സുസ്ഥിരത വർധിപ്പിക്കുന്നതിനും വരുംതലമുറകളുടെ ഹരിതഭാവിക്കു സംഭാവനയേകുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളുടെ ഭാഗമാണു ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസ്: പ്രധാനമന്ത്രി
October 21st, 08:08 pm
സുസ്ഥിരത വർധിപ്പിക്കുന്നതിനും വരുംതലമുറകളുടെ ഹരിതഭാവിക്കു സംഭാവനയേകുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണു ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസ് എന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ നടത്തിയ യാത്രയിൽ ശ്രീ മോദി ആഹ്ലാദം പ്രകടിപ്പിച്ചു.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന സെമികോൺ ഇന്ത്യ 2024 പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 11th, 12:00 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അശ്വിനി വൈഷ്ണവ്, ജിതിൻ പ്രസാദ്, സെമികണ്ടക്ടർ മേഖലയിലെ ആഗോള വ്യവസായ ഭീമന്മാർ, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയ ലോകത്തെ എല്ലാ പങ്കാളികൾ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യവ്യക്തിത്വങ്ങളേ! എല്ലാവർക്കും നമസ്കാരം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു
September 11th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്‌പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടന്ന പ്രദർശനം ശ്രീ മോദി വീക്ഷിച്ചു. സെപ്തംബർ 11 മുതൽ 13 വരെ നടക്കുന്ന ത്രിദിന സമ്മേളനം ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ വിഭാവനം ചെയ്യുന്ന, ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും പ്രദർശിപ്പിക്കും.78-ാം സ്വാതന്ത്ര്യദിനത്തിൽ നടത്തിയ അഭിസംബോധനയിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള മഹത്തായ കാഴ്ചപ്പാട് അവതരിപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 15th, 10:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 78-ാം സ്വാതന്ത്ര്യദിനത്തിൽ നടത്തിയ അഭിസംബോധനയിൽ ഇന്ത്യയുടെ വളർച്ച രൂപപ്പെടുത്തൽ, നൂതനാശയങ്ങൾക്കു നേതൃത്വം നൽകൽ, വിവിധ മേഖലകളിൽ ആഗോളതലത്തിലെ മുൻനിര രാഷ്ട്രമായി ഇന്ത്യയെ ഉയർത്തൽ എന്നിവയ്ക്കായുള്ള ഭാവിലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു.‘മത്സ്യ സമ്പദ’യിലൂടെ വരുമാനം ഇരട്ടിയാക്കി പ്രധാനമന്ത്രിയുടെ മനസിൽ ഇടംനേടി ഹരിദ്വാറിലെ കർഷകൻ
December 27th, 02:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തു.ഹരിത വളർച്ച ' എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 23rd, 10:22 am
2014 മുതൽ ഇന്ത്യയിലെ എല്ലാ ബജറ്റുകളിലും ഒരു മാതൃക ഉണ്ട്. അതിനുശേഷം നമ്മുടെ ഗവൺമെന്റിന്റെ ഓരോ ബജറ്റും നിലവിലെ വെല്ലുവിളികളെ ഒരേസമയം നേരിടുന്നതിനിടയിൽ നവയുഗ പരിഷ്‌കാരങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഹരിത വളർച്ചയ്ക്കും ഊർജ പരിവർത്തനത്തിനുമുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളുണ്ട്. ആദ്യം, പുനരുപയോഗ ഊർജത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുക; രണ്ടാമതായി, നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക; മൂന്നാമതായി: രാജ്യത്തിനുള്ളിൽ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് അതിവേഗം മുന്നേറുക. ഈ തന്ത്രത്തിന്റെ ഭാഗമായി, എഥനോൾ മിശ്രിതം, PM-KUSUM പദ്ധതി , സോളാർ നിർമ്മാണത്തിനുള്ള പ്രോത്സാഹനം, റൂഫ്-ടോപ്പ് സോളാർ സ്കീം, കൽക്കരി ഗ്യാസിഫിക്കേഷൻ അല്ലെങ്കിൽ ബാറ്ററി സംഭരണം എന്നിങ്ങനെയുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ തുടർന്നുള്ള ബജറ്റുകളിൽ നടത്തിയിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിലും വ്യവസായത്തിന് ഗ്രീൻ ക്രെഡിറ്റുകളും കർഷകർക്കായി പ്രധാനമന്ത്രി പ്രണാമം പദ്ധതിയുമുണ്ട്. ഗ്രാമങ്ങൾക്കായി ഗോബർ ധന് യോജനയും നഗരപ്രദേശങ്ങളിൽ വാഹനങ്ങളുടെ സ്‌ക്രാപ്പിംഗ് നയവും ഉണ്ട്. ഹരിത ഹൈഡ്രജനിൽ ഊന്നൽ നൽകുന്നതോടൊപ്പം തണ്ണീർത്തട സംരക്ഷണത്തിൽ തുല്യ ശ്രദ്ധയും ഉണ്ട്. ഹരിത വളർച്ചയെ സംബന്ധിച്ച് ഈ വർഷത്തെ ബജറ്റിൽ തയ്യാറാക്കിയ വ്യവസ്ഥകൾ നമ്മുടെ ഭാവി തലമുറയുടെ ശോഭനമായ ഭാവിയുടെ അടിത്തറയാണ്.‘ഹരിത വളർച്ച’യുമായി ബന്ധപ്പെട്ടു ബജറ്റിനുശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 23rd, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഹരിത വളർച്ച’യുമായി ബന്ധപ്പെട്ടു ബജറ്റിനുശേഷമുള്ള വെബിനാറിനെ ഇന്ന് അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഇത്.2023 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
February 01st, 02:01 pm
വികസിത ഇന്ത്യയുടെ മഹത്തായ ദർശനം പൂർത്തീകരിക്കുന്നതിനുള്ള ശക്തമായ അടിത്തറ പണിയുന്നതാണ് അമൃതകാലത്തെ ഈ ആദ്യ ബജറ്റ്. ഈ ബജറ്റ് നിർധനർക്ക് മുൻഗണന നൽകുന്നു. ഈ ബജറ്റ് ഇന്നത്തെ അഭിലാഷ സമൂഹത്തിന്റെ - ഗ്രാമീണർ , ദരിദ്രർ, കർഷകർ, ഇടത്തരക്കാർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും .ഈ ബജറ്റ് നിരാലംബർക്കു മുൻഗണനയേകുന്നു: പ്രധാനമന്ത്രി
February 01st, 02:00 pm
ഇന്ത്യയുടെ അമൃതകാലത്തെ ആദ്യ ബജറ്റ് വികസിത ഇന്ത്യയുടെ അഭിലാഷങ്ങളും ദൃഢനിശ്ചയങ്ങളും നിറവേറ്റുന്നതിനുള്ള ശക്തമായ അടിത്തറ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ബജറ്റ് നിരാലംബർക്ക് മുൻഗണന നൽകുകയും വികസനത്വരയുള്ള സമൂഹത്തിന്റെയും പാവപ്പെട്ടവരുടെയും ഗ്രാമങ്ങളുടെയും ഇടത്തരക്കാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ബജറ്റിന് ധനമന്ത്രിയെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. പരമ്പരാഗത കരകൗശലത്തൊഴിലാളികൾ, ലോഹർ (ഇരുമ്പ് പണിക്കാർ) സുനാർ (സ്വർണപ്പണിക്കാർ), കുംഹാർ (കുശവർ), ശിൽപ്പികൾ തുടങ്ങിയവരെ രാഷ്ട്രത്തിന്റെ സ്രഷ്ടാവ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 ഗ്രാൻഡ് ഫിനാലെയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 25th, 08:01 pm
നിങ്ങളെപ്പോലുള്ള എല്ലാ നവീനാശയക്കാരുമായി കണ്ടുമുട്ടുന്നതും സംവദിക്കുന്നതും ഞാൻ ശരിക്കും ആസ്വദിച്ചു. നിങ്ങൾ കൈകാര്യം പുതിയ വിഷയങ്ങൾ, നിങ്ങളുടെ പുതുമ, നിങ്ങളുടെ ജോലി ചെയ്യുന്നത്തിലെ ആത്മവിശ്വാസം എന്നിവ എന്നെപ്പോലുള്ള നിരവധി ആളുകൾക്ക് പുതിയ എന്തെങ്കിലും ചെയ്യാനുള്ള പ്രചോദനമായി മാറുന്നു. ഒരു തരത്തിൽ, നിങ്ങൾ പ്രചോദനത്തിന്റെ ഉറവിടമായി മാറുന്നു. അതിനാൽ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2022ന്റെ ഗ്രാന്‍ഡ് ഫിനാലെ (സമാപനത്തെ)യെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 25th, 08:00 pm
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2022 ന്റെ ഗ്രാന്‍ഡ് ഫിനാലെയെ (സമാപനത്തെ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു.540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം മെസേഴ്സ് ചെനാബ് വാലി പവര്‍ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന നടത്തുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
April 27th, 09:11 pm
കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ചെനാബ് നദിയില്‍ സ്ഥിതി ചെയ്യുന്ന 540 മെഗാവാട്ട് (മെഗാവാട്ട്) ക്വാര്‍ ജലവൈദ്യുത പദ്ധതിക്കായി 4526.12 കോടി രൂപയുടെ നിക്ഷേപത്തിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി), ജമ്മുകാശ്മീര്‍ സ്റ്റേറ്റ് പവര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (ജെ.കെ.എസ്.പി.ഡി.സി) എന്നിവയ്ക്ക് 2022 ഏപ്രില്‍ 27ന് യഥാക്രമം 51%വും 49% ഉം ഓഹരി പങ്കാളിത്തമുള്ള മെസേഴ്സ് ചെനാബ് വാലി പവര്‍ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് (എം/എസ് സി.വി.പി.പി.എല്‍) ആണ് പദ്ധതി നടപ്പാക്കുക.കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ ഹാളിൽ ബിപ്ലോബി ഭാരത് ഗാലറിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 23rd, 06:05 pm
പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ജഗ്ദീപ് ധൻഖർ ജി, കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ കിഷൻ റെഡ്ഡി ജി, വിക്ടോറിയ മെമ്മോറിയൽ ഹാളുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും, സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ, മഹതികളേ , മഹാന്മാരെ !കൊല്‍ക്കത്തയിലെ വികേ്ടാറിയ മെമ്മോറിയല്‍ ഹാളിലെ ബിപ്ലോബി ഭാരത് ഗാലറി രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 23rd, 06:00 pm
രക്തസാക്ഷി ദിനത്തിൽ വികേ്ടാറിയ മെമ്മോറിയല്‍ ഹാളില്‍ ബിപ്ലോബി ഭാരത് ഗാലറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗ്ദീപ് ധന്‍ഖര്‍, കേന്ദ്ര മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ടിഇആര്‍ഐ ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂർണ്ണരൂപം
February 16th, 06:33 pm
ഇരുപത്തിയൊന്നാമതു ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ നിങ്ങളോടൊപ്പം പങ്കെടുക്കാനായതില്‍ എനിക്ക് ആഹ്ലാദമുണ്ട്. ആദ്യം ഗുജറാത്തിലും ഇപ്പോള്‍ ദേശീയ തലത്തിലും, എന്റെ 20 വര്‍ഷത്തെ ഭരണത്തിലുടനീളം സുപ്രധാന ശ്രദ്ധ നല്‍കിയ മേഖലകളാണു പരിസ്ഥിതിയും സുസ്ഥിരവികസനവും.ടിഇആര്‍ഐ ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ ഉദ്ഘാടനപ്രസംഗം നടത്തി പ്രധാനമന്ത്രി
February 16th, 06:27 pm
ദി എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടിഇആര്‍ഐ) ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടന പ്രസംഗം നടത്തി. ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ് ലൂയിസ് അബിനാദര്‍, ഗയാന സഹകരണ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ മുഹമ്മദ്, കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മൗറീഷ്യസിലെ സാമൂഹ്യഭവനപദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോത്തും സംയുക്തമായി ഉദ്ഘാടനം ചെയ്തു
January 20th, 06:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്‌നോത്തും സംയുക്തമായി മൗറീഷ്യസിലെ സാമൂഹ്യഭവനപദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മൗറീഷ്യസും വികസന മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പില്‍ വരുത്തിയത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഇരു പ്രധാനമന്ത്രിമാരും അത്യാധുനിക സിവില്‍ സര്‍വീസ് കോളേജ്, 8 മെഗാവാട്ട് സോളാര്‍ പിവി ഫാം പദ്ധതികള്‍ക്കും തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ചടങ്ങുകള്‍ നടന്നത്. മൗറീഷ്യസിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.മൗറീഷ്യസില്‍ വികസന പദ്ധതികളുടെ സംയുക്ത ഉദ്ഘാടനത്തിലും സമാരംഭം കുറിയ്ക്കലിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
January 20th, 04:49 pm
ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് വേണ്ടി മൗറീഷ്യസിലെ എല്ലാ സഹോദരീസഹോദരന്മാർക്കും ആശംസകൾ, ബോൺജോർ, തൈപ്പൂസം കാവടി ആശംസകൾ !അന്തര്‍സംസ്ഥാന പ്രസരണസംവിധാനം-ഹരിതോര്‍ജ്ജ ഇടനാഴി രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
January 06th, 07:33 pm
അന്തര്‍സംസ്ഥാന പ്രസരണസംവിധാനത്തിലെ ഹരിതോര്‍ജ്ജ ഇടനാഴി രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണു പദ്ധതി. ഏകദേശം 10,750 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകളും സബ്സ്റ്റേഷനുകളുടെ 27,500 മെഗാ വോള്‍ട്ട് ആംപിയര്‍ പരിവര്‍ത്തനശേഷിയും ഇതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കും. കേരളത്തിനു പുറമെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായി ഏകദേശം 20 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുടെ ഗ്രിഡ് ഏകീകരണത്തിനും ഊര്‍ജ്ജോല്‍പ്പാദനത്തിനും ഈ പദ്ധതി സഹായിക്കും.ജൈവക്കൃഷിയെ കൃഷിയെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 16th, 04:25 pm
ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഭായ് ഷാ, കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ ജി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, മറ്റെല്ലാ പ്രമുഖരും, രാജ്യത്തുടനീളമുള്ള എന്റെ ആയിരക്കണക്കിന് കർഷക സഹോദരീസഹോദരന്മാർ ഈ പരിപാടിയുടെ ഭാഗമാണ്. ഇന്ന് രാജ്യത്തെ കാർഷിക മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്.