യോഗത്തെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

June 05th, 02:29 pm

ലോക പരിസ്ഥിതി ദിനത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടാനുള്ള യജ്ഞം എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ ദിശയിൽ തുടർച്ചയായി പ്രവർത്തിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. 2018-ൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി ഇന്ത്യ രണ്ട് തലങ്ങളിൽ പ്രവർത്തനം തുടങ്ങിയെന്ന് ശ്രീ മോദി പറഞ്ഞു. “ഒരുവശത്ത്, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഞങ്ങൾ നിരോധിച്ചു. മറുവശത്ത്, പ്ലാസ്റ്റിക് മാലിന്യസംസ്കരണം നിർബന്ധമാക്കി” - അദ്ദേഹം പറഞ്ഞു. പറഞ്ഞു. ഇതിനാൽ, ഇന്ത്യയിൽ വർഷത്തിൽ ഉൽപ്പാദിപ്പിക്കുന്ന മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനം വരുന്ന ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജുകൾ നിർബന്ധിത പുനഃചംക്രമണത്തിനു വിധേയമാക്കി. ഏകദേശം പതിനായിരത്തോളം ഉൽപ്പാദകരും ഇറക്കുമതിക്കാരും ബ്രാൻഡുകളും ഇന്ന് അതിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

13 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

September 09th, 09:21 pm

ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരടങ്ങുന്ന മറ്റ് ബ്രിക്‌സ് നേതാക്കളുടെ പങ്കാളിത്തം ഉച്ചകോടിയിൽ ഉണ്ടായിരുന്നു.